Breaking
4 Feb 2026, Wed

ആപ്പിൾ-ഗൂഗിൾ കരാർ, ഐഫോണിൽ ജെമിനൈ: ഓപ്പൺഎഐക്ക് തിരിച്ചടിയാകുന്നത് എങ്ങനെ?

നിർമ്മിത ബുദ്ധി (AI) രംഗത്ത് ആപ്പിളും ഗൂഗിളും കൈകോർക്കുന്നത് ചാറ്റ്ജിപിറ്റിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐക്ക് അപ്രതീക്ഷിത പ്രഹരമായിരിക്കുകയാണ്. പുറത്തിറങ്ങിയ നാൾ മുതൽ എഐ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ്ജിപിറ്റിയല്ല, മറിച്ച് തങ്ങളുടെ ചിരവൈരിയായ ഗൂഗിളാണ് ശരിയായ പങ്കാളി എന്ന് ആപ്പിൾ തീരുമാനിച്ചത് പെട്ടെന്നൊരു ദിവസം കൊണ്ടല്ല. മാസങ്ങൾ നീണ്ട കർശനമായ പരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഈ നീക്കം.

പാറ്റകളെ സൂക്ഷിക്കണം, ചിലപ്പോൾ ചാരന്മാരായേക്കും; സയൻസ് ഫിക്ഷനല്ല, ഭാവിയുടെ യുദ്ധമുറ

ഓപ്പൺഎഐ പ്രതിസന്ധിയിലോ?

എഐ മേഖലയിലെ പല കമ്പനികളും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും ഇതൊരു ‘ബബിൾ’ (കുമിള) ആണെന്നും വിദഗ്ദ്ധർ നേരത്തെ വിലയിരുത്തിയിരുന്നു. ഗൂഗിളിന്റെ ജെമിനൈ മോഡലുകളുടെ ശേഷിയെ മറികടക്കാൻ പാടുപെടുന്ന ഓപ്പൺഎഐക്ക് ആപ്പിളിൽ നിന്നുള്ള ഈ അവഗണന കനത്ത ആഘാതമാണ്. ഉടൻ തന്നെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ കമ്പനിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായേക്കാം. ‘ആപ്പിൾ ഇൻ്റലിജൻസിനു’ പിന്നിൽ പ്രവർത്തിക്കുന്നത് ഗൂഗിൾ ജെമിനൈ ആയിരിക്കുമെന്ന വാർത്ത സാം ഓൾട്ട്മാനും സംഘത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ആശുപത്രിയില്ലാത്ത അടിയന്തര ചികിത്സ: ജീവിതവും മരണവും തമ്മിലുള്ള 400 കിലോമീറ്റർ ദൂരം; ബഹിരാകാശത്ത് രോഗം വന്നാൽ…?

പണയ നിയമം മാറുന്നു: സ്വർണം ഇനി പലിശ അടച്ച് പുതുക്കാൻ പറ്റില്ലേ? വെള്ളിയും പണയം വയ്ക്കാം; കിട്ടുന്ന തുകയിലും മാറ്റം വരികയാണോ?

കടം വാങ്ങി ഒളിംപിക്സിന്; സ്വീകരിക്കാൻ 151 കാളവണ്ടികൾ‍; അക്കാദമിക്കായി മെഡൽ ലേലം ചെയ്യാൻ കുടുംബം! എന്നിട്ടും ആ ബഹുമതി നൽകാതെ ഇന്ത്യ

MORE PREMIUM STORIES

കരാർ തുടരുമെന്ന് ആപ്പിൾ, പക്ഷേ…

എഐ സേവനങ്ങൾക്കായി ആപ്പിൾ ആദ്യം കരാറിലെത്തിയത് ഓപ്പൺഎഐയുമായാണ്. ഈ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ആപ്പിൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, അതിന് പഴയ പ്രാധാന്യമില്ലെന്നാണ് വിശകലന വിദഗ്ധർ കരുതുന്നത്. തന്ത്രപ്രധാനമായ പല ചുമതലകളും ആപ്പിൾ ഗൂഗിളിന് കൈമാറുകയാണ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ആപ്പിൾ, തങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാത്ത ‘എയർപവർ’ (AirPower) ചാർജിങ് പദ്ധതി പോലും ഉപേക്ഷിച്ച ചരിത്രമുള്ള കമ്പനിയാണ്.

നട്ടുച്ചയ്ക്ക് ഭൂമി ഇരുട്ടിലാകും; വരുന്നത് വിസ്മയം, ഇത്തരമൊന്ന് ഇനി ഈ നൂറ്റാണ്ടിൽ കാണാന്‍ കഴിയില്ല!

ആപ്പിൾ നേരിടുന്ന വെല്ലുവിളികൾ

ആപ്പിൾ മേധാവി ടിം കുക്കിനെ സംബന്ധിച്ചിടത്തോളം എഐ മേഖലയിലെ ഈ നീക്കങ്ങൾ നിർണ്ണായകമാണ്. എഐയുടെ വളർച്ച മുൻകൂട്ടി കാണുന്നതിൽ ആപ്പിളിന് പാളിച്ചകൾ പറ്റിയോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഗൂഗിളുമായുള്ള കരാർ ദീർഘകാലത്തേക്കുള്ളതാണ്. സ്വന്തമായി കരുത്തുറ്റ ഒരു എഐ വികസിപ്പിക്കുന്നത് വരെ ആപ്പിളിന് ഗൂഗിളിനെ ആശ്രയിക്കേണ്ടി വരും. ഇത് ടെക് ലോകത്ത് ഗൂഗിളിന്റെ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കും.

എവിടെയാണ് പിഴച്ചത്?

ഹൈബ്രിഡ് ആർക്കിടെക്ചർ കൊണ്ടുവരാനുള്ള ആപ്പിളിന്റെ ശ്രമം പ്രതീക്ഷിച്ച ഗുണനിലവാരത്തിൽ എത്തിയില്ലെന്ന് സോഫ്റ്റ്‌വെയർ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡറഗി സമ്മതിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണിലെ ലളിതമായ ടാസ്ക്കുകളും സങ്കീർണ്ണമായ ലാംഗ്വേജ് മോഡലുകളും തമ്മിൽ ഏകോപിപ്പിക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടു.

പ്രധാനമായും വോയിസ് അസിസ്റ്റന്റായ സിറി (Siri) ആയിരുന്നു വലിയ തലവേദന. മറ്റ് എഐ അസിസ്റ്റന്റുകളെ അപേക്ഷിച്ച് കൃത്യമായ ഉത്തരങ്ങൾ നൽകാൻ സിറിക്ക് സാധിക്കാതെ വന്നതോടെ എഐ വിഭാഗം മേധാവി ജോൺ ഗിയനാൻഡ്രിയയെ മാറ്റുകയും ക്രെയ്ഗ് ഫെഡറഗിയും മൈക്ക് റോക്ക്‌വെല്ലും ചുമതലയേൽക്കുകയും ചെയ്തു.

എന്തുകൊണ്ട് ഗൂഗിൾ?

സിറിയെ മെച്ചപ്പെടുത്താൻ ആന്ത്രോപ്പിക് (Anthropic), ഓപ്പൺഎഐ, ഗൂഗിൾ എന്നീ കമ്പനികളുമായി ആപ്പിൾ ചർച്ച നടത്തിയിരുന്നു. ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ്’ (Claude) മോഡൽ മികച്ചുനിന്നെങ്കിലും അവർ ആവശ്യപ്പെട്ട വൻ തുക ആപ്പിളിനെ പിന്നോട്ട് വലിച്ചു.

ഈ സാഹചര്യത്തിലാണ് ഗൂഗിൾ തങ്ങളുടെ കസ്റ്റം ജെമിനൈ മോഡലുകളുമായി എത്തിയത്. സ്വന്തം സെർവറുകളിൽ ഇവ പ്രവർത്തിപ്പിക്കാമെന്നതും ഗൂഗിളിന്റെ സാമ്പത്തിക ഭദ്രതയും ആപ്പിളിനെ ആകർഷിച്ചു. സാംസങ് ഫോണുകളിൽ ജെമിനൈ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും ആപ്പിളിന്റെ തീരുമാനത്തെ സ്വാധീനിച്ചു.

ഓപ്പൺഎഐയുടെ ഭാവി

ചർച്ചകളുടെ പല ഘട്ടങ്ങളിലും ഓപ്പൺഎഐ സജീവമായിരുന്നു. എന്നാൽ അവരുടെ പുതിയ മോഡലുകളിൽ ആപ്പിൾ പ്രതീക്ഷിച്ച അത്ര നൂതനത്വം കാണാത്തതാണ് ഗൂഗിളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

മരണം പരിഹരിക്കാം, ബയോടെക്നോളജിയിലൂടെ നിത്യ യൗവനം; വമ്പൻ നടപടികളുമായി ഇലോൺ മസ്ക്

എഐ വികസിപ്പിക്കുന്നതിനായി പ്രതിവർഷം ഏകദേശം 100 ബില്യൺ ഡോളറാണ് ഓപ്പൺഎഐ ചെലവിടുന്നത്. എന്നാൽ അതിനനുസരിച്ചുള്ള വരുമാനം കണ്ടെത്താൻ അവർക്ക് സാധിക്കുന്നില്ല. ഗൂഗിളാകട്ടെ പരസ്യങ്ങൾ, ക്ലൗഡ് സേവനങ്ങൾ എന്നിവയിലൂടെ സാമ്പത്തികമായി ഏറെ മുന്നിലാണ്.

സഫാരിയിലെ ഡിഫോൾട്ട് സെർച്ച് എഞ്ചിനാകാൻ ഗൂഗിൾ വർഷം തോറും 20 ബില്യൺ ഡോളറിലധികം ആപ്പിളിന് നൽകുന്നുണ്ട്. ഈ സാമ്പത്തിക-സാങ്കേതിക ബന്ധമാണ് ഒടുവിൽ ഗൂഗിളിന് അനുകൂലമായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *