Breaking
2 Feb 2026, Mon

കുവൈത്തിലെ ആദ്യ വനിതാ സ്ഥാനപതി പരമിത ത്രിപാഠി ചുമതലയേറ്റു

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചുമതലയേറ്റത്. കുവൈത്തിലെ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതിയാണ് പരമിത ത്രിപാഠി. കുവൈത്ത് വിദേശകാര്യ സഹമന്ത്രി (പ്രോട്ടോകോൾ) അബ്ദുൽ മുഹ്സിൻ ജാബർ അൽ സെയ്ദിനെ സന്ദർശിച്ച് അധികാര പത്രം കൈമാറി.

യുഎഇയിൽ റമസാൻ വ്രതാരംഭം എപ്പോൾ? അവധി എത്ര ദിവസം? അറിയാം വിശദമായി

ഒരൊറ്റ നമ്പറിൽ നഷ്ടമായത് 33 കോടി; 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎഇയിൽ ‘സ്വർണക്കട്ടി’ നേടി പ്രവാസി ഇന്ത്യക്കാരൻ

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഊർജം, വ്യാപാരം, സാങ്കേതികവിദ്യ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് സ്ഥാനപതി നന്ദി പറഞ്ഞു. ഇന്നു കുവൈത്തിൽ നടക്കുന്ന ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിലിന്റെ വാർഷിക പരിപാടിയിലും അവാർഡ് നിശയിലും സ്ഥാനപതി പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കുവൈത്ത് സ്ഥാനപതിയായത്. 2001 ബാച്ച് ഐഎഫ്എസ് ഓഫിസർ ആണ്. ന്യൂയോർക്കിൽ ഡപ്യൂട്ടി കോൺസൽ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *