Breaking
31 Mar 2026, Tue

നിയമ ലംഘനം നിരീക്ഷിക്കാൻ 27 സ്മാർട്ട് വാഹനങ്ങൾ

അബുദാബി∙ നഗരത്തിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് എഐ സാങ്കേതികവിദ്യയോടെയുള്ള 27 സ്മാർട്ട് ഇൻസ്‌പെക്ഷൻ വാഹനങ്ങൾ കൂടി അബുദാബി സിറ്റി മുനിസിപ്പാലിറ്റി പുറത്തിറക്കി. നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

What you should read next

യുകെയിലെ കാറപകടം: പ്രതിയുടെ ഭീകരവാദ ബന്ധം പരിശോധിക്കാൻ അന്വേഷണ സംഘം

Europe News

ഈ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് റോഡിലെ കുഴികൾ, സ്ട്രീറ്റ് ലൈറ്റുകളുടെ തകരാറുകൾ, നിയമവിരുദ്ധ പരസ്യങ്ങൾ, കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ എന്നിവ മനുഷ്യസഹായമില്ലാതെ തന്നെ കണ്ടെത്തും. നിയമലംഘനങ്ങൾ കണ്ടെത്തിയാലുടൻ ഫോട്ടോ സഹിതം വിവരം കൺട്രോൾ റൂമിലേക്ക് അയക്കും. ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്നതിനു മുൻപ് തന്നെ ഡേറ്റാബേസിൽ വിവരങ്ങൾ രേഖപ്പെടുത്തും. 90 ശതമാനത്തിലധികം കൃത്യതയോടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ സംവിധാനത്തിനു കഴിയും. ഇത് പരിശോധനാ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും സഹായിക്കുമെന്നും വിശദീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *