Breaking
29 Jan 2026, Thu

തോമസ് കുര്‍ത്സ്: കമ്പ്യൂട്ടര്‍ ഭാഷയില്‍ വിപ്ലവം കുറിച്ച് ലോകം മാറ്റിമറിച്ച പ്രതിഭ ഇനി ഓര്‍മ

കംപ്യൂട്ടര്‍ ലാംഗ്വേജായ ബേസിക്കിന്റെ സഹസൃഷ്ടാവ് തോമസ് കുര്‍ത്സ് (96) അന്തരിച്ചു. 1960കളിലായിരുന്നു ബേസിക് ഭാഷ നിര്‍മിച്ചത്. പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന അക്കാലയളവില്‍ പ്രോഗ്രാമേഴ്‌സിന് ബേസിക്കിന്റെ കണ്ടുപിടിത്തം ഏറെ സഹായകരമായി. ലെബനോനിലെ ന്യൂ ഹാംസ്‌ഫൈയറില്‍ നവംബര്‍ 12നാണ് അദ്ദേഹം അന്തരിച്ചതെന്ന് വാലി ന്യൂസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ചരമക്കുറിപ്പില്‍ വ്യക്തമാക്കി.

ഡാര്‍ട്‌മൗത്ത് കോളേജില്‍ അധ്യാപകനായിരിക്കെ സഹ അധ്യാപകനും കോളേജിന്റെ ചെയർമാനുമായ ജോണ്‍ കെമെനിയുമായി ചേര്‍ന്നാണ് ബേസിക്കിന് (Beginner’s All-Purpose Symbolic Instruction Code) രൂപം നല്‍കിയത്. ബേസിക്കിന്റെ കണ്ടുപിടിത്തത്തോടെ കംപ്യൂട്ടറുകൾ കൂടുതലാളുകള്‍ക്ക് ലഭ്യമായി തുടങ്ങി. ഡാര്‍ട്ട്മൗത്തിന്റെ പ്രസിഡന്റായിരുന്ന കെമെനി 1992ല്‍ അന്തരിച്ചു.

ഇരുവരും ചേര്‍ന്നാണ് ആദ്യമായി ഡാര്‍ട്ട്മൗത്ത് ടൈം ഷെയറിംഗ് എന്ന പേരിൽ പ്രോഗ്രാം തയ്യാറാക്കി അവതരിപ്പിച്ചത്. 1964ല്‍ വാങ്ങിയ കോളേജിലെ ജനറല്‍ ഇലക്ട്രിക്കല്‍ മോഡല്‍ കംപ്യൂട്ടറില്‍ ഈ സംവിധാനം അവതരിപ്പിച്ചു. 50 ഹൈസ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിന്റെ മെയിന്‍ഫ്രെയിം കമ്പ്യൂട്ടറുകളുമായി ടെലിഫോണിലൂടെ ബന്ധിപ്പിച്ച് റിമോട്ട് ടെര്‍മിനലുകളിലൂടെ ഇത് ലഭ്യമാക്കി.

സാധാരണക്കാർക്കുപോലും ഉപയോഗിക്കാവുന്ന ലളിതമായ കംപ്യൂട്ടിംഗ് സംവിധാനം ഒരുക്കുന്നതിലാണ് ഇരുവരും ശ്രദ്ധിച്ചത്. 1964 മേയ് ഒന്നിന് ഡാര്‍ട്ട്മൗത്ത് കോളേജിലെ ബിരുദധാരികളുടെ സഹായത്തോടെ, കെമെനിയും കുര്‍ത്‌സും തങ്ങളുടെ പുതിയ ഭാഷയെ പുതിയ ടൈം-ഷെയര്‍ സംവിധാനത്തിലേക്ക് സംയോജിപ്പിച്ചു.

1928 ഫെബ്രുവരി 22ന് ഇല്ലിനോയിസിലെ ഓക്ക് പാര്‍ക്കില്‍ ഓസ്‌കാര്‍ കുര്‍ത്‌സിന്റെയും ഹെലെന്‍ ബെല്ലിന്റെയും മൂത്തമകനായാണ് തോമസിന്റെ ജനനം. 1950ല്‍ ഇല്ലിനോയിസിലെ ഗാലെസ്ബര്‍ഗിലുള്ള നോക്‌സ് കോളേജില്‍ നിന്ന് ബിരുദം നേടി. ഇതിന് ശേഷം ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദ പഠനം ആരംഭിച്ചു.1956ല്‍ പിഎച്ച്ഡി സ്വന്തമാക്കിയ അദ്ദേഹം പിന്നാലെ ഡാര്‍ട്ട്മൗത്തില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്ട്രക്ടറായി നിയമിതനായി.

1966ല്‍ ഡാര്‍ട്മൗത്തില്‍ കിവിറ്റ് ക്യംപ്യൂട്ടേഷന്റെ സെന്റര്‍ സ്ഥാപിച്ചു. അപ്പോള്‍ മുതല്‍ അതിന്റെ ഡയറക്ടറായിരുന്നു കുര്‍ത്‌സ്. 1993ല്‍ ജോലിയില്‍നിന്ന് വിരമിച്ചു. ആദ്യ ഭാര്യ പട്രീഷ്യ ബാറുമായുള്ള ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. ഡാര്‍ട്മൗത്തില്‍ ഡയറക്ടറായിരുന്ന ആഗ്നസ് ബിക്സ്ലറിനെ പിന്നീട് വിവാഹം കഴിച്ചു.

Content retrieved from: https://malayalam.news18.com/news/life/thomas-kurtz-creator-of-computer-language-basic-dies-at-age-96-mm-gh-700528.html.

By admin

Leave a Reply

Your email address will not be published. Required fields are marked *