Breaking
5 Feb 2026, Thu

‘ഇന്ത്യൻ മണ്ണിന്റെ മകൻ’ ആന്ധ്രയ്ക്ക് കൈത്താങ്ങാവുന്നു; വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സുന്ദർ പിച്ചൈ

കലിഫോർണിയ∙ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കൻ കമ്പനികൾ നിക്ഷേപം യുഎസിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം നിർബന്ധിക്കുന്നതിനിടയിലാണ് ഈ സുപ്രധാന നീക്കം. ഏകദേശം 58,000 കോടി രൂപയുടെ നിക്ഷേപവുമായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിൾ ഒരു ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ഡാറ്റാ സെന്റർ നിർമിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഗൂഗിളിന്റെ ആദ്യത്തെ വലിയ ഡാറ്റാ സെന്റർ പദ്ധതിയാണിത്. ഈ പദ്ധതിയുടെ പ്രാധാന്യം നിക്ഷേപത്തിൽ മാത്രം ഒതുങ്ങുന്നില്ല. ശേഷിയുടെയും മുതൽമുടക്കിന്റെയും കാര്യത്തിൽ ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ സെന്ററായി മാറും.

28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ; മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തി

Europe News

ഹാൻഡ് ബാഗേജിൽ നിരോധനമുള്ള വസ്തുക്കൾ അറിഞ്ഞില്ലെങ്കിൽ കുടുങ്ങും; ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ

പദ്ധതിയുടെ ഭാഗമായി, ഡാറ്റാ സെന്ററിന് ആവശ്യമായ വൈദ്യുതിക്കായി 2 ബില്യൻ ഡോളർ പുനരുപയോഗ ഊർജ മേഖലയിൽ ഗൂഗിൾ നിക്ഷേപം നടത്തും. ഈ നീക്കം ആഗോളതലത്തിൽ പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുന്ന ഗൂഗിളിന്റെ നയങ്ങൾക്കും ഇന്ത്യയുടെ സാങ്കേതികവിദ്യാ, ഊർജ മേഖലകൾക്കും വലിയ ഉത്തേജനം നൽകും. ട്രംപിന്റെ നയങ്ങൾക്കിടയിലും ഇന്ത്യയിലെ ഗൂഗിളിന്റെ ഈ വലിയ നിക്ഷേപം രാജ്യത്തിന്റെ സാങ്കേതികവിദ്യാ മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നതിൽ സംശയമില്ല. ഈ നീക്കം മറ്റ് രാജ്യാന്തര കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രചോദനമായേക്കാം.

ചെന്നൈയിൽ ജനിച്ച സുന്ദർ പിച്ചൈക്ക് ഇന്ത്യയോട് എന്നും ഒരു പ്രത്യേക സ്നേഹമുണ്ട്. ഗൂഗിളിന്റെ ആഗോള തലവൻ എന്ന നിലയിൽ, ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 2020ൽ ഇന്ത്യയുടെ ഡിജിറ്റൽ വികസനത്തിനായി 82,000 കോടി രൂപ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് ജിയോയിൽ 4.5 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തി. ഇംഗ്ലിഷിന് പുറമെ, ഇന്ത്യൻ ഭാഷകളിലും വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഗൂഗിൾ വിവിധ പ്ലാറ്റ്‌ഫോമുകളായ ഗൂഗിൾ പേ, ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്‌സ് തുടങ്ങിയ സേവനങ്ങളെല്ലാം പ്രാദേശിക ഭാഷകളിലേക്ക് മാറ്റിയതിലൂടെ കൂടുതൽ ആളുകളിലേക്ക് സാങ്കേതികവിദ്യ എത്തിക്കാൻ സാധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നേറ്റം നടത്താൻ ഗൂഗിൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. ഗൂഗിൾ ഫോർ ഇന്ത്യ പരിപാടി ഇതിന് ഉദാഹരണമാണ്.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണ നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ഗൂഗിൾ മുൻകൈയെടുത്തിട്ടുണ്ട്. ഗൂഗിൾ സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള സംരംഭങ്ങൾ ഇതിന്റെ ഭാഗമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *