Breaking
5 Feb 2026, Thu

‘ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഡീപ്പ്‌ഫേക്കുകളും രാജ്യത്തിന് ഭീഷണി’

ഇന്ത്യയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഡീപ്ഫേക്ക് ഭീഷണികളും സംബന്ധിച്ച് ഗൗരവപരമായ മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഡാറ്റാലീഡ്‌സ്. ഡാറ്റാലീഡ്‌സ് നടത്തിയ ഹൈ-ലെവൽ ക്ലോസ്‌ഡ് ഡോർ റൗണ്ട്ടേബിളിന്റേതാണ് ആശങ്കപ്പെടുത്തുന്ന ഈ റിപ്പോർട്ട് .ന്യൂഡൽഹി ആസ്ഥാനമായുള്ള ടെക്, മീഡിയ കമ്പനിയാണ് ഡാറ്റലീഡ്‌സ്.

ട്രൂകോളർ കോൾ റെക്കോർഡിങ് ഐഫോണുകളിൽ അവസാനിക്കുന്നു; കാരണം അറിയാം

അതിവേഗം വളരുന്ന രാജ്യത്തിന്റെ ഡിജിറ്റൽ എക്കോ സിസ്റ്റത്തെ കുറ്റവാളികൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് റിപ്പോർട്ടിന്റെ സാരാംശം. ഇക്കാര്യം പരിഹരിക്കാൻ പൊതുജന ബോധവൽക്കരണം ശക്തമാക്കാനും കർശന നിയമങ്ങൾ കൊണ്ടുവരാനും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞ ഒരു വർഷത്തെ 100 സോഷ്യൽ മീഡിയ തട്ടിപ്പുകളും 600 സാമ്പത്തിക തട്ടിപ്പുകളും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ സമൂഹ മാധ്യമങ്ങളിൽ നിന്നു ക്ലോസ്‌ഡ് ഗ്രൂപ്പുകളിലേക്ക് നീങ്ങുന്ന തട്ടിപ്പുകൾ, വ്യാജ ഐ.ഡി, ടെക്നോളജി, മാനസിക സമ്മർദ്ദം എന്നിവ ഉപയോഗിച്ച് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന രീതികളും വിശദീകരിക്കുന്നുണ്ട്.

ഡീപ്ഫേക്ക് സാങ്കേതികവിദ്യകളുടെ ഉപയോഗം വലിയ ഭീഷണി

2024-ൽ ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോണമിക്ക് 22,845 കോടി രൂപ (2.66 ബില്യൺ ഡോളർ) നഷ്ടമുണ്ടായി . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 206% വർധനവാണിത്. ഭീഷണികൾ തടയാൻ ലക്ഷക്കണക്കിന് തട്ടിപ്പ് ബന്ധമുള്ള സിം കാർഡുകളും ആയിരക്കണക്കിന് ഐ.എം.ഇ.ഐ നമ്പറുകളും ബ്ലോക്ക് ചെയ്തിട്ടും തട്ടിപ്പുകൾ തുടരുന്നെന്നാണ് റിപ്പോർട്ടിലുള്ളത്.

ഡീപ്ഫേക്ക് സാങ്കേതികവിദ്യകളുടെ ഉപയോഗം വലിയ ഭീഷണിയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഡീപ്ഫേക്ക് തട്ടിപ്പുകളും ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല; ഇത് വ്യാപകമാണെന്ന് ഡാറ്റാലീഡ്‌സ് സ്ഥാപകനും സി.ഇ.ഒ യുമായ സയ്യിദ് നസക്കത്ത് റൗണ്ട്ടേബിളിൽ അഭിപ്രായപ്പെട്ടു.

ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ടിപ്‌ലൈനുകൾ, കൂടുതൽ ശക്തമായ പ്ലാറ്റ്ഫോം നിരീക്ഷണം, പ്രാദേശിക നിലയിൽ ബോധവൽക്കരണ ക്യാംപെയ്‌നുകൾ എന്നിവ സജ്ജമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

ഐഫോൺ ലോഗോയിലും അൽപം മാറ്റം, ഒപ്പം പ്രോ മോഡലുകളുടെ ഫീച്ചറുകൾ തുടക്ക വേരിയന്റിലേക്കും!

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ഡയറക്ടർ ജനറൽ സുരേന്ദ്ര നാഥ് ത്രിപാഠി ഐഎഎസ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം അഡീഷണൽ സെക്രട്ടറിയും ഇന്ത്യ എ.ഐ സി.ഇ.ഒയുമായ അഭിഷേക് സിങ്, ഡാറ്റാലീഡ്സിന്റെ പ്രോഗ്രാം ഹെഡ് സോണിയ ഭാസ്‌കർ തുടങ്ങിയവർ റൗണ്ട്ടേബിളിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *