ജപ്പാൻ കടലിൽ ജാപ്പനീസ് പോർവിമാനങ്ങൾക്കൊപ്പം തങ്ങളുടെ കരുത്തുറ്റ ബി-52 (B-52) ബോംബറുകൾ പറത്തിയാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ജപ്പാന്റെ തെക്കൻ ദ്വീപുകൾക്ക് സമീപം റഷ്യൻ, ചൈനീസ് പോർവിമാനങ്ങൾ സംയുക്ത പട്രോളിങ് നടത്തി ഒരു ദിവസത്തിന് ശേഷമാണ് അമേരിക്കയുടെ ഈ ശക്തിപ്രകടനം എന്നതും ശ്രദ്ധേയമാണ്.
സ്ഫോടനത്തിൽ കെട്ടിടം ചെറിയ കഷ്ണങ്ങളായി ചിതറിത്തെറിച്ചു, ഗ്യാസ് ലൈൻ വിച്ഛേദിച്ചിട്ടും നടുക്കി തീഗോളം; കാരണം അറിയാം
രണ്ട് യുഎസ് ബി-52 സ്ട്രാറ്റജിക് ബോംബറുകളും മൂന്ന് ജാപ്പനീസ് എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും മൂന്ന് എഫ്-15 ജെറ്റുകളും ചേർന്നാണ് അഭ്യാസപ്രകടനം നടത്തിയത്. ജപ്പാനും ദക്ഷിണ കൊറിയക്കും ഇടയിലുള്ള സമുദ്രഭാഗത്തിന് മുകളിലൂടെയായിരുന്നു ഈ സംയുക്ത നീക്കം.
ചൈനയെ ചൊടിപ്പിച്ച സംഭവം
ചൈന തായ്വാനെതിരെ നടപടിയെടുത്താൽ ജപ്പാന്റെ സൈന്യം ഇടപെട്ടേക്കുമെന്ന് നവംബർ ആദ്യത്തിൽ ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുകയും മേഖലയിൽ യുദ്ധഭീതി ഉയരുകയും ചെയ്തു.
ചൊവ്വാഴ്ച ചൈനയും റഷ്യയും ചേർന്ന് ജപ്പാൻ അതിർത്തിക്ക് സമീപം വമ്പൻ അഭ്യാസപ്രകടനം നടത്തിയിരുന്നു. രണ്ട് റഷ്യൻ ടു-95 ബോംബറുകളും രണ്ട് ചൈനീസ് എച്ച്-6 ബോംബറുകളും ജപ്പാനിലെ ഷിക്കോകു ദ്വീപിന് സമീപം പട്രോളിംഗ് നടത്തി. കൂടാതെ ചൈനീസ് വിമാനങ്ങൾ ജാപ്പനീസ് ജെറ്റുകൾക്ക് നേരെ ‘റഡാർ ലോക്കിംഗ്’ നടത്തിയതായും ജപ്പാൻ ആരോപിച്ചിരുന്നു.
ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ
അമേരിക്കയുടെ ലക്ഷ്യമെന്ത്?
രാജ്യത്തിന് ചുറ്റുമുള്ള സുരക്ഷാ അന്തരീക്ഷം കൂടുതൽ പ്രശ്നമേറയതായിക്കൊണ്ടിരിക്കുകയാണെന്ന് ജാപ്പനീസ് ജോയിന്റ് സ്റ്റാഫ് പ്രതികരിച്ചു. ഏകപക്ഷീയമായി ബലപ്രയോഗത്തിലൂടെ തൽസ്ഥിതി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും തടയാനുള്ള ജപ്പാന്റെയും അമേരിക്കയുടെയും തീരുമാനമാണ് ഈ അഭ്യാസപ്രകടനത്തിലൂടെ തെളിയിക്കുന്നതെന്നും അവർ വ്യക്തമാക്കി.
തായ്വാൻ വിഷയത്തിൽ ജപ്പാനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും, ചൈനയുടെ ഏത് നീക്കത്തെയും ചെറുക്കാൻ അമേരിക്കൻ പട കൂടെയുണ്ടാകുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് ബി-52 ബോംബറുകളെ അയച്ചതിലൂടെ അമേരിക്ക നൽകിയിരിക്കുന്നത്.

