Breaking
9 Apr 2026, Thu

‘ഇന്നൊവേറ്റീവ് ട്രെൻഡ്സ് ഇൻ ഇൻഫർമേഷൻ ടെക്നോളജി’ കോൺഫറൻസ് മാർച്ച് 27, 28 തീയതികളിൽ

കോട്ടയം ∙ വലവൂർ ക്യാംപസിൽ മാർച്ച് 27, 28 തീയതികളിലായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം (ഐഐഐടി കോട്ടയം) സംഘടിപ്പിക്കുന്ന ‘ഇന്റർനാഷനൽ കോൺഫറൻസ് ഓൺ ഇന്നൊവേറ്റീവ് ട്രെൻഡ്സ് ഇൻ ഇൻഫർമേഷൻ ടെക്നോളജി 2026 (ഐസിഐടിഐഐടി–26) ന്റെ ഏഴാം പതിപ്പ് ശ്രദ്ധേയമാകുന്നു. ‘AI, Automation, and Beyond: Pioneering Trends in Information Technology’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, സൈബർ സുരക്ഷ, നെക്സ്റ്റ് ജനറേഷൻ കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ പുതിയ പ്രവണതകൾ ചർച്ച ചെയ്യാനുള്ള വേദിയാകും.

കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എൻപിഒഎൽ) ഡയറക്ടർ ഡോ. ദുവ്വൂരി ശേഷഗിരി, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) സീനിയർ പ്രഫസറും അസോസിയേറ്റ് ഡീനുമായ ഡോ. ബി.എസ്.മനോജ് എന്നിവർ പങ്കെടുക്കും.

കോൺഫറൻസിന്റെ ഭാഗമായി പ്രഭാഷണങ്ങൾ, സാങ്കേതിക പ്രബന്ധ അവതരണങ്ങൾ, പാനൽ ചർച്ചകൾ എന്നിവയും സംഘടിപ്പിക്കും. ഈ വർഷം കോൺഫറൻസിലേക്ക് ആകെ 1171 ഗവേഷണ പ്രബന്ധങ്ങൾ ലഭിച്ചു. അവലോകന നടപടിക്രമങ്ങൾക്കു ശേഷം 159 പ്രബന്ധങ്ങൾ അവതരണത്തിനായി തിരഞ്ഞെടുത്തു. ഐഇഇഇ കേരള സെക്‌ഷന്റെ സാങ്കേതിക സഹകരണത്തോടെ നടക്കുന്ന കോൺഫറൻസിൽ, തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ഐഇഇഇ എക്സ്പ്ലോറിൽ പ്രസിദ്ധീകരണത്തിനായി പരിഗണിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *