ടാങ്ക് പോരാട്ടങ്ങളുടെ കാലം കഴിഞ്ഞെന്നു പറയപ്പെടുന്ന കാലഘട്ടത്തിലും ടാങ്ക് നിർമാണം കൂട്ടാൻ ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസിലെ ശ്രദ്ധേയ ടാങ്കായ മെർക്കാവ ഉൾപ്പെടെ വിവിധ ടാങ്കുകളും കവചിത വാഹനങ്ങളും കൂടുതലായി നിർമിക്കാനാണു പദ്ധതി. ഇതിനായി 150 കോടി ഡോളർ നിക്ഷേപം നടത്തി. ഇസ്രയേലിന്‌റെ ടാങ്കുകൾ എന്നും ലോകത്ത് ചർച്ചാവിഷയമാണ്.മെർക്കാവ ഇസ്രയേൽ സേനയുടെ നട്ടെല്ല് എന്നു വിശേഷിപ്പിക്കപ്പെടുന്നു.
ഐഫോൺ 17: സെപ്റ്റംബർ 9ന് അമ്പരപ്പിക്കുന്ന അവതരണം, പുതിയ മോഡലുകളെത്തും; ട്രംപിന്റെ നികുതി വില കൂട്ടുമോ?
രാഷ്ട്ര രൂപീകരണത്തിനു ശേഷം അഞ്ചു യുദ്ധങ്ങളിൽ പങ്കെടുത്തെങ്കിലും 1967ലാണ് മെയിൻ ബാറ്റിൽ ടാങ്ക് സ്വന്തമായി വേണമെന്ന തീരുമാനം ഇസ്രയേൽ എടുക്കുന്നത്. സമതലങ്ങളും മരുഭൂമികളും നിറഞ്ഞതാണ് ഇസ്രയേലിന്‌റെയും ചുറ്റുമുള്ള രാജ്യങ്ങളുടെയും പ്രകൃതി.
ഐഫോണ്‍ 17 പ്രോയ്ക്ക് പുതിയൊരു ക്യാമറാ നിയന്ത്രണ സംവിധാനം?, എല്ലാം ഇനി ചൂണ്ടുവിരലിൽ!
രഥം എന്നാണ് മെർക്കാവയുടെ അർഥം
ടാങ്ക് യുദ്ധത്തിന് പറ്റിയ മേഖലകളാണ് ഇവ.1967 സമയത്ത് ബ്രിട്ടനും ഫ്രാൻസും ഇസ്രയേലിനു ചില നവീന ആയുധങ്ങൾ നൽകാൻ വിസമ്മതിച്ചു. ഇതെത്തുടർന്നാണ് ടാങ്ക് സ്വന്തം നിലയ്ക്ക് നിർമിക്കാമെന്ന തീരുമാനത്തിലേക്ക് ഇസ്രയേൽ എത്തിയത്.ഇതെത്തുടർന്നാണ് മെർക്കാവ ടാങ്കുകൾ ഇസ്രയേൽ സൃഷ്ടിച്ചത്. ഹീബ്രു ഭാഷയിൽ രഥം എന്നാണ് മെർക്കാവയുടെ അർഥം.
യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സവിശേഷതകൾ സന്നിവേശിപ്പിച്ചാണ് മെർക്കാവ ടാങ്കുകൾ ഇസ്രയേൽ വികസിപ്പിച്ചത്. ടാങ്ക് സുരക്ഷയ്ക്ക് ആദ്യ സ്ഥാനം ആയുധശേഷിക്ക് രണ്ടാം സ്ഥാനവും വേഗത്തിന് അവസാന സ്ഥാനവും നൽകിയാണ് ടാങ്ക് വികസിപ്പിച്ചെടുത്തത്.1970ൽ ജനറൽ ഇസ്രയേൽ ടാൽ എന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന് ടാങ്ക് നിർമാണത്തിന്‌റെ ചുമതല ഏറ്റെടുത്തു.
ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ
ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡ് ടാങ്കുകൾ?
1978ലാണ് മെർക്കാവ ടാങ്കുകൾ നിർമിക്കാൻ തുടങ്ങിയത്. തൊട്ടടുത്ത വർഷം ഇവ സൈന്യത്തിലെത്തി.ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡ് ടാങ്കുകളായാണ് മെർക്കാവ ടാങ്കുകൾ വിലയിരുത്തപ്പെട്ടത്. മികവുറ്റ സസ്‌പെൻഷൻ സംവിധാനമായിരുന്നു ഇതിന്‌റെ കാരണം. മെർക്കാവയുടെ ആദ്യ രണ്ട് വകഭേദങ്ങളിലും 105 മില്ലിമീറ്റർ തോക്കുകളാണ് ഉപയോഗിക്കപ്പെട്ടത്.ഇന്നത്തെ കാലത്തെ ടാങ്ക് പീരങ്കികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതാണ് ഇത്.
കവചിത ഇന്ധന ടാങ്കുകൾ ഈ യുദ്ധവാഹനങ്ങൾക്കുണ്ട്. പെട്ടെന്ന് തീയണയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 4 സൈനികർക്ക് ടാങ്കിൽ ഇരിക്കാം. റോഡിൽ മണിക്കൂറിൽ 64 കിലോമീറ്റർ എന്ന വേഗവും റോഡല്ലാത്ത സാഹചര്യങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ എന്ന വേഗവും ഈ ടാങ്കിനു കൈവരിക്കാം.
Technology News
Defence Sector
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

