Breaking
31 Jan 2026, Sat

ആരോഗ്യത്തെ വരുതിയിലാക്കുന്ന ബയോഹാക്കിങ്

ബയോ ഹാക്കിങ്. കമ്പ്യൂട്ടറിലെ രഹസ്യവിവരങ്ങളൊന്നും ചോർത്തുന്ന പരിപാടിയല്ല. ഇവിടെ ഹാക്ക് ചെയ്യപ്പെടുന്നത് നമ്മുടെ ശരീരമാണ്. അതെങ്ങനെയാണെന്നല്ലേ… ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും, ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെയും നമ്മുടെ ശാരീരത്തേയും മനസിനേയും നിയന്ത്രിക്കുക. അതിനെയാണ് ബയോ ഹാക്കിങ് എന്ന് പറയുന്നത്. ആരോഗ്യസംരക്ഷണമാണ് വിഷയമെങ്കിലും ഇവിടെ വിദഗ്ദരുടെ ഇടപെടല്‍ കുറയുകയും വ്യക്തി തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ഡി.ഐ.വൈ അഥവാ ഡു ഇറ്റ് യുവര്‍സെല്‍ഫ് എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.

സ്മാര്‍ട്ട് വാച്ച്, ഫിറ്റ്നെസ് ട്രാക്കര്‍ പോലുള്ള സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഹൃദയമിടിപ്പ്, ഉറക്കക്രമം, രക്തത്തിലെ ഓക്സിജന്റെ അളവ്, മാനസികസമ്മര്‍ദ്ദം എന്നീ കാര്യങ്ങള്‍ നിരീക്ഷിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നു. ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല ഇവിടെ ലക്ഷ്യമിടുന്നത്. മാനസികമായ ആരോഗ്യവും ലക്ഷ്യമാണ്. ബൗദ്ധികമായ വളര്‍ച്ച, ഊര്‍ജ്ജസ്വലത, വാര്‍ദ്ധക്യം മന്ദഗതിയിലാക്കുക, ഓര്‍മ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുക അങ്ങനെ ലക്ഷ്യങ്ങൾ പലതാണ്…

സാങ്കേതിക വിദ്യ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പാറ്റേണുകള്‍ തിരിച്ചറിയാനും പുരോഗതി നിരീക്ഷിക്കാനും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കും. സമഗ്രമായ ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല തരത്തിലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബയോ ഹാക്കിങ് പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഭക്ഷണക്രമം, സപ്ലിമെന്റുകളും മരുന്നുകളും കഴിക്കുക, വ്യായാമം, ഉറക്കം, സാങ്കേതിക വിദ്യ എന്നിവയെല്ലാം ഇതിന്റെ ഭാഗമാകുന്നു.

ബയോ ഹാക്കിങ് കാരണം ആളുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല എന്നത് ശ്രദ്ധിക്കണം. ബയോ ഹാക്കിങ്ങുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകളും ഈ അവസരത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ല. കൃത്യമായ പരിശോധനകള്‍ ഇല്ലാതെ കഴിക്കുന്ന സപ്ലിമെന്റ്‌സ് ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവും. ചില കാര്യങ്ങള്‍ക്ക് വേണ്ടി സാങ്കേതിക വിദ്യയെ ആശ്രയിക്കാമെങ്കിലും ജീവിതശൈലിയില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു പരിധി വിട്ട് മാറ്റങ്ങള്‍ വരുത്തുന്നത് അത്ര നന്നാവില്ല എന്നാണ് വിദഗ്ധാഭിപ്രായം.

In short: Biohacking is about controlling our body and mind through lifestyle changes and with the help of science and technology. Although the subject is healthcare, expert intervention is minimal, and the individual takes control of things. With the help of technologies like smartwatches and fitness trackers, things like heart rate, sleep patterns, blood oxygen levels, and mental stress are monitored. Based on the data obtained, changes are made to one’s lifestyle. The goal here is not just physical health. Mental health is also a target. The goals are many, including intellectual growth, increased energy, slowing down aging, and improving memory and concentration. Biohacking works by incorporating various elements for comprehensive healthcare. A proper diet, taking supplements and medicines, exercise, sleep, and technology are all part of it. It should be noted that while biohacking can bring about changes in people, it may not be the same for everyone. The risks associated with biohacking cannot be dismissed either. Taking supplements without proper testing can sometimes cause side effects. Although technology can be relied upon for certain things, experts opine that making changes to one’s lifestyle arbitrarily and beyond a certain limit is not advisable.

By admin

Leave a Reply

Your email address will not be published. Required fields are marked *