Breaking
5 Feb 2026, Thu

‘ഒടിപി’ ചോദിച്ച് അക്കൗണ്ട് കാലിയാക്കലിൽ ‘വീണ്’ മലയാളികളും; സംവിധാനം നിർത്തലാക്കാൻ യുഎഇ ബാങ്കുകൾ, രക്ഷിക്കുമോ പുതിയ ‘മൊബൈൽ ആപ്’

ദുബായ് ∙ ഇനി ഒടിപി വഴിയുള്ള തട്ടിപ്പിനെ ഓർത്ത് പേടിക്കേണ്ട, ഓൺലൈൻ പണമിടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എസ്എംഎസ് വഴിയുള്ള ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സംവിധാനം നിർത്തലാക്കാൻ ഒരുങ്ങി യുഎഇ ബാങ്കുകൾ.

അയർലൻഡിൽ മലയാളി യുവാവ് അന്തരിച്ചു; അപ്രതീക്ഷിത വിയോഗം ഭാര്യയും മക്കളും നാട്ടിലായിരിക്കെ

Europe News

‘ശരീരത്തിൽ ബോംബ് കെട്ടി ആക്രമണം’: മാഞ്ചസ്റ്ററിൽ നടന്നത് ഭീകരാക്രമണമെന്ന്‌ പൊലീസ്, അക്രമിയെ വെടിവച്ചു കൊന്നു: രക്ഷകനായി പുരോഹിതൻ

Europe News

പകരം മൊബൈൽ ആപ് വഴിയുള്ള വെരിഫിക്കേഷൻ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എൻബിഡി ബാങ്ക് ഈ മാറ്റം ഉടൻ നടപ്പിലാക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. ബാങ്കുകാരെന്ന് പറഞ്ഞ് ഒടിപി ചോദിച്ച് വാങ്ങി പണം തട്ടിയെടുക്കപ്പെട്ടവരിൽ യുഎഇയിൽ ഒട്ടേറെ മലയാളികളുമുണ്ട്.

∙ പുഷ് നോട്ടിഫിക്കേഷൻ വഴി വേഗത്തിൽ അംഗീകാരം, കൂടുതൽ സുരക്ഷ

എമിറേറ്റ്‌സ് എൻബിഡി ബാങ്കിന്റെ എൻബിഡി എക്‌സ് (ENBD X) ആപ്പ് ഉപയോഗിക്കുന്നവർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ പേയ്മെന്റുകൾ നടത്തുമ്പോൾ ഉടൻ തന്നെ മൊബൈലിൽ ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും. ഈ നോട്ടിഫിക്കേഷൻ വഴി ആപ്പിലേക്ക് പ്രവേശിച്ച് ഇടപാട് സ്ഥിരീകരിക്കാൻ സാധിക്കും.

Representative Image. Image Credit: Yuliya Taba/istockphoto.com

രാജ്യത്തെ മറ്റ് ബാങ്കുകളും ഘട്ടംഘട്ടമായി ഒടിപി സംവിധാനം ഒഴിവാക്കി ഇൻ-ആപ്പ് കൺഫർമേഷൻ രീതിയിലേയ്ക്ക് മാറുമെന്നാണ് റിപോർട്ട്. എല്ലാത്തരം ആഭ്യന്തര, രാജ്യാന്തര സാമ്പത്തിക കൈമാറ്റങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും ഈ മാറ്റം ബാധകമാകും.

ഈ പുതിയ രീതി ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ നൽകുകയും ഉപയോക്താവിന്റെ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. യുഎഇയിലെ സ്ഥാപനങ്ങൾക്ക് തട്ടിപ്പ് കാരണം വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി സർവേകൾ വ്യക്തമാക്കുന്നു.

പുതിയ സംവിധാനം വരുന്നതോടെ സ്മാർട്ട് പാസ്, ബയോമെട്രിക് അംഗീകാരം എന്നിവ ഉപയോഗിച്ച് സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് എമിറേറ്റ്‌സ് എൻബിഡി ബാങ്ക് അറിയിച്ചു. കൂടാതെ, ഇടപാടുകൾക്ക് വേഗത്തിൽ അംഗീകാരം ലഭിക്കുമെന്നും ഇടപാട് അംഗീകരിക്കാൻ മൊബൈൽ കാരിയർ സിഗ്നൽ ആവശ്യമില്ലെന്നും പകരം ഇന്റർനെറ്റ് കണക് ഷൻ മാത്രം മതിയെന്നും ബാങ്ക് വ്യക്തമാക്കി. ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകാനും പുതിയ മാറ്റം സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *