Breaking
23 Mar 2026, Mon

കാണികൾ ആവേശക്കൊടുമുടിയിൽ: വാനവിസ്മയക്കാഴ്ചയുമായി എയർഷോയ്ക്ക് ടേക്ക് ഓഫ്; ഏറ്റവും വലിയ 777 ഓപ്പറേറ്ററായി മാറാൻ ‌എമിറേറ്റ്സ്

ദുബായ് ∙ ആകാശത്തെ അദ്ഭുതക്കാഴ്ചകളും വമ്പൻ വിമാന ഓർഡറുകളുമായി ദുബായ് എയർഷോയ്ക്ക് പ്രൗഡോജ്വല തുടക്കം. വിണ്ണിലെ താരങ്ങൾ മണ്ണിലും വിണ്ണിലും വിസ്മയം സൃഷ്ടിച്ച് എയർഷോയുടെ ആദ്യദിനം സമ്പന്നമാക്കി. വിവിധ രാജ്യങ്ങളുടെ എയ്റോബാറ്റിക് ടീമുകൾ കാഴ്ച വച്ച അഭ്യാസ പ്രകടനങ്ങളും കാണികളെ വിസ്മയിപ്പിച്ചു. യുഎഇ എയ്റോബാറ്റിക് ടീം അൽ ഫുർസാൻ ടീമിന്റെ പ്രകടനവും ആകർഷകമായിരുന്നു.

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു; ആവേശത്തിൽ പ്രവാസികൾ, കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം

ഹൃദയം തകർന്ന് ഇന്ത്യ: ഉറ്റവരെ അവസാനമായി കാണാൻ കുടുംബാംഗങ്ങൾ സൗദിയിലേക്ക്; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കുത്തനെ പറന്നുയർന്നും ആകാശത്ത് കരണം മറിഞ്ഞും കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയായിരുന്നു എയ്റോബാറ്റിക് ടീമുകൾ. ശ്വാസമടക്കി പിടിച്ചാണ് ആസ്വാദകർ അദ്ഭുതക്കാഴ്ച കണ്ടത്.

സന്ദർശകരുടെ കണ്ണുകളെ വേഗം കൊണ്ട് തോൽപിക്കുന്ന പോർവിമാനങ്ങൾ തന്നെയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. വിവിധ രാജ്യങ്ങളുടെ പോർവിമാനങ്ങൾ എയർഷോയിലും പ്രദർശനത്തിലും അണിനിരന്നു. യുദ്ധ മേഖലയിൽ പടക്കോപ്പുകളും മറ്റും എത്തിക്കാനുള്ള ചരക്കു വിമാനങ്ങളും പ്രദർശനത്തിലുണ്ട്.

ദുബായ് എയർഷോയോടനുബന്ധിച്ചുള്ള പ്രദർശനം കാണാനെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം എന്നിവർ. Image Credit: X/DXBMediaOffice

നൂതന സാങ്കേതികവിദ്യകളുടെ കരുത്തിൽ ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങൾ റാഞ്ചാൻ ശേഷിയുള്ള ഹെലികോപ്റ്ററുകൾ ആളില്ലാ വിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങി വേഗത്തിലും കരുത്തിലും ആക്രമണശേഷിയിലും പോർവിമാനത്തോട് കിടപിടിക്കുന്നവയും സന്ദർശകരുടെ മനം കവർന്നു.

വെടിക്കോപ്പുകളും ചെറുമിസൈലുകളുമായി ശത്രുപാളയങ്ങൾ ചാമ്പലാക്കാൻ ശേഷിയുള്ള ഏറ്റവും പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ വ്യോമയാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും പ്രദർശനത്തിലുണ്ട്. ഒപ്പം ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് സൗകര്യമുള്ള ഉൾപ്പെടെ വാണിജ്യ, സ്വകാര്യ ശേഖരത്തിലെ 180 വിമാനങ്ങളും ഹെലികോപ്റ്ററുകളും .

എയർഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസ പ്രകടനം

ദുബായ് എയർഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസ പ്രകടനം. Image Credit: dubaiairshow.aero

ദുബായ് എയർഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസ പ്രകടനം. Image Credit: dubaiairshow.aero

ദുബായ് എയർഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസ പ്രകടനം. Image Credit: dubaiairshow.aero

ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കൊപ്പം അത്യാഡംബര വിമാനങ്ങളും അണിനിരത്തി. ഇന്ത്യയുടെ സാരംഗ്, യുഎഇയുടെ ഫുർസാൻ അൽ ഇമാറാത്ത് എന്നിവയ്ക്കു പുറമെ ഇറ്റലി, ചൈന എന്നീ രാജ്യങ്ങളുടെ വ്യോമസേനാ വിമാനങ്ങളും എയ്റോബാറ്റിക് ടീമുകളാണ് എയർഷോയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ 95 രാജ്യങ്ങളിലെ 1400 പ്രദർശകർ 21 തുടരുന്ന മേളയിൽ പങ്കെടുക്കുന്നു.

‌എമിറേറ്റ്സ് എയർലൈൻ 65 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ 270 ജെറ്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ 777 വിമാനങ്ങളുടെ ഓപറേറ്ററായി എമിറേറ്റ്സ് എയർലൈൻ മാറുമെന്ന് ഗ്രൂപ്പ് ചെയർമാനും സിഇഒയും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് dubaiairshow.aero, DXBMediaOffice എന്ന വെബ്സൈറ്റ്, എക്സ് അക്കൗണ്ടുകളിൽ നിന്ന്)

English Summary:

Dubai Airshow showcases the latest advancements in aviation and defense technology. The event features stunning aerial displays and significant aircraft orders, highlighting the future of the aviation industry and attracting global participation.

Middle East News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *