കൊച്ചി ∙ കോൺഗ്രസ് വിടില്ലെന്നു വ്യക്തമാക്കി ശശി തരൂർ എംപി. 16 വർഷമായി ഞാൻ കോൺഗ്രസിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നു. നിലവിൽ കോൺഗ്രസ് എംപിയാണ്. എന്നോടു പാർട്ടി വിടാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയിലെ ചിലര്‍ ആവശ്യപ്പെട്ടു കാണും. എന്റെ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ഒരു ഭാഗമാണെന്ന് ഇപ്പോൾ പറയാൻ ധൈര്യമില്ല. അങ്ങനെ നേതൃപരമായ പദവികളൊന്നും തന്നിട്ടില്ല. പ്രവർത്തക സമിതി അംഗമാണ്, കോൺഗ്രസ് എംപിയാണ്. പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ അവർ പറയട്ടെയെന്നും ഹോർത്തൂസ് 2025ലെ ‘തരൂരിന്റെ ലോകം’ എന്ന സെഷനിൽ പങ്കെടുത്ത് ശശി തരൂർ പറഞ്ഞു.
പലർക്കും യാത്ര പോകണം, ഫോട്ടോ എടുക്കണം എന്നേയുള്ളു, എന്ത് കാണണം എന്ന ധാരണ ഇല്ല: സന്തോഷ് ജോർജ് കുളങ്ങര
ബിജെപിയുമായി ബന്ധമുള്ള ചില വിഷയങ്ങളിൽ എനിക്കു വ്യത്യസ്ത അഭിപ്രായമാണെന്ന് അവർക്കറിയാം. ബിജെപിയിലെ എല്ലാവരും വർഗീതയുടെ ആൾക്കാരാണെന്ന് പറയാനാകില്ല. അവരുടെ ഹിന്ദുത്വ നിലപാടിനോടാണ് എന്റെ എതിർപ്പ്. രാഷ്ട്രീയത്തിൽ 16 വർഷം ആയിട്ടേയുള്ളൂവെങ്കിലും ഞാൻ എഴുത്തു തുടങ്ങിയിട്ട് 45 വർഷമായി. എന്റെ എഴുത്തിലെല്ലാം ബഹുസ്വര ഭാരതത്തെപ്പറ്റിയാണു ഞാൻ പറയുന്നത്. അത് എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ അടിത്തറയാകുന്ന ഒരു യാഥാർഥ്യമാണ്. അതൊരു ‘താലി മീൽ’ പോലെയാണ്. പലതരം വിഭവങ്ങളാണ് അതിൽ. ഒരു വിഭവം മറ്റൊന്നിനോടു ചേരില്ലായിരിക്കാം, പക്ഷേ എല്ലാ വിഭവങ്ങളുമായുള്ള സദ്യ രുചികരമാണ്. അത്തരമൊരു ഭാരതത്തെപ്പറ്റിയാണ് ഞാനെഴുതുന്നത്.
രാഹുൽ ഇറങ്ങിയത് പാർട്ടി നിർദേശമല്ല; ‘ഒരാൾ’ സ്പോൺസർ ചെയ്യുന്നതല്ല യുവനേതൃത്വം; ഇനി ആരും ഇടപെടില്ലെന്ന് ഷാഫി
അതേസമയം കേന്ദ്ര സർക്കാരിന്റെ ചില കാര്യങ്ങളിൽ അവർക്കൊപ്പം നിൽക്കാൻ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉദാഹരണത്തിനു വികസനം, ടെക്നോളജിയിലെ അവരുടെ ശ്രദ്ധ, യുദ്ധ – വിദേശകാര്യ വിഷയങ്ങൾ തുടങ്ങിയവയിൽ. വിദേശകാര്യ വിഷയത്തിൽ കോൺഗ്രസ് നയം, ബിജെപി നയം എന്നൊന്നുമല്ല, ഇന്ത്യയുടെ നയം എന്ന രീതിയിലാണ് ഞാൻ കാണുന്നത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീനാരായണ ഗുരു വചനം പോലെ, രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി എന്നതാണ് എന്റെ നയം. മന്ത്രിയായതിനു ശേഷം തിരുവനന്തപുരത്ത് ആദ്യമായി എത്തിയപ്പോൾ ഞാനാദ്യം പോയത് പാർട്ടി സ്വീകരണത്തിനല്ല, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കാണാനാണ്. എന്ത് ആവശ്യമുണ്ടെങ്കിലും തലസ്ഥാനത്തിന്റെ പ്രതിനിധിയായി എന്നെ കാണണമെന്നാണ് വിഎസിനോടു പറഞ്ഞത്. അതിനർഥം ഞാൻ കമ്യൂണിസ്റ്റ് ആയെന്നല്ല.
‘ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്ന് പഠിപ്പിച്ചത് ഉമ്മൻ ചാണ്ടി; സതീശനുമായുള്ള അടുപ്പത്തിൽ കുറവ് വന്നിട്ടില്ല’: ഷാഫി
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
നിലവിൽ തിരുവനന്തപുരത്താണു ഞാൻ വീട് പണിയുന്നത്. അവിടെത്തന്നെ തുടരാനാണ് ഇഷ്ടം. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തുനിന്ന് മത്സരിച്ച് കോൺഗ്രസിന്റെ ‘സർപ്രൈസ്’ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹത്തെപ്പറ്റി അറിയില്ല. എന്നോട് പാർട്ടി ആവശ്യപ്പെട്ടിട്ടല്ല. ഞാനൊരിക്കലും സ്ഥാനത്തിനു വേണ്ടി ആഗ്രഹിച്ചിട്ടില്ല. സ്ഥാനമല്ല എനിക്കു മുഖ്യം. രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചാൽ ഞാൻ പക്ഷേ ഓടിപ്പോവില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 56 യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി ഞാൻ പ്രചാരണത്തിനിറങ്ങിയിരുന്നു. അതിനിടെ കോവിഡ് വരെ ബാധിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നോട്ടുവയ്ക്കാൻ ഒരു വ്യക്തിയില്ലാതെ കോൺഗ്രസ് മത്സരിക്കുന്നതിനെപ്പറ്റി പറയാനില്ല. ഒരു വ്യക്തിയെ ജനമാണ് മുന്നോട്ടു വയ്ക്കുന്നത്. തമിഴ്‌നാട്ടിൽ സ്ഥാനാർഥി ആരായാലും ജയലളിതയ്ക്കായിരുന്നു എല്ലാവരും വോട്ട് ചെയ്തിരുന്നത്. ബംഗാളിൽ ഇപ്പോൾ മമതാ ബാനർജിയെ നോക്കിയാണ് എല്ലാവരും വോട്ടു ചെയ്യുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർദേശിക്കാൻ താൻ ആളല്ലെന്നും തരൂർ പറഞ്ഞു.
അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം
ഏതു പാർട്ടി എന്തു നയം മുന്നോട്ടു വച്ചാലും അതിന് ജനപിന്തുണ കിട്ടിയിട്ടേ കാര്യമുള്ളൂ. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ക്യാംപെയ്ൻ കൊണ്ടുവന്നു. എന്നാൽ അതുകണ്ട ജനത്തിന് അങ്ങനെ തോന്നിയില്ല. അവരുടെ ജീവിതം തിളങ്ങുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ യുപിഎ സർക്കാരിന് അധികാരത്തിലെത്താൻ അവസരമൊരുങ്ങിയത്. പിന്നീട് മോദി സർക്കാർ അധികാരത്തിലെത്തി. മോദിയുടെ എല്ലാ നയങ്ങളും അംഗീകരിക്കേണ്ട. പക്ഷേ ചില നയങ്ങള്‍ ജനം അംഗീകരിച്ചതിന്റെ തെളിവാണ് അവർ വീണ്ടും അധികാരത്തിലെത്തിയത്. മോദിയുടെ പദ്ധതികളിൽ സ്വച്ഛ് ഭാരതും പാവപ്പെട്ട കുടുംബത്തിലെ വനിതകളുടെ പേരിൽ പാചകവാതക സിലിണ്ടർ സൗജന്യമായി എത്തിച്ച പദ്ധതിയുമായിരിക്കും മികച്ചതെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി തരൂർ പറഞ്ഞു. എന്തുകൊണ്ട് യുപിഎ കാലത്ത് ഇത്തരം പദ്ധതികളുണ്ടായില്ല എന്ന ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെ: ‘മന്ത്രിയായതിനു ശേഷം എന്റെ വകുപ്പിന്റെ ചുമതലയ്ക്കപ്പുറത്തേക്ക് ഒന്നും പറയാനാവില്ല. അതാണ് മന്ത്രിയായ ശേഷം ഞാൻ അനുഭവിച്ചത്. ഒരു സർക്കാരിന്റെ ഭാഗമാകുമ്പോൾ അങ്ങനെയാണ്’.
മത്സരിക്കാൻ ആളില്ലാതെ പാർട്ടികൾ; കഷ്ടപ്പെടാതെ കഴിക്കാം, വന്യമൃഗങ്ങള്‍ക്ക് ഇഷ്ടം നാട്; ഉദ്ദാനത്ത് സംഭവിക്കുന്നത്? വായിക്കാം ടോപ് 5 പ്രീമിയം
ഒരു പ്രത്യേക സമുദായത്തിന് എതിരായുള്ള ബിജെപിയുടെ പെരുമാറ്റം അംഗീകരിക്കാനാകില്ല. ഇക്കാര്യം ഒരിക്കൽ നരേന്ദ്ര മോദിയോടും ചോദിച്ചിരുന്നു. പക്ഷേ, ‘ഞങ്ങളുടെ ഏത് പദ്ധതിയിലാണ് വ്യക്തിയുടെ സമുദായം നോക്കി എന്തെങ്കിലും കൊടുക്കാതിരിക്കുന്നത് എന്ന് പറയാനാകുമോ’ എന്നാണ് മോദി തിരികെ ചോദിച്ചത്. അത് ശരിയല്ലേ ? എന്നാൽ തിരഞ്ഞെടുപ്പു സമയത്ത് ചില കാര്യങ്ങൾ സംഭവിക്കും. അതിനെതിരെ, ബിജെപിക്കെതിരെ ഞാൻ എഴുതിയിട്ടുമുണ്ട്. ഹിന്ദുത്വ വിഷയത്തിൽ ഒരിക്കലും മോദിക്ക് പിന്തുണ നൽകില്ല. രാജ്യത്തെ പൗരന്മാരെ നാടുകടത്തുന്നതിനെതിരെയും ഞാൻ നിലകൊള്ളുന്നു. അത്തരം നടപടി രാജ്യത്തിനു ഗുണംചെയ്യില്ല. പൗരത്വഭേദഗതി ബില്ലിനെതിരെ ഞാൻ എഴുതിയിട്ടുണ്ട്.
നമുക്ക് നെഗറ്റിവ് പറയാം, പക്ഷേ അതു മാത്രം മതിയോ ? കേരളത്തിലെന്താണ് സ്ഥിതി ? സർക്കാർ കടത്തിലാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോശം കടത്തിലാണ് കേരളം. നമുക്ക് കിട്ടാനുള്ളത് കിട്ടണമെന്നതിൽ തർക്കമില്ല. പക്ഷേ പിഎം ശ്രീ ഫണ്ടിന്റെ കാര്യത്തിൽ എന്താണു സംഭവിച്ചത് ? ആ ഫണ്ട് കിട്ടാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം. ആ നയത്തിൽ കാവിവൽക്കരണമോ വർഗീയതയോ ഞാൻ കണ്ടിട്ടില്ല. ഏതെങ്കിലും ഒരു ആശയത്തോട് എതിർപ്പുണ്ടെന്നു കരുതി ചോരുന്ന കെട്ടിടത്തിൽ നമ്മുടെ കുട്ടികൾ പഠിക്കണോ ? കേരളത്തിൽ നിക്ഷേപകരായ രണ്ടു പേർ ആത്മഹത്യ ചെയ്തത് ആരും മറക്കരുത്. ജീവിതം മുഴുവൻ അധ്വാനിച്ച കാശാണ് അവർ ഇവിടെ ഇറക്കിയത്. പക്ഷേ ട്രേഡ് യൂണിയനിസത്തിലും മറ്റും പെട്ട് അവർ കുരുക്കിലായി. പണ്ട് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ നേതൃത്വത്തിൽ യുഎസിലേക്ക് കേരളത്തിലെ ഒരു സംഘമെത്തിയിരുന്നു. അവർക്കു മുന്നിലേക്ക് ഒട്ടേറെ നിക്ഷേപകരെയും ഞാനെത്തിച്ചു. പിന്നീട് ഞാൻ ഈ നിക്ഷേപകരെ വിളിച്ചു. പക്ഷേ ഇവരാരും കേരളത്തിൽ നിക്ഷേപിക്കാൻ ഒരുക്കമല്ലായിരുന്നു. അമിത രാഷ്ട്രീയവൽക്കരണമായിരുന്നു പ്രശ്നമെന്നും തരൂർ പറഞ്ഞു.

