Breaking
30 Jan 2026, Fri

ഇനി മുതൽ പൂര്‍ണമായും തദ്ദേശീയമായ 5ജി റെ‍ഡി 4ജി, കേരളത്തിൽ 6,880 ടവറുകൾ; 28 ലക്ഷം ഉപയോക്താക്കൾക്ക് നേട്ടം

ബിഎസ്എൻഎൽ 4ജി രാജ്യവ്യാപകമായി ഇന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ കേരളത്തിൽ മാത്രം ഗുണം ലഭിക്കുക ഏകദേശം 28 ലക്ഷം ഉപയോക്താക്കൾക്കായിരിക്കും. നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിയ 6,880 ടവറുകൾക്ക് കീഴിൽ 28.1 ലക്ഷം പേർ സേവനം ഉപയോഗിച്ചുതുടങ്ങിയെന്നാണ് കണക്ക്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി 4ജി ഉപയോഗിക്കാൻ കഴിയുന്ന സിം കാർഡുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. തീർത്തും പഴയ സിം ഉപയോ ഗിക്കുന്നവർ മാത്രമേ പുതിയ സിം എടുക്കേണ്ടതുള്ളൂ. ബിഎസ്എൻഎലിന് 5ജി സ്പെക്ട്രം ലഭിച്ചാലുടൻ അതിലേക്ക് എളുപ്പം മാറാൻ കഴിയും

ടിവിയും എയർകണ്ടീഷണറും സ്മാര്‍ട്ഫോണും വാങ്ങാൻ ‘പ്ലാനുണ്ടോ’, ജിഎസ്ടി കുറഞ്ഞത് ആശ്വാസമാകുമോ?

ബിഎസ്എൻഎലിന്റെ സാധാരണ ടവറുകൾക്കു പുറമേ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഭാരത് നിധിയിലെ പണമുപയോഗിച്ച് കേരളത്തിൽ കണക്ടിവിറ്റി തീർത്തും കുറഞ്ഞ വിദൂരഗ്രാമങ്ങളിൽ 317 പുതിയ 4ജി ടവറുകളും സേവനം നൽകിത്തുടങ്ങി. 502 ഗ്രാമങ്ങളിലായി ഇവയുടെ മാത്രം ഉപയോക്താക്കൾ 7,889 പേരാണ്. വിദൂരഗ്രാമങ്ങളിൽ കൂടുതൽ ടവറുകൾ വരും. കേരളത്തിലാകെ ബിഎസ്എൻഎലിന് 87.89 ലക്ഷം ഉപയോക്താക്കളാണുള്ളത്.

Image Credit: X/BSNLCorporate

രാജ്യമാകെ ബിഎസ്എൻഎലിന്റെ 92,633 ടവറുകളാണ് 4ജി സജ്ജമായിരിക്കുന്നത്. ഡിജിറ്റൽ ഭാരത് നിധിയുടെ സഹായത്തോടെ റിലയൻസ് ജിയോയും എയർടെലും ആകെ 4,723 ടവറുകളും വിദൂരഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ ആകെ 97,356 4ജി ടവറുകളുടെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിൽ നിർവഹിക്കുക.

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ രാജ്യത്തെ ആദ്യ ‘സ്വദേശി 4ജി’ ശൃംഖല കൂടിയാണിത്. ഫിൻലൻഡ് (നോക്കിയ), സ്വീഡൻ (എറിക്സൺ), ദക്ഷിണ കൊറിയ (സാംസങ്), ചൈന (വാവെയ്) എന്നീ രാജ്യങ്ങൾക്കു ശേഷം സ്വന്തം നിലയിൽ ടെലികോം നെറ്റ്‍വർക് ഉപകരണങ്ങൾ വികസിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായി കൂടി ഇന്ത്യ മാറും. 5ജിയിലേക്ക് ബിഎസ്എൻഎലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല.

സ്ത്രീകൾ‌ പ്രസവിക്കാൻ ഇനി പുരുഷൻ വേണമെന്നില്ല; പാര്‍ഥെനോജെനിസിസ് ഉടൻ സാധ്യമായേക്കും!

സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന, ഫിൻലാൻഡ് എന്നീ നാല് രാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായി 4G സാങ്കേതികവിദ്യയുള്ളൂ എന്നിരിക്കെ, ഇന്ത്യയുടെ ടെലികോം സ്വാശ്രയത്വത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭമെന്ന് വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *