Breaking
3 Feb 2026, Tue

ദേശീയ കടുവ കണക്കെടുപ്പ്: നിലമ്പൂർ വനമേഖലയിലും കടുവകളുടെ കണക്കെടുപ്പ് തുടങ്ങി

എടക്കര ∙ ദേശീയ കടുവ കണക്കെടുപ്പിന്റെ ഭാഗമായി നിലമ്പൂർ വനമേഖലയിലും കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. ഓരോ സ്റ്റേഷൻ പരിധിയെയും പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 6 ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. വനപാലകരുടെ സംഘം എല്ലാ ബ്ലോക്കുകളിലും നേരിട്ടെത്തിയാണ് കണക്കെടുപ്പ്. 8 ദിവസത്തിനകം പൂർത്തിയാക്കണം.ആദ്യ ദിവസം 5 കിലോമീറ്റർ ദൂരം നടന്നുചെന്നു മൃഗങ്ങളുടെ കാൽപാടുകൾ, കാഷ്ടം ഇവ കൃത്യമായി മൊബൈൽ ആപ്പിൽ രേഖപ്പെടുത്തണം. നിശ്ചിത ദിവസംകൊണ്ട് അതത് ബ്ലോക്കിൽ നടന്നു വേണം ഇങ്ങനെ മാർക്ക് ചെയ്യാൻ.

2022ൽ ആണ് അവസാനം സെൻസസ് നടന്നത്. അന്നത്തെ ദേശീയ കണക്കെടുപ്പിൽ 3661 കടുവകളുണ്ടെന്നാണ് കണ്ടെത്തിയത്. 213 കടുവകളെയാണ് കേരളത്തിലെ വനമേഖലകളിൽ കണ്ടെത്തിയത്. കടുവകളുടെ എണ്ണം കണക്കാക്കാനായി രാജ്യവ്യാപകമായി നടത്തുന്ന 6–ാമത് കണക്കെടുപ്പാണിത്. പൂർണമായും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത്തവണത്തെ കണക്കെടുപ്പ്. കടുവകളുടെ എണ്ണം കണക്കാക്കുന്നതിനൊപ്പം മറ്റും മാംസഭോജികളുടെയും സസ്യഭോജികളുടെയും സാന്നിധ്യം, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യ ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയവയും ശാസ്ത്രീയമായി വിലയിരുത്തും. കണക്കെടുപ്പിന് നിയോഗിച്ച വനപാലകർക്ക് പരിശീലനം നൽകിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *