ഏതു യുദ്ധം അരങ്ങേറിയാലും അതൊരു ലോകയുദ്ധമായി പരിണമിക്കുമോയെന്ന ആശങ്ക ലോകജനതയ്ക്കുണ്ട്. കാരണം പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾക്കൊപ്പം മറ്റുള്ളവരും കൂടി അതൊരു മഹായുദ്ധമാക്കിയ രീതി ചരിത്രത്തിൽ നമ്മൾ 2 തവണ കണ്ടതുമാണ്. ഏതായാലും ഇസ്രയേലും യു.എസും ഒരു പക്ഷത്തും ഇറാൻ മറുപക്ഷത്തുമായി നടത്തുന്ന യുദ്ധം ഒരു മൂന്നാം ലോകയുദ്ധത്തിന്റെ സാധ്യത സംബന്ധിച്ച് വലിയ ചർച്ചകൾ ഉയർത്തിവിട്ടു. പശ്ചിമേഷ്യയിലാകെ പരന്ന യുദ്ധം ഒരു പക്ഷേ ലോകയുദ്ധമായി പരിണമിച്ചുകൂടേ എന്ന സാധ്യതയാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്. ഇതിനെ എതിർത്തും അനുകൂലിച്ചും ഇന്റർനെറ്റ് ഉപയോക്താക്കളും ചേരിതിരിഞ്ഞു.
What you should read next
ചലിക്കുന്ന സൈനിക താവളം, ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ; യുഎസ്എസ് എബ്രഹാം ലിങ്കണിനെക്കുറിച്ച് അറിയാം
ലോകയുദ്ധം വന്നാൽ നിർബന്ധിത സൈനിക സേവനത്തിനു ചേരേണ്ടിവരില്ലേ? സുരക്ഷിതമായിരിക്കാൻ പോകാവുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങളിലധികവും ചോദിച്ചത് അമേരിക്കക്കാർ തന്നെയാണ്. മൂന്നാം ലോകയുദ്ധം എന്ന സങ്കൽപം രണ്ടാം ലോകയുദ്ധം 1945ൽ അവസാനിച്ച നാൾ മുതൽ തന്നെ ഉദിച്ച ആശയവും ആശങ്കയുമാണ്.
രണ്ട് ബലാബല ചേരികൾ
രണ്ടാം ലോകയുദ്ധത്തിനു ശേഷം പരമ്പരാഗത ശക്തികളായ ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയവർ പിന്നാക്കം പോകുകയും പുതിയ ലോകശക്തികളായ യുഎസ്, സോവിയറ്റ് യൂണിയൻ എന്നിവർ ലോകരാഷ്ട്രീയരംഗത്ത് ഉദിച്ചുയരുകയും തങ്ങളുടെ കൂട്ടാളികളെക്കൂട്ടി രണ്ട് ബലാബല ചേരികൾ രൂപപ്പെടുകയും ചെയ്തു. പിന്നീട് അരങ്ങേറിയ ശീതയുദ്ധം മൂന്നാം ലോകയുദ്ധത്തിന്റെ കാഹളമാണെന്ന് വിദഗ്ധർ ഉൾപ്പെടെ കണക്കുകൂട്ടിയെങ്കിലും ശക്തിപ്രകടനങ്ങൾക്കപ്പുറം ഇതൊരു യഥാർഥയുദ്ധമായി പരിണമിച്ചില്ല.
ADVERTISEMENT
1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വിവിധരാജ്യങ്ങളായതോടെ ഈ സാധ്യത ഇല്ലാതെയായി. യുഎസ് ലോകത്തെ ഒന്നാം നമ്പർ ശക്തിയുമായി മാറി. പിൽക്കാലത്ത് പല രാജ്യങ്ങൾ തമ്മിൽ മൂന്നാം ലോകയുദ്ധത്തിനു തുടക്കമിടുമെന്ന ആശയങ്ങൾ വന്നിട്ടുണ്ട്. ഒടുവിൽ ചൈന–യുഎസ് എന്നിവർ തായ്വാനെ ചൊല്ലി യുദ്ധത്തിലേർപ്പെടുമെന്നും ഇതു മൂന്നാംയുദ്ധമായി മാറുമെന്നും വരെ അഭ്യൂഹങ്ങളുണ്ട്.
Image Credit: Canva
റഷ്യ കാരണമാകുമോ?
ADVERTISEMENT
ഇപ്പോൾ ലോകത്ത് പലയിടത്തും യുദ്ധങ്ങൾ നടക്കുന്നത് ഈ സാധ്യതയെപ്പറ്റിയുള്ള ചർച്ചകൾ ഉയർത്തിയിട്ടുണ്ട്. കിഴക്കൻ യൂറോപ്യൻ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമായ യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധം മൂന്നാം ലോകയുദ്ധത്തിലേക്കു നയിക്കുമെന്ന് ഇടയ്ക്ക് വളരെ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. ദുരൂഹവാദക്കാരും മൂന്നാം ലോകയുദ്ധത്തിന്റെ പ്രചാരണത്തിൽ പിന്നിലല്ല.

