റിയാദ് ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പുതിയ അധ്യയന വർഷത്തിന് സൗദിയിൽ 24ന് തുടക്കമാകും. പ്രധാന നഗരങ്ങളിൽ 31ന് ക്ലാസുകൾ തുടങ്ങും. കെ.ജി.മുതൽ 12 വരെ എല്ലാ ഗ്രേഡുകളിലും എഐ പ്രതിവാര ക്ലാസുകളുണ്ടാകും. വിഷൻ 2030ന് അനുസൃതമായി പഠനം ആധുനികവൽക്കരിക്കുക, അക്കാദമിക് നിലവാരവും ഡിജിറ്റൽ കഴിവുകളും മെച്ചപ്പെടുത്തുക, വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കുക എന്നിവയാണ് പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ മോചിപ്പിച്ചത് തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ; അറസ്റ്റിലായവരിൽ മുൻ ജീവനക്കാരനും
കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂര്‍ സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, മരിച്ചവരില്‍ കൂടുതല്‍ പേരും മലയാളികള്‍?
സാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്ന ലോകത്തിനായി ഭാവി തലമുറകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര നിലവാരം നിരീക്ഷിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതുക്കിയ ടൈംടേബിളിൽ 1 മുതൽ 6 വരെയുള്ള ക്ലാസുകൾക്ക് 33 പ്രതിവാര പീരിയഡുകളുണ്ടാകും. ഓരോ പീരിയഡും 45 മിനിറ്റ് ദൈർഘ്യമുണ്ടാകും.7, 8, 9 ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് 35ഉം സെക്കൻഡറി വിദ്യാർഥികൾക്ക് 32ഉം പീരിയഡുകളാണ് അനുവദിച്ചത്. വിദ്യാർഥികളുടെ കലാ, കായിക, സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന് സമയം കണ്ടെത്തും വിധത്തിലാണ് പരിഷ്കാരങ്ങൾ.
നാഷനൽ കരിക്കുലം സെന്റർ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് എഐ പാഠ്യപദ്ധതി വികസിപ്പിച്ചത്. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലെയും സ്കൂളുകൾ 24ന് തുറക്കുമെങ്കിലും മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ 31നേ ആരംഭിക്കൂ.

