Breaking
2 Feb 2026, Mon

ചെറുകാറിനോളം വില വരുന്ന ലാപ്‌ടോപ്! പരിചയപ്പെടാം ഡെൽ എയ്‌ലിയൻവെയർ 18 ഏരിയ-15

വിലയേറിയ ലാപ്‌ടോപ് എന്നു കേൾക്കുമ്പോൾ ആപ്പിളിന്റെ മാക്ബുക്കുകളെ ഓർമ വരുന്നവരാണ് നമ്മിൽ പലരും. എന്നാൽ, പ്രീമിയം ഉപകരണ പ്രേമികളായ ഗെയിമിങ് പ്രേമികൾക്കും മറ്റും വാങ്ങാൻ പരിഗണിക്കാവുന്ന ഒരു ലാപ്‌ടോപ്പാണ് ഡെൽ എയ്‌ലിയൻവെയർ 18 ഏരിയ-51. തുടക്ക വേരിയന്റിന്റെ വില 4,12,699 രൂപയാണ്. ഡെസ്‌ക്ടോപ്പുകളിൽ പ്രതീക്ഷിക്കാവുന്ന തരം പ്രകടനം പുറത്തെടുക്കാൻ കഴിവുള്ളതാണ് ഇതെന്നാണ് വിലയിരുത്തൽ. ഇത് വാങ്ങാൻ ആഗ്രഹമില്ലാത്തവർക്കും, എന്തുകൊണ്ടാണ് ഒരു ലാപ്‌ടോപ്പിന് ഇത്ര വില വരാൻ കാരണം എന്ന ആകാംക്ഷ ഇല്ലാതിരിക്കാൻ വഴിയില്ലല്ലോ.

ഫോബ്സിന്റെ ടോപ്-100 ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത്; ഒന്നാമൻ മുകേഷ് അംബാനി; മലയാളികളിൽ യൂസഫലി, തിളങ്ങി മുത്തൂറ്റ് കുടുംബവും

Business News

രൂപകൽപ്പന: കരുത്തിന്റെ സൗന്ദര്യം

സൗന്ദര്യം തുളുമ്പുന്നതാണ് ഇതിന്റെ നിർമ്മാണ രീതി. ഗെയിമർമാർ ആദ്യ നോട്ടത്തിൽ തന്നെ പ്രണയത്തിൽ വീഴാനിടയുള്ള കരുത്തിന്റെ സൗന്ദര്യം! ലിക്വിഡ് ടീൽ കളറിൽ പരിലസിക്കുന്ന ആർജിബി എയ്‌ലിയൻവെയർ ലോഗോ ലിഡിൽ കാണാം. ഉൾഭാഗം കാണാവുന്ന, സുതാര്യവും, പ്രശാന്തത പകരുന്നതുമായ പ്ലെക്‌സിഗ്ലാസ് കവറാണ് താഴെ.

കൂളിങിനായി ധാരാളമായി ഇട്ടിരിക്കുന്ന വിടവുകളും കാണാം. പാർശ്വങ്ങളിലും വായുസഞ്ചാരമാർഗ്ഗങ്ങൾ ഉണ്ട്. അനൊഡൈസ്ഡ് അലൂമിനം, മഗ്നീഷ്യം അലോയ് തുടങ്ങിയ പ്രീമിയം വസ്തുക്കൾ ഡെൽ എയ്‌ലിയൻവെയർ 18 ഏരിയ-15 ലാപ്‌ടോപ്പിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഭാരത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഡെല്ലിന്റെ ഈ ലാപ്ടോപ്-4.38 കിലോ!

അതിഗംഭീരമായ ഡിസ്‌പ്ലേ

∙18-ഇഞ്ച് വലിപ്പമുള്ള QXGA (2560×1600) റെസലൂഷനുള്ള കൂറ്റൻ സ്‌ക്രീൻ.

∙300ഹെട്‌സ് റിഫ്രെഷ് റേറ്റും, 3 മില്ലിസെക്കൻഡ്‌സ് റെസ്‌പോൺസ് ടൈമും.

∙‌100% DCI-P3 ഗമട്ട് ഉള്ളതിനാൽ കാഴ്ചകൾക്ക് മികവ്.

∙സ്‌ക്രീനിൽ ഗെയിമുകളും വിഡിയോകളും ജീവൻവയ്ക്കുന്ന അനുഭവം പകരുന്നു.

(500 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഈ വിലനിലവാരത്തിൽ അൽപ്പം കുറവാണെന്ന് തോന്നാം.)

പെർഫോമൻസ്: ഡെസ്‌ക്ടോപ് കരുത്ത്

ടത്തിപ്പ് ഏൽപ്പിച്ചിരിക്കുന്നത് ഇന്ന് കൺസ്യൂമർ കംപ്യൂട്ടിങിൽ ലഭ്യമായതിലേക്കും വച്ച് മികച്ച പ്രൊസസറുകളിൽ ഒന്നിനെയാണ്:

പ്രൊസസ്സർ: ഇന്റൽ കോർ അൾട്രാ 9 275എച്ച്എക്‌സ് (24 കോറുകൾ).

റാം: 6400 മെഗാഹെട്‌സ് ഉള്ള 64 ജിബി റാം വരെയുള്ള വേരിയന്റുകൾ.

സംഭരണശേഷി: 8 ടിബി വരെ (PCIe Gen5 എസ്എസ്ഡി).

ഗ്രാഫിക്‌സ് (ജിപിയു): എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്‌സ് 5070, 5070 Ti, 5080 അല്ലെങ്കിൽ 5090 തിരഞ്ഞെടുക്കാം.

നൂതന കൂളിങ് സിസ്റ്റവും കണക്ടിവിറ്റിയും

ഡെസ്‌ക്ടോപ്പുകൾക്ക് സമാനമായ പ്രകടനം നിലനിർത്താൻ ഡെൽ ഇതിൽ ക്രയോ ചേംബർ ഡിസൈൻ ഉൾപ്പെടെയുള്ള അതിനൂതന കൂളിങ് സംവിധാനം (Alienware Cryo-tech™) ഉപയോഗിച്ചിരിക്കുന്നു.

നാല് ഫാൻ സിസ്റ്റങ്ങളും ചൂട് പുറത്തു തള്ളാനുള്ള കൂറ്റൻ വെന്റുകളും ഉണ്ട്.

ഗാലിയം ഉപയോഗിച്ച് നിർമ്മിച്ച 31 തെർമ്മൽ ഇന്റർഫേസ് ഉള്ളതിനാൽ ചൂടിനെ ചോർത്തിക്കളയുന്നത് എളുപ്പമാക്കുന്നു.

താരതമ്യേന നിശബ്ദമായ പ്രകടനത്തിന് ഇത് സഹായിക്കുന്നു.

കണക്ടിവിറ്റി: തണ്ടർബോൾട്ട് 5, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4 തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാണ്.

കീബോർഡ്, ഓഡിയോ, ക്യാമറ ഫീച്ചറുകൾ

കീബോർഡ്: അതിഗംഭീര സ്പർശപ്രതികരണാനുഭവം പകരുന്ന കീബോഡുകൾ. മെക്കാനിക്കൽ കീബോർഡ് ഓപ്ഷണലായി ലഭിക്കും. ചെറി എംഎക്‌സ് മെക്കാനിക്കൽ കീബോർഡ് സ്വിച്ചുകളും ഫുൾ ആർജിബി സപ്പോർട്ടും ഉണ്ട്.

പോർട്ടുകൾ: ഇടതുവശത്ത് ഹെഡ്‌ഫോൺ-മൈക്ക് കോംബോ ജാക്ക്, എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുണ്ട്.

ഓഡിയോ: ഡോൾബി അറ്റ്‌മോസ് സൗണ്ട് സപ്പോർട്ട്. സാധാരണ കണ്ടെന്റ് കാണാനും പാട്ടുകേൾക്കാനും ഈ സംവിധാനം മതിയാകും.

ഫോബ്സിന്റെ ടോപ്-100 ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത്; ഒന്നാമൻ മുകേഷ് അംബാനി; മലയാളികളിൽ യൂസഫലി, തിളങ്ങി മുത്തൂറ്റ് കുടുംബവും

Business News

മൈക്രോഫോൺ: ഡ്യൂവൽ അരേ മൈക്രോഫോൺ സപ്പോർട്ട് സാധാരണ സൂം മീറ്റിങ്ങുകൾക്ക് മറ്റു ലാപ്‌ടോപ്പുകളെക്കാൾ മികച്ചതാണ്.

ക്യാമറ: വിൻഡോസ് ഹലോ പ്രവർത്തിപ്പിക്കാൻ ഐആർ ക്യാമറയും, വിഡിയോ കോളിങ്ങിനായി 8എംപി യുഎച്ച്ഡി എച്ച്ഡിആർ ക്യാമറയും ഉണ്ട്.

ആർക്കുവേണ്ടി, എന്തിനുവേണ്ടി?

ഈ ലാപ്‌ടോപ്പ് ലക്ഷ്യമിടുന്നത് പണം പ്രശ്നമല്ലാത്ത, കരുത്തുറ്റ പ്രൊസസിങ് പവർ ആവശ്യമുള്ളവരെയാണ്:

ഗെയിമർമാർ: ഡെസ്‌ക്ടോപ്പുകളിൽ പ്രതീക്ഷിക്കുന്നതിന് അടുത്ത പ്രകടനമികവ് എവിടെ വേണമെങ്കിലും ലഭിക്കുന്നു.

കണ്ടെന്റ് ക്രിയേറ്റർമാർ, കോഡർമാർ: ഉയർന്ന പ്രോസസ്സിംഗ് ആവശ്യമായ ജോലികൾക്ക് ഈ കരുത്ത് പ്രയോജനപ്പെടുത്താം.

ശ്രദ്ധിക്കുക: വെബ് ബ്രൗസിങിനും യൂട്യൂബ് വിഡിയോ കാണാനും ഇത് വാങ്ങേണ്ട കാര്യമില്ല. ഹാർഡ്‌വെയർ കരുത്തോടെ കുതിക്കുന്നതിനാൽ ബാറ്ററി ലൈഫ് അധികം പ്രതീക്ഷിക്കേണ്ട (ഏകദേശം നാലു മണിക്കൂർ വരെ). ഇത്തരം ലാപ്‌ടോപ്പുകൾ നിരന്തരം പവറിൽ കുത്തിയിട്ട് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ഫോബ്സിന്റെ ടോപ്-100 ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത്; ഒന്നാമൻ മുകേഷ് അംബാനി; മലയാളികളിൽ യൂസഫലി, തിളങ്ങി മുത്തൂറ്റ് കുടുംബവും

Business News

നിലവിൽ എംആർപി 5,25,585 രൂപയുള്ള ഈ അൾട്ടിമേറ്റ് ഗെയിമിങ് ലാപ്‌ടോപ്പ് 4,16,990 രൂപയ്ക്ക് വില്‍ക്കുന്നു. എളുപ്പം കൊണ്ടുനടക്കാൻ സാധിക്കുക എന്നതിനല്ല, കരുത്തിനാണ് ഊന്നൽ നൽകുന്നതെങ്കിൽ എയ്‌ലിയൻവെയർ 18 ഏരിയ-15 തീർച്ചയായും പരിഗണിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *