കോട്ടയത്തെ പാലാ ഐഐഐടി വരുന്ന ജനുവരിയിൽ തുടങ്ങുന്ന ഇ–എംടെക് പ്രോഗ്രാമിലെ പ്രവേശനത്തിനു 20നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
ഒറ്റമകൾ സ്കോളർഷിപ് അപേക്ഷ 20 വരെ; പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ
Education News
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് ആൻഡ് ഡേറ്റ സയൻസ് / സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്നീ 2 ശാഖകളിൽ സ്പെഷലൈസേഷനു സൗകര്യമുണ്ട്. ഹൈബ്രിഡ് രീതിയിലുള്ള ഈ പ്രോഗ്രാമിൽ ഓൺലൈൻ അക്കാദമിക് മൊഡ്യൂളുകളും ഓഫ്ലൈൻ സെമസ്റ്റർ പരീക്ഷകളും ഉണ്ടായിരിക്കും. ഈ യോഗ്യത ഇൻസ്റ്റിറ്റ്യൂട്ടിന്റെ റെഗുലർ എംടെക്കിനു തുല്യമാണ്. കോഴ്സ് ദൈർഘ്യം വിദ്യാർഥിയുടെ ആവശ്യമനുസരിച്ച് 2– 4 വരെ വർഷം.
കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകരാകാം; 3137 ഒഴിവുകൾ
Career Guru
യോഗ്യതയും തിരഞ്ഞെടുപ്പും: 60% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും ശാഖയിലെ ബിടെക് /എഎംഐഇ, അഥവാ എംസിഎ, അഥവാ കംപ്യൂട്ടർ സയൻസ്, ഐടി, മാത്സ്, ഫിസിക്സ്, സ്റ്റാറ്റ്സ് ഇവയൊന്നിലെ എംഎസ്സി / എംഎസ്, അഥവാ 4–വർഷ യുജി ബിരുദം (ഓണേഴ്സ് /ഓണേഴ്സ് വിത്ത് റിസർച്) വേണം.
അപേക്ഷാഫീ 500 രൂപ; പട്ടികവിഭാഗം 250 രൂപ. 4 സെമസ്റ്ററിലെയും ചേർത്ത് ആകെ ഫീസ് 3 ലക്ഷം രൂപ. പ്രാഥമിക സിലക്ഷനുള്ളവരുടെ ലിസ്റ്റ് 29 നു സൈറ്റിൽ വരും. ഡിസംബർ 5–7 തീയതികളിൽ മറ്റു സിലക്ഷൻ നടപടികൾ. ഡിസംബർ 10നു ഫലമറിയാം. ക്ലാസുകൾ ജനുവരി 9നു തുടങ്ങും. പൂർണവിവരങ്ങൾക്കു വെബ് : https://emtech.iiitkottayam.ac.in.; ഫോൺ : 0482-220 2161, pgadmissions@iiitkottayam.ac.in
English Summary:
IIIT Kottayam e-MTech program admissions are now open for the January session. This hybrid program offers specializations in AI, Machine Learning, Data Science, Cyber Security, and Digital Electronics, providing a flexible learning experience with online modules and offline exams.
Indian Institutes of Information Technology (IIIT)
Education News
Higher Education
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

