Breaking
2 Feb 2026, Mon

ഏരിയൽ മൊബിലിറ്റി: ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറുന്നു

അബുദാബി ∙ അടുത്ത തലമുറ ഏരിയൽ മൊബിലിറ്റിക്ക് ആവശ്യമായ ആഗോള റെഗുലേറ്ററി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറുന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് അഡ്വാൻസ്ഡ് ടെക്‌നോളജി റിസർച് കൗൺസിലിന് കീഴിലുള്ള ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ആസ്പയറും സംയുക്തമായി ഈ സുപ്രധാന പദ്ധതിക്ക് നേതൃത്വം നൽകുന്നു.

യുഎഇയിൽ റമസാൻ വ്രതാരംഭം എപ്പോൾ? അവധി എത്ര ദിവസം? അറിയാം വിശദമായി

ഒരൊറ്റ നമ്പറിൽ നഷ്ടമായത് 33 കോടി; 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎഇയിൽ ‘സ്വർണക്കട്ടി’ നേടി പ്രവാസി ഇന്ത്യക്കാരൻ

ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഈ സംരംഭം അത്യാധുനിക എയർ ടാക്‌സികളും ഡ്രോൺ ലോജിസ്റ്റിക് സംവിധാനങ്ങളും രാജ്യത്തെ വ്യോമമേഖലയിൽ സുരക്ഷിതമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സിമുലേഷൻ അധിഷ്ഠിത നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്ടിക്കും. ഇത്തരം നൂതന ചട്ടക്കൂടുകൾ പരീക്ഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

∙ അബുദാബിയിലെ ദ്വീപുകളിൽ പരീക്ഷണപ്പറക്കൽ

യാസ് ദ്വീപ്, സായിദ് പോർട്ട്, അബുദാബി രാജ്യാന്തര വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ ഫീൽഡ് സിമുലേഷനുകൾ നടക്കുന്നത്. ഭാവിയിലെ വെർട്ടിപോർട്ട് (വിമാനങ്ങൾ ലാൻഡ് ചെയ്യാനുള്ള ഇടം) കേന്ദ്രങ്ങളായി ഈ പ്രദേശങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കാറ്റഗതി, സുരക്ഷാ പരിധികൾ, ഫ്ലൈറ്റ് ഡൈനാമിക്‌സ് എന്നിവ വിശകലനം ചെയ്യുന്ന ഈ പരീക്ഷണങ്ങൾ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി (കാൽടെക്) സഹകരിച്ച് വികസിപ്പിച്ച മോഡലിങ് ടൂളുകളുടെ സഹായത്തോടെയാണ് നടത്തുന്നത്.

ചിത്രത്തിന് കടപ്പാട് : വാം

വിമാന ഗതാഗതം വികസിക്കുമ്പോൾ റെഗുലേറ്ററി ചട്ടക്കൂടുകളും അതിനനുസരിച്ച് മാറണമെന്ന് ജിസിഎഎ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അഖീൽ അഹമ്മദ് അൽ സറൂണി പറഞ്ഞു. ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ആസ്പയറുമായുള്ള സഹകരണത്തിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ അടുത്ത തലമുറ ഏരിയൽ മൊബിലിറ്റിക്കുള്ള അടിത്തറ ഞങ്ങൾ സ്ഥാപിക്കുകയാണ്. ഇത് സ്‌മാർട്ട് സിറ്റികളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന് ശക്തി പകരും.

നൂതന ഗവേഷണം, സിമുലേഷൻ സാങ്കേതികവിദ്യകൾ, വിവിധ മേഖലകളുമായുള്ള സഹകരണം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് യുഎഇ നഗര വ്യോമഗതാഗതത്തിന്റെ ഭരണത്തിനായി ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണ്. ഇത് പുതിയ ഗതാഗത നിയന്ത്രണങ്ങൾക്കായുള്ള പരീക്ഷണ കേന്ദ്രമായി അബുദാബിയെ ശക്തിപ്പെടുത്തുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *