Breaking
5 Feb 2026, Thu

അൽപ്പസമയത്തിനുള്ളിൽ യുകെയിൽ മൊബൈൽ ഫോണുകളിൽ സൈറൺ മുഴങ്ങും; കാരണം അറിയാം

ലണ്ടൻ ∙ യുകെയിൽ ഇന്ന് രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് പരിശോധനയുടെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകളിലും ഉച്ച കഴിഞ്ഞ് സൈറൺ ശബ്‌ദം അടിക്കും. 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ അലർട്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരിക്കും അടിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ട്രയൽ സൈറൺ ആണെന്നുമുള്ള സന്ദേശവും മൊബൈൽ ഫോണുകളിൽ വരും.

നടി നവ്യ നായർക്ക് ഓസ്ട്രേലിയ പിഴയിട്ടത് ജൈവസുരക്ഷാ നിയമം ലംഘിച്ചതിന്; വിദേശയാത്രയ്ക്ക് മുൻപ് അറിയണം ഇക്കാര്യങ്ങൾ

Other Countries

സീൽ കമാൻഡോകൾ മീൻപിടിത്തക്കാരെ വെടിവച്ചു കൊന്നു; യുഎസിന്റെ പാളിയ ചാരപ്പണി?

യുകെയിലുടനീളം ഏകദേശം 87 ദശലക്ഷം മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. എന്നാൽ എല്ലാ ഫോണുകളിലും അലർട്ട് ലഭിക്കില്ല. പഴയ ഫോണുകൾ, 4G അല്ലെങ്കിൽ 5G യുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ, സ്വിച്ച് ഓഫ് ചെയ്തതോ എയർപ്ലെയിൻ മോഡിലുള്ളതോ ആയ ഫോണുകൾ തുടങ്ങിയവയിൽ സൈറൺ അടിക്കില്ല.

പ്രാദേശിക ഫോൺ മാസ്റ്റുകളിൽ നിന്നുള്ള സിഗ്നലുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയ്ക്ക് പുറത്തുള്ള മൊബൈൽ നമ്പരുകളുള്ള വിനോദസഞ്ചാരികൾക്കും അലർട്ട് ലഭിക്കും. മോശം കാലാവസ്ഥ പോലെ ജീവന് ആപത്ത് വരുത്തുന്ന അപകടങ്ങളെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് അലർട്ട് നടപ്പിലാക്കുന്നത്. 2023 ഏപ്രിലിൽ ഇത്തരം അലർട്ടുകൾ ആരംഭിച്ചതിനുശേഷം അഞ്ചാം തവണയാണ് ഇത്.

Image Credits: gov.uk/alerts

യുകെയിൽ ഇന്ന് സൈറൺ ശബ്ദം മുഴങ്ങുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകളിൽ വന്ന സന്ദേശം

2023 ഫെബ്രുവരിയിൽ പ്ലിമത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ 500 കിലോഗ്രാം ബോംബ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സൈറൺ ആദ്യമായി ഉപയോഗിച്ചത്. ഇത് പിന്നീട് സുരക്ഷിതമായി നീക്കം ചെയ്‌തു. സൈറൺ ഫോണുകളിൽ വരുന്നത് ഒഴിവാക്കാനുള്ള ഒരു ഫീച്ചറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫോൺ സൈലന്റിലേക്ക് മാറ്റുന്നത് അലാറം തടയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിലിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 5 ദശലക്ഷം ഫോണുകളിലാണ് സൈറൺ അടിച്ചത്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം gov.uk/alerts എന്ന വെബ്‌സൈറ്റിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *