Breaking
5 Feb 2026, Thu

ക്വാണ്ടം കംപ്യൂട്ടിങ് ബിറ്റ്‌കോയിനെ കൊല്ലുമോ? വേരോടെ പിഴുതെടുക്കും, നിക്ഷേപകരില്‍ ഭീതി പടരുന്നു

ലോകമെമ്പാടുമുള്ള വ്യക്തികളും, കമ്പനികളും, ചില ഗവണ്‍മെന്റുകളും ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നടത്തിയിരിക്കുന്നത് ട്രില്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള നിക്ഷേപമാണ്. അടുത്തിടെയായി ക്വാണ്ടം കംപ്യൂട്ടിങ് മേഖലയില്‍ കണ്ടുവരുന്ന മുന്നേറ്റം ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചിരിക്കുന്നവരില്‍ കടുത്ത ആശങ്ക പരത്തി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

വൈഫൈ വേഗം എങ്ങനെ വർദ്ധിപ്പിക്കാം? തുടക്കക്കാർക്ക് ചില ടിപ്സ്

ഏതാനും വര്‍ഷം മുമ്പുവരെ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകരും കംപ്യൂട്ടര്‍ വിദഗ്ധരും ക്വാണ്ടം കംപ്യൂട്ടിങില്‍ വന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ വിദൂര ഭീഷണിയായി മാത്രമാണ് കണ്ടിരുന്നതെങ്കില്‍, ഇപ്പോള്‍ ഒരു രാത്രി ഉറങ്ങി എണീക്കുമ്പോള്‍ സംഭവിക്കാവുന്ന ഒരു സാധ്യതയായി ചിലര്‍ അത് കണ്ടു തുടങ്ങിയിരിക്കുന്നു.

മോഡല്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ബിറ്റ്‌കോയിന്‍ പുറത്ത്

വീട്ടിൽ ചെടി വളർത്തി പണമുണ്ടാക്കാം, കിട്ടും മോഹവില, തൈകൾക്ക് 1500 രൂപ വരെ; പരിചരണവും ലളിതം: എങ്ങനെ ചെയ്യാം ഈ കൃഷി?

‘ആ വിഡിയോ ആത്മഹത്യയിലേക്ക് നയിക്കും, കാരണമുണ്ട്’: പൊതു ഇടത്തിലെ വിഡിയോ കുരുക്കാകുന്നത് എപ്പോൾ? ഷിംജിതയ്ക്കെതിരെ കേസ് നിലനിൽക്കുമോ?

ആരോഗ്യസംരക്ഷണത്തിന് ഇങ്ങനെ വേണം നടക്കാൻ; ഈ ജോലികൾ ചെയ്യുന്നവർ ദിവസവും രാത്രി കാലിൽ തൈലം പുരട്ടണം; കാലിലുണ്ട് ‘രണ്ടാംഹൃദയം’

MORE PREMIUM STORIES

വിഖ്യാത സാമ്പത്തിക സ്ഥാപനമായ ജെഫറീസിന്റെ (Jefferies) ഇക്വിറ്റി തന്ത്രം വിഭാഗ മേധാവി ക്രിസ്റ്റഫര്‍ വുഡ് തന്റെ മോഡല്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് 10 ശതമാനം ബിറ്റ്‌കോയിന്‍ നിക്ഷേപം നീക്കംചെയ്തിരിക്കുകയാണിപ്പോള്‍ എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഏറ്റവും സുരക്ഷിതമായി എങ്ങനെ ധനനിക്ഷേപം നടത്താം എന്നു പറഞ്ഞു തരുന്നതാണ് മോഡല്‍ പോര്‍ട്ട്‌ഫോളിയോ. ക്രിപ്‌റ്റോകറന്‍സിയെ വേരോടെ പിഴുതെടുക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യങ്ങളുടെ കരുതൽ‍ ധനശേഖരം വരെ ഡിജിറ്റല്‍

ബിറ്റ്‌കോയിന്‍ സുരക്ഷിതമായ ഒരു നിക്ഷേപമാണ്, പ്രത്യേകിച്ചും പെന്‍ഷന്‍ സ്റ്റൈലിലുള്ള ഒരു വരുമാനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ എന്ന വാദമാണ് റദ്ദുചെയ്യപ്പെടുന്നത്. ആഗോള സാമ്പത്തിക മേഖലയില്‍ ശക്തമായ രീതിയില്‍ ഉള്‍ക്കൊളളപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് ക്രിപ്‌റ്റോകറന്‍സി. വിവിധ രാജ്യങ്ങള്‍ പണത്തിന്റെ കരുതല്‍ ശേഖരം ഇത്തരം ഡിജിറ്റല്‍ കറന്‍സിയായി സൂക്ഷിക്കുകയോ അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ പോലും ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടികളും ഇന്റർനെറ്റും: സ്മാർട്ട്ഫോണുകളിൽ ‘പാരന്റൽ കൺട്രോൾ’ എങ്ങനെ സെറ്റ് ചെയ്യാം?

സാങ്കേതികവിദ്യ കാലഹരണപ്പെടാം

ക്രിപ്‌റ്റോകറന്‍സികളുടെ വിലകളില്‍ അതിവേഗം വരുന്ന ഏറ്റക്കുറച്ചിലുകള്‍ പോലും വകവയ്ക്കാതെയാണ് പലരും അതിന്റെ സുരക്ഷിതത്വം തകര്‍ക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് നിക്ഷേപം നടത്തിവന്നത്. എന്നാല്‍, ക്വാണ്ടം കംപ്യൂട്ടിങില്‍ വന്നുകൊണ്ടിരിക്കുന്ന പുരോഗതി ക്രിപ്‌റ്റോകറന്‍സിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയെ കാലഹരണപ്പെടുത്തിയേക്കാമെന്നത് ഒരു യാഥാര്‍ത്ഥ്യമായി കാണുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്.

ടെക്‌നോളജികള്‍ ശാശ്വതമല്ല

ഇനി വന്നേക്കാവുന്ന ശക്തിയേറിയ കംപ്യൂട്ടറുകള്‍ക്ക് ക്വാണ്ടം മെക്കാനിക്‌സിന്റെ വിചിത്ര ഗുണഗണങ്ങള്‍ കൂടെ ആര്‍ജ്ജിക്കുന്നതോടെ ചില പ്രത്യേകതരം കണക്കുകൂട്ടലുകള്‍ അസാമാന്യ വേഗത്തില്‍ നടത്താനായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ അതിശക്തമായ സൂപ്പര്‍ കംപ്യൂട്ടറുകള്‍ പോലും നിഷ്പ്രഭമായേക്കാം. അവയ്ക്ക് ആവശ്യത്തിന് കരുത്താര്‍ജ്ജിക്കാന്‍ സാധിച്ചാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ വേരാഴ്ത്തി നില്‍ക്കുന്ന ബ്ലോക്ക്‌ചെയിന്‍ സിസ്റ്റങ്ങളുടെ ഉള്ളുകളളികള്‍ അറിയാന്‍ സധിച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു സാങ്കേതികവിദ്യയും ശാശ്വതമല്ല എന്ന് വാദിക്കുന്നവര്‍ ഇതു ശരിവയ്ക്കുന്നു.

എത്ര വലുതാണ് ഭീഷണി?

ക്വാണ്ടം കംപ്യൂട്ടിങിന്റെ വരവ് ക്രിപ്‌റ്റോകറന്‍സികളുടെ അന്ത്യം കുറിക്കുമോ? അതോ, ആ ടെക്‌നോളജി കൂടെ ഉള്‍പ്പെടുത്തി പതിന്മടങ്ങ് സുരക്ഷിതത്വത്തോടെ പ്രവര്‍ത്തിക്കുമോ എന്നറിയാനാണ് ടെക്‌നോളജി ലോകം ഇപ്പോള്‍ കാത്തിരിക്കുന്നത്. ഏകദേശം 500 ദശലക്ഷം ആളുകളാണ് ലോകത്ത് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് 2024ല്‍ പുറത്തുവിട്ട കണക്കുകളില്‍ കാണാനാകുന്നത്.

ഇതാകട്ടെ തലേ വര്‍ഷത്തേതിനെ അപേക്ഷിച്ച് 34 ശതമാനം അധികമാണെന്നും കാണാം. ഇവരിലേറെയും ഏഷ്യയിലും നോര്‍ത്ത് അമേരിക്കയിലും നിന്നുള്ളവരാണ്. വ്യക്തിഗത സ്വത്തും രാജ്യങ്ങളുടെ കരുതല്‍ ധനവുമാണ് ഇങ്ങനെ ക്രിപ്‌റ്റോകറന്‍സിയായി സൂക്ഷിച്ചിരിക്കുന്നതത്രെ. നൂതന ടെക്‌നോളജി ഈ പണമെല്ലാം ക്ഷണത്തില്‍ ഇല്ലാതാക്കിയാല്‍ അതിന് ഗുരുതരഭവിഷ്യത്ത് ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

എങ്ങനെയാണ് ക്രിപ്‌റ്റോകറന്‍സി പ്രവര്‍ത്തിക്കുന്നത്?

അധികാരം ലഭിച്ചവര്‍ക്ക് മാത്രമെ ഓരോ ബ്ലോക്ക്‌ചെയിനിന്റെയും ലെജറില്‍ ( ledger) മാറ്റംവരുത്താന്‍ സാധിക്കൂ. ബിറ്റ്‌കോയിന്റെ കാര്യത്തിലാണെങ്കില്‍ കൃത്യമായ പ്രൈവറ്റ് കീ കൈവശമുള്ളയാള്‍ക്ക് മാത്രമാണ് ഇത് ചെയ്യാനാകുക. Elliptic Curve Digital Signature Algorithm (ECDSA) and Schnorr എന്നീ രണ്ട് ക്രിപ്‌റ്റൊഗ്രാഫിക് സ്‌കീമുകള്‍ ഉപയോഗിച്ചുളള സിഗ്നേച്ചറുകളാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍ അവകാശം സ്ഥാപിക്കാന്‍ പ്രയോജനപ്പെടുത്തുന്നത്. ഇത് ഉപയോഗിച്ചു മാത്രമെ ബിറ്റ്‌കോയിന്‍ വിനിമയവും നടത്താനാകൂ.

വാട്സാപ്പ് സുരക്ഷ: അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ എന്തുചെയ്യാം?

ബ്രൂട്ട്-ഫോഴ്‌സ് ആക്രമണങ്ങളെ പോലും ചെറുക്കും

ഇപ്പോള്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്റെ പബ്ലിക്ക് കീയില്‍ നിന്ന് ഒരു പ്രൈവറ്റ് കീ ഉരുത്തിരിച്ചെടുക്കാന്‍ സാധ്യമല്ല. ഈ പ്രതിരോധമാണ് ബ്രൂട്ട്-ഫോഴ്‌സ് ആക്രമണങ്ങളെ പോലും ചെറുക്കാന്‍ ബിറ്റ്‌കോയിനെ സഹായിക്കുന്നത്. സാധ്യമായ എല്ലാ കീകളും ഉപയോഗിച്ച് നടത്തുന്ന കടന്നുകയറ്റ ശ്രമത്തിനെയാണ് ബ്രൂട്ട്-ഫോഴ്‌സ് ആക്രമണമെന്ന് പറയുന്നത്. എന്നാല്‍, ക്വാണ്ടം കംപ്യൂട്ടറുകള്‍ വേറിട്ട തത്വങ്ങളില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ക്വാണ്ടം കംപ്യൂട്ടിങിന്റെ അപൂര്‍വ്വ ഫെനോമിനകള്‍ ആണ് സൂപ്പര്‍പൊസിഷനും, എന്‍ടാങ്ഗിള്‍മെന്റും. ഇവയ്ക്ക് സമാന്തര കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിക്കും.

ക്വാണ്ടം അല്‍ഗോറിതം

ഗണിതശാസ്ത്രജ്ഞനായ പീറ്റര്‍ ഷോര്‍ (Peter Shor) ആണ് 1994ല്‍ ക്വാണ്ടം അല്‍ഗോറിതം വികസിപ്പിച്ചത്. ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗതയില്‍ കണക്കു കൂട്ടലുകള്‍ നടത്താന്‍ ഇതിന് സാധിക്കും. ഇത് നൂതന ക്വാണ്ടം കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ECDSA പോലെയുള്ള എന്‍ക്രിപ്ഷന്‍ സംവിധാനങ്ങളെ താറുമാറാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ ബൈനറി ഡിജിറ്റുകള്‍ അല്ലെങ്കില്‍ ബിറ്റ്‌സ് ഉപയോഗിച്ച് ഡേറ്റാ പ്രൊസസു ചെയ്യുന്നു. അതായത് 0ങ്ങള്‍ അല്ലെങ്കില്‍ 1കള്‍. എന്നാല്‍, ക്വാണ്ടം കംപ്യൂട്ടറുകള്‍ ആകട്ടെ ക്യൂബിറ്റുകള്‍ (qubits) ഉപയോഗിക്കുന്നു ഇവയ്ക്കാകട്ടെ പല അവസ്ഥകളില്‍ ഒരേ സമയത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

എന്തുമാത്രമുണ്ട് ഭീഷണി?

ക്വാണ്ടം കംപ്യൂട്ടിങ് പെട്ടെന്ന് പുരോഗതി കൈവരിക്കുകയും ക്രിപ്‌റ്റോകറന്‍സികള്‍ നൂതനപ്പൂട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കപ്പെടുന്നുമില്ലെങ്കില്‍ അവയുടെ മൂല്ല്യം അതിവേഗം ഇടിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഫോര്‍ബ്‌സ് 2024ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ക്രിപ്‌റ്റോകറന്‍സികളിലേക്ക് കടന്നുകയറാന്‍ ക്വാണ്ടം കംപ്യൂട്ടിങിന് സാധിക്കണമെങ്കില്‍ വര്‍ഷങ്ങളോ ചിലപ്പോള്‍ പതിറ്റാണ്ടുകളോ എടുത്തേക്കാമെന്ന് പറഞ്ഞിരുന്നു.

ടെക്‌നോളജിക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കാനാകും

എന്നാല്‍, ടെക്‌നോളജിക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ എല്ലാം നേരത്തെ സംഭവിക്കാമെന്നും ഫോര്‍ബ്‌സ് പഞ്ഞിരുന്നു. ക്രിപ്‌റ്റോകറന്‍സിയിലുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമായേക്കില്ല എന്ന 2026ലെ മുന്നറിയിപ്പ് ക്വാണ്ടം കംപ്യൂട്ടിങ് ഉടന്‍ കൈവരിച്ചേക്കാവുന്ന വല്ല നേട്ടത്തെയും അടിസ്ഥാനമാക്കിയാണോ എന്നാണ് ഇപ്പോള്‍ ക്രിപ്‌റ്റോ നിക്ഷേപകര്‍ ആരായുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *