Breaking
18 Mar 2026, Wed

കടലിനടിയിൽ ‘നിധി’ കാത്ത് ചൈന; രഹസ്യങ്ങൾ വീണ്ടെടുത്ത് അമേരിക്കയുടെ വമ്പൻ നീക്കം! ഇത്തരമൊന്ന് ചരിത്രത്തിൽ ആദ്യം

ദക്ഷിണ ചൈനാ കടലിന്റെ അടിത്തട്ടിൽ നിന്ന് ആ ‘രഹസ്യങ്ങൾ’ വീണ്ടെടുത്ത് അമേരിക്ക. ഒക്ടോബറിൽ നടന്ന വിചിത്രമായ രണ്ട് അപകടങ്ങൾക്ക് പിന്നാലെ, ചൈനീസ് സേന എത്തും മുൻപേ തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ വീണ്ടെടുത്തിരിക്കുകയാണ് യുഎസ് നേവി.

12000 രൂപ ബഡ്‌ജറ്റിൽ കരുത്തുറ്റ പ്രകടനവും ബാറ്ററിയും സ്റ്റൈലൻ രൂപവും: പോക്കോ സി85 5ജി പുറത്തിറക്കി

ഒരുപക്ഷേ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംഭവം. വെറും 30 മിനിറ്റിന്റെ വ്യത്യാസത്തിലാണ് അമേരിക്കയുടെ അഭിമാനമായ രണ്ട് യുദ്ധവിമാനങ്ങൾ ഒരേ സ്ഥലത്ത് കടലിൽ പതിച്ചത്. പൈലറ്റുമാർ രക്ഷപ്പെട്ടെങ്കിലും, വിമാനങ്ങളിലെ അതീവ രഹസ്യമായ സാങ്കേതികവിദ്യകൾ ചൈനയുടെ കൈയ്യിൽ കിട്ടുമോ എന്നതായിരുന്നു അമേരിക്കയുടെ പ്രധാന പേടി.

എന്താണ് സംഭവിച്ചത്?

ഒക്ടോബർ 26-നായിരുന്നു ആ നാടകീയ സംഭവങ്ങൾ ഉണ്ടായത്. യുഎസ്എസ് നിമിത്സ് (USS Nimitz) എന്ന ന്യൂക്ലിയർ പവേഡ് വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന രണ്ട് വിമാനങ്ങളാണ് അരമണിക്കൂറിനുള്ളിൽ തകർന്നു വീണത്.

എംഎച്ച്-60 സീ ഹോക്ക് : ‘ബാറ്റിൽ ക്യാറ്റ്സ്’ സ്ക്വാഡ്രന്റെ ഭാഗമായ ഹെലികോപ്റ്റർ.

എഫ്/എ-18 സൂപ്പർ ഹോർണറ്റ് : ‘ഫൈറ്റിങ് റെഡ്കോക്ക്സ്’ സ്ക്വാഡ്രന്റെ ഭാഗമായ പോർവിമാനം.

ഇവ രണ്ടും ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണു. അപകടകാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു.

കടലിൽ പതിച്ച വമ്പന്മാർ

അമേരിക്ക എന്തുകൊണ്ടാണ് ഈ വിമാനങ്ങൾ വീണ്ടെടുക്കാൻ ഇത്രയധികം തിടുക്കം കൂട്ടിയത്?

എഫ്/എ-18 സൂപ്പർ ഹോർണറ്റ് : ഹോളിവുഡ് സിനിമയായ ‘ടോപ്പ് ഗണ്ണി’ലൂടെ ലോകമെമ്പാടും ആരാധകരുള്ള വിമാനമാണിത്. യുഎസ് നേവിയുടെ നട്ടെല്ല് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഈ വിമാനത്തിന് ഏത് കാലാവസ്ഥയിലും ആക്രമണം നടത്താനാകും. അത്യാധുനിക റഡാറുകളും ആയുധങ്ങളും ഇതിലുണ്ട്.

എംഎച്ച്-60 സീ ഹോക്ക്: കടലിലെ വേട്ടക്കാരൻ. മുങ്ങിക്കപ്പലുകളെ കണ്ടെത്താനും തകർക്കാനും ഇവൻ മിടുക്കനാണ്. ‘റോമിയോ’ എന്ന പേരിലും അറിയപ്പെടുന്ന ഈ ഹെലികോപ്റ്റർ, സമുദ്രോപരിതല യുദ്ധത്തിനും, രക്ഷാപ്രവർത്തനത്തിനും ഒരുപോലെ ഉപയോഗിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. ഇതിലെ സെൻസറുകൾ അതീവ സുരക്ഷാ പ്രാധാന്യമുള്ളതാണ്.

ബോസിനെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തി റോബട്, ഇഷ്ട്ടപ്പെടാത്തത് എന്തായിരിക്കും?, വിഡിയോ

ചൈനയെ മറികടന്നുള്ള നീക്കം

ദക്ഷിണ ചൈനാ കടൽ തങ്ങളുടെതാണെന്ന് ചൈന അവകാശപ്പെടുന്ന സമയമാണിത്. ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ചൈനീസ് നേവിയുടെ കൈയ്യിൽ കിട്ടിയാൽ, അത് അമേരിക്കൻ സാങ്കേതികവിദ്യ ചോർത്താൻ അവർ ഉപയോഗിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് യുഎസ് പസഫിക് കമാൻഡ് റിക്കവറി ഓപ്പറേഷൻ നടത്തിയത്.

സൂര്യഗ്രഹണവും ‘കൊറോണ’യും: പുരാതന ചൈനീസ് ലിഖിതത്തിൽ ‘ലോകത്തെ ആദ്യത്തെ രേഖ’

ഭാഗ്യവശാൽ രണ്ട് അപകടങ്ങളിലും പെട്ടവർ സുരക്ഷിതരാണ്. എങ്കിലും, ഒരേ കപ്പലിൽ നിന്ന് പറന്ന രണ്ട് വ്യത്യസ്ത വിമാനങ്ങൾ, ഒരേ സമയത്ത് എങ്ങനെ തകർന്നു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *