ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ ടെക്നിക്കൽ ജോലിയിൽ അവസരങ്ങളുണ്ട്. ഡിആർഡിഒ , സെന്റർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെന്റിനു (DRDO-CEPTAM) കീഴിൽ 764 ഒഴിവുകളാണ് ഉള്ളത്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി 561 , ടെക്നീഷ്യൻ എ 203 എന്നിങ്ങനെയാണ് രണ്ടു തസ്തികകളിലേക്കുമുള്ള ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബർ 9 മുതൽ ഓൺലൈൻ ആയി അപേക്ഷ നൽകാം.
വിദേശത്ത് 18.92 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ; ഏറ്റവുമധികം കാനഡയിൽ
Education News
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
അപേക്ഷ യോഗ്യത
ഓട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ടെലി കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി എൻജിനീയറിങ്/ അഗ്രികൾച്ചർ, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ലൈബ്രറി സയൻസ്, ഫിസിക്സ്, സൈക്കോളജി, എംഎൽടി , ടെക്സ്റ്റൈൽ, പ്രിന്റിങ് ടെക്നോളജി, സുവോളജി എന്നിവയിൽ എൻജിനീയറിങ്/ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഈ വിഷയങ്ങളിലേതിലെങ്കിലും ഡിപ്ലോമയുള്ളവർക്കും അർഹതയുണ്ട്. പ്രായം 18 നും 28 വയസ്സിനുമിടയിൽ .
പിഎസ്സി പരിശീലനം പരീക്ഷയുടെ പൾസറിഞ്ഞാവട്ടെ: ചെയ്ത് പഠിക്കാം ടെസ്റ്റ് സീരിസ്
Education News
തിരഞ്ഞെടുപ്പ് രീതി
ഓൺലൈനായുള്ള രണ്ട് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട കംപ്യൂട്ടർ പരീക്ഷയ്ക്ക് 120 ചോദ്യങ്ങൾ, 120 മാർക്ക്, 90 മിനുട്ട് എന്നതാണ് ഘടന. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി ആൻഡ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എബിലിറ്റി, ജനറൽ അവേർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ് (അടിസ്ഥാന വിവരങ്ങൾ ) എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. രണ്ടാമത്തെ കംപ്യൂട്ടർ പരീക്ഷയ്ക്ക് വിഷയാധിഷ്ഠിതമായ 100 ചോദ്യങ്ങൾ 100 മാർക്കിനുണ്ടാകും. സമയം 90 മിനിറ്റ് . രണ്ടു പരീക്ഷയ്ക്കും നെഗറ്റീവ് മാർക്ക് ഇല്ല. ശമ്പള സ്കെയിൽ – 35,400 -1,12,400 രൂപ. കേന്ദ്ര നിരക്കിലുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും വേറെയും ലഭിക്കും.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ; ശമ്പള സ്കെയിൽ 50925 – 96765 രൂപ, നേരിട്ടു നിയമനം
Career Guru
അപേക്ഷ യോഗ്യത
പത്താം ക്ലാസ്/ തത്തുല്യം പാസ്സായി ഒരു വർഷത്തെ ഐടിഐ പഠനത്തിനുള്ള ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. കാർപന്റർ, ഓട്ടോമൊബൈൽ, ബുക്ക് ബൈൻഡർ, ഡ്രാഫ്റ്റ്സ് മെൻ (മെക്കാനിക്കൽ), ഡിടിപി ഓപ്പറേറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് ഫിറ്റർ, ഗ്രൈൻഡർ, മെഷീനിസ്റ്റ്, മെക്കാനിക്കൽ (ഡീസൽ), മോട്ടോർ മെക്കാനിക്, മിൽ റൈറ്റ് മെക്കാനിക്, പെയിന്റർ, ഫോട്ടോഗ്രാഫർ, റഫ്രിജറേഷൻ ആൻഡ് എ സി , ഷീറ്റ് മെറ്റൽ വർക്കർ, ടർണർ, വെൽഡർ എന്നീ ട്രേഡുകളിലേതിലെങ്കിലെയും സർട്ടിഫിക്കറ്റ് മതി. പ്രായം 18 നും 28 നുമിടയിൽ.
മെഡിസിനിൽ ഉപരിപഠനം യുഎസിലാകാം; ഡോക്ടർ ലോണ മറിയം സെബാസ്റ്റ്യന്റെ റൂട്ട് മാപ്പ്
തിരഞ്ഞെടുപ്പു രീതി
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡിലുള്ള സ്കിൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. കംപ്യൂട്ടർ പരീക്ഷയ്ക്ക് സെക്ഷൻ എ യിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ആൻഡ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എബിലിറ്റി, ജനറൽ അവേർനെസ്സ്, ഇംഗ്ലീഷ് ഭാഷ എന്നീ വിഷയങ്ങളിൽ നിന്നും 40 മാർക്കിനുള്ള 40 ചോദ്യങ്ങൾ ഉണ്ടാകും. സെക്ഷൻ ബി യിൽ വിഷയത്തിൽ നിന്നുള്ള 80 മാർക്കിനുള്ള 80 ചോദ്യങ്ങളായിരിക്കും. സമയം ആകെ 90 മിനിറ്റ്. നെഗറ്റീവ് മാർക്ക് ഇല്ല.
ട്രേഡ് ടെസ്റ്റ് ഒരു യോഗ്യത പരീക്ഷ മാത്രമാണ്. വിഷയത്തെ അധികരിച്ചു കൊണ്ട് ഒന്നുമുതൽ രണ്ടു മണിക്കൂർ വരെ. ഉദ്യോഗാർഥികളുടെ പ്രായോഗിക കഴിവുകൾ പരീക്ഷിക്കുന്നതിനായി അതത് ട്രേഡിൽ ഐടിഐ നിരവാരത്തിലുള്ള ടെസ്റ്റ് ആയിരിക്കും ഇത്.
ശമ്പള സ്കെയിൽ – 19,900-63, 200. കേന്ദ്ര നിരക്കിലുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പുറമെ .
റിസർവ് ബാങ്കിൽ സമ്മർ ഇന്റേൺഷിപ്; 15 വരെ അപേക്ഷിക്കാം: പ്രധാന വിദ്യാഭ്യാസ വാർത്തകൾ
Education News
മറ്റ് വിവരങ്ങൾ
അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായപരിധിയിൽ കേന്ദ്ര സർക്കാർ നിയമമനുസരിച്ചുള്ള ഇളവ് ലഭിക്കും. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കും. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/ പട്ടിക/ ഭിന്നശേഷി/ മുൻ സൈനികർ എന്നിവർക്ക് ഫീസ് ഇല്ല. വെബ്സൈറ്റിലെ പുതിയ നിർദ്ദേശങ്ങൾ നോക്കണം. വിവരങ്ങൾക്ക്: www.drdo.gov.in.

