Breaking
19 Mar 2026, Thu

അസിം മുനീറിനെതിരെ അറസ്റ്റും നിയനടപടികളും ഇനി നടപ്പില്ല; പാക്കിസ്ഥാനിൽ സർവശക്തനായി സൈനിക മേധാവി?

പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ അധികാരങ്ങളും അറസ്റ്റിൽ നിന്നും പ്രോസിക്യൂഷനിൽ നിന്നും ആജീവനാന്ത സംരക്ഷണവും നൽകി പാക്കിസ്ഥാൻ പാർലമെന്റ് പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പുതിയ ഭേദഗതി പ്രകാരം,സൈനിക മേധാവിയായ അസിം മുനീർ ഇനി പാക്കിസ്ഥാന്റെ നാവിക, വ്യോമസേനകളുടെയും മേൽനോട്ടം വഹിക്കും. അദ്ദേഹത്തിന്റെ ഫീൽഡ് മാർഷൽ പദവിയും യൂണിഫോമും ആജീവനാന്തമാണ്.

ആവണക്കിൻ കുരുവിലെ മഹാവിഷം,ഹൈപ്രൊഫൈൽ കൊലപാതകങ്ങളിൽ പ്രതിസ്ഥാനത്ത്… എന്താണ് നിശ്ശബ്ദ കൊലയാളി റൈസിൻ?

സൈനിക ശക്തിയുടെ വളർച്ച:

സൈന്യത്തിന് പാക്കിസ്ഥാന്റെ രാഷ്ട്രീയത്തിൽ എന്നും ഒരു പ്രധാന പങ്കുണ്ടായിരുന്നു. പലപ്പോഴും സൈനിക അട്ടിമറികളിലൂടെ അധികാരം പിടിച്ചെടുക്കുകയും മറ്റു സന്ദർഭങ്ങളിൽ അണിയറയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ജനറൽ പർവേസ് മുഷറഫ്, ജനറൽ സിയാ ഉൾ-ഹഖ് തുടങ്ങിയ സൈനിക നേതാക്കളുടെ കീഴിൽ കൂടുതൽ സൈനിക നിയന്ത്രണത്തിലേക്ക് രാജ്യം നീങ്ങിയ ചരിത്രമുണ്ട്. പാകിസ്ഥാനിലെ സിവിലിയൻ-സൈനിക സന്തുലിതാവസ്ഥയെ “ഹൈബ്രിഡ് ഭരണം” എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഡൽഹി സ്ഫോടനത്തിലെ വില്ലൻ ‘ആൻഫോ’യാണെന്നും സംശയങ്ങള്‍; കുറഞ്ഞ സമയത്തിനുള്ളിൽ വൻ നാശം, എന്താണ് ഈ അപകടകാരി?

പാക്കിസ്ഥാൻ സൈന്യം, അതിന്റെ ട്രസ്റ്റുകൾ വഴിയും കോർപ്പറേറ്റുകൾ വഴിയും രാജ്യത്തെ വലിയ ബിസിനസ് സ്ഥാപനങ്ങളും ഭൂസ്വത്തുക്കളും കൈകാര്യം ചെയ്യുന്നു. ഈ സാമ്പത്തിക താത്പര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ സൈന്യം ഇടപെടുന്നതിനും, സുതാര്യതക്കുറവിനും കാരണമാകുന്നു എന്ന വിമർശനമുണ്ട്.

വിമത സ്വരങ്ങളെയും, പ്രത്യേകിച്ച് ബലൂചിസ്ഥാൻ, പഷ്തൂൺ മേഖലകളിലെ ദേശീയ പ്രസ്ഥാനങ്ങളെയും സൈന്യം അടിച്ചമർത്തുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് അമിതാധികാരത്തോടെ അസിം മുനീർ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലെത്തുന്നത്.

English Summary:

Pakistan Army Chief Asim Munir gains significant power. The Pakistan parliament has granted him lifetime protection from arrest and prosecution along with control over naval and air forces, sparking debate about civil-military relations in the country.

Defence Sector

Asim Munir | അസിം മുനീർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *