Breaking
1 Feb 2026, Sun

ഒരു രാജ്യത്തിന്റെ നാവികസേനയെ എതിരാളികളുടെ കുതിരപ്പട പിടിച്ചടക്കിയ അപൂർവ സംഭവം

കടലിലെ വീരൻമാരാണു നാവികപ്പട. അതിനെ പിടിക്കാൻ കുതിരപ്പടയ്ക്കോ അല്ലെങ്കിൽ കരയിലെ സേനകൾക്കോ ബുദ്ധിമുട്ടാണ്. ഇന്നത്തെ കാലത്ത് നാവികസേനകളെ ആക്രമിക്കണമെങ്കിൽ സുസജ്ജമായ നാവികപ്പടയും എയർഫോഴ്സുമൊക്കെ രാജ്യങ്ങൾക്കു വേണം. എന്നാൽ ഒരു രാജ്യത്തിന്റെ നാവികസേനയെ എതിരാളികളുടെ കുതിരപ്പട പിടിച്ചടക്കിയ അപൂർവ സംഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴല്ല, 240 വർഷങ്ങൾക്കു മുൻപാണ് ഇതു സംഭവിച്ചത്, അങ്ങു യൂറോപ്പിൽ.

ഒരു രാജ്യത്തിന്റെ നാവികസേനയെ എതിരാളികളുടെ കുതിരപ്പട പിടിച്ചടക്കിയ അപൂർവ സംഭവം

1795 ജനുവരി 23ന് ആണ് ഈ സംഭവം നടന്നത്

ഫ്രഞ്ച് റവല്യൂഷനറി യുദ്ധങ്ങളുടെ കാലമായിരുന്നു അത്. വിപ്ലവാനന്തര ഫ്രഞ്ച് ഭരണകൂടം തങ്ങളുടെ വിപ്ലവാശയങ്ങൾ ചുറ്റുമുള്ള രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനും അവയുടെ ഭരണം പിടിച്ചെടുക്കാനും ഉത്സുകരായിരുന്നു. അവർ നോട്ടമിട്ട രാജ്യങ്ങളിലൊന്ന് നെതർലൻഡ്സാണ്.അന്നു നെതർലൻഡ്സിലെ അധികാരരംഗം മൂന്നായി തിരിഞ്ഞിരിക്കുകയായിരുന്നു.

ബ്രിട്ടനിലേക്കു നാടുകടത്തപ്പെട്ട വില്യം അഞ്ചാമൻ രാജാവിനെ പിന്തുണയ്ക്കുന്ന ഓറഞ്ചിസ്റ്റുകൾ, ഫ്രാൻസിനെ പിന്തുണയ്ക്കുന്ന പേട്രിയറ്റുകൾ, പിന്നെ ഇതിൽ രണ്ടിലും പെടാത്ത റീജന്റ്സ് എന്നിവരായിരുന്നു പ്രബലശക്തികൾ. 1795 ജനുവരിയിൽ ഫ്രാൻസിനെ പിന്തുണയ്ക്കുന്നവർ നെതർലൻഡ്സിന്റെ അധികാരം പിടിച്ചു.ഡച്ച് നാവികസേനയിലെ ഒരു വിഭാഗം വില്യം രാജാവിന്റെ അനുയായികളായിരുന്നു. അവർ പടക്കപ്പലുകളുമായി ബ്രിട്ടനിലേക്കു യാത്ര തിരിച്ചു. എന്നാൽ അക്കൊല്ലം ശൈത്യകാലം കടുത്തതായിരുന്നു.

ഫ്രഞ്ച് പട്ടണമായ ഡെൻ ഹെൽഡറിനു സമീപം സിഡർസീ ഉൾക്കടലിൽ കപ്പലുകൾ ഉറഞ്ഞു. 14 യുദ്ധക്കപ്പലുകളുണ്ടായിരുന്നു. കൂടാതെ കുറെയധികം വാണിജ്യക്കപ്പലുകളും.ഉറഞ്ഞുകിടക്കുന്ന കപ്പലുകൾക്കരികിലേക്കു ഫ്രഞ്ച് കുതിരപ്പടയാളികളായ ഹുസാറുകൾ ഇരച്ചെത്തി. വലിയ സംഘർഷം ഉണ്ടാകുമെന്നു തോന്നിയെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടില്ല. നാവികർ കീഴടങ്ങിയതായി അറിയിച്ചു. ഫ്രഞ്ച് സേന കപ്പലുകൾ നെതർലൻഡ്സിലെ പുതിയ ഭരണകൂടത്തിനു കൈമാറി.

ഒരു രാജ്യത്തിന്റെ നാവികസേനയെ എതിരാളികളുടെ കുതിരപ്പട പിടിച്ചടക്കിയ അപൂർവ സംഭവം

ഹുസാറുകളുടെ ഉദ്ഭവം

അതിപ്രശസ്തരായ കുതിരപ്പടയാളികളായ ഹുസാറുകളുടെ ഉദ്ഭവം പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു. ബെൽജിയത്തിലാണ് ഇതു തുടങ്ങിയത്. പിന്നീട് ഫ്രാൻസുൾപ്പെടെ ചില യൂറോപ്യൻ സാമ്രാജ്യങ്ങൾ ഹുസാർ യൂണിറ്റുകൾ തങ്ങളുടെ സേനയിൽ ഏർപ്പെടുത്തി. വളരെ അലങ്കാരങ്ങളുള്ള യൂണിഫോമുകളായിരുന്നു ഇവരുടെ ഏറ്റവും വലിയ അടയാളചിഹ്നം. നെപ്പോളിയന്റെ കാലത്ത് ഹുസാറുകൾ പടക്കളത്തിൽ നിർണായക നീക്കങ്ങൾ നടത്തി. പിൽക്കാലത്ത് ആധുനിക സൈന്യങ്ങൾ കളം പിടിച്ചതോടെ ഹുസാറുകൾ അപ്രസക്തരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *