Breaking
2 Feb 2026, Mon

അൽ വക്ര പോർട്ടിൽ മത്സ്യബന്ധന ബോട്ടുകൾക്ക്‌ തീപിടിച്ചു, ആളപായമില്ല

ദോഹ: അ​ൽ വക്ര തു​റ​മു​ഖ​ത്ത് നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ​ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​ഉ​ട​ൻ​ ത​ന്നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തു​ക​യും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ​തീ ​ആ​ളി​ക്ക​ത്തു​ന്ന​തി​ന്റെ​യും കനത്ത പു​ക ഉ​യ​രു​ന്ന​തി​ന്റെ​യും വീഡിയോക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ സംഭവ സ്ഥലത്തേക്ക് അയച്ചതായും തീ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. A view of the firefighting operations for the fishing boat fire at Al Wakrah Port on the evening of Wednesday, October 22, 2025, conducted by firefighting teams from the General Directorate of Civil Defence, in coordination with the General Directorate of Coasts and Border… pic.twitter.com/vfswRCjUzx — Ministry of Interior – Qatar (@MOI_QatarEn) October 23, 2025

By admin

Leave a Reply

Your email address will not be published. Required fields are marked *