കോട്ടയം∙ ക്രിസ്മസ് അവധിക്കാലം തുടങ്ങുന്നതോടെ നാട്ടിലെത്താൻ മലയാളികളുടെ തിരക്കാണ്. പുറത്തുള്ളവർ മാത്രമല്ല, കേരളത്തിൽ പലയിടങ്ങളിലായി ജോലി ചെയ്യുന്നവർ തിരികെ വീടുകളിലെത്തുന്ന സമയം കൂടിയാണ് ഇത്. എന്നാൽ, ട്രെയിനുകളൊക്കെ നേരത്തേ തന്നെ ഫുള്ളായി വെയിറ്റിങ് ലിസ്റ്റാണ്. സ്വകാര്യ ബസുകൾ പലതും നിരക്ക് തോന്നിയപോലെ കൂട്ടുന്നു. ഇതിനിടെയാണ് യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ വീടുകളിൽ 25 ലക്ഷം കോടിയുടെ സ്വർണം; സ്കൂൾ കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണം, ‘ഷോ’ വേണ്ടെന്ന് മുന്നറിയിപ്പ്
ചോദ്യം: ഏതൊക്കെ റൂട്ടുകളിലാണ് സ്പെഷൽ സർവീസുകൾ?
ഉത്തരം: കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ചോദ്യം: എന്നു മുതൽ എന്നുവരെയാണ് സ്പെഷൽ സർവീസുകൾ നടത്തുക?
ഉത്തരം: ഡിസംബർ 19ന് സ്പെഷൽ സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ജനുവരി 5 വരെ സ്പെഷൽ സർവീസുകൾ തുടരും.
ചോദ്യം: സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
ഉത്തരം: ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.
ചോദ്യം: കേരളത്തിനകത്തെ നഗരങ്ങളെ ബന്ധിപ്പിച്ച് സ്പെഷൽ സർവിസുകളുണ്ടോ?
ഉത്തരം: കേരളത്തിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും ക്രിസ്മസ് സ്പെഷൽ സർവീസുകളുണ്ട്. അതത് ഡിപ്പോകളാണ് ഇവ ഓപ്പറേറ്റ് ചെയ്യുക.
ചോദ്യം: തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ ഇനിയും സ്പെഷൽ സർവീസുകൾ അനുവദിക്കുമോ?
ഉത്തരം: അതെ. റിസർവേഷനുകൾ മുഴുവനാകുന്നതിന് അനുസരിച്ച് പുതിയ സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. അതത് ഡിപ്പോകളാണ് ആവശ്യത്തിന് അനുസരിച്ച് സ്പെഷൽ സർവീസുകൾ നടത്തുക.
ചോദ്യം: സ്പെഷൽ സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക്?
ഉത്തരം: കെഎസ്ആർടിസി സർവീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുണ്ട്. നമ്പറുകൾ: മൊബൈൽ – 9447071021, ലാൻഡ്ലൈൻ – 0471-2463799, ടോൾഫ്രീ നമ്പർ – 18005994011.
ചോദ്യം: പ്രധാന സ്റ്റേഷനുകളിലെ കെഎസ്ആർടിസി ഫോൺ നമ്പറുകൾ?
ഉത്തരം: കെഎസ്ആർടിസി തിരുവനന്തപുരം –9188933716
എറണാകുളം –9188933779
കോഴിക്കോട് –9188933809
കണ്ണൂർ –9188933822
ബെംഗളൂരു –9188933820
ചോദ്യം: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സർവീസുകള്‍ ഏതൊക്കെ?
ഉത്തരം: 1. 19.45 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
2. 20.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
3. 21.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
4. 23.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
5. 20.45 ബെംഗളൂരു – മലപ്പുറം (SF) – മൈസൂര്‍, കുട്ട വഴി
6. 17.00 ബെംഗളൂരു – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി
7. 19.15 ബെംഗളൂരു – തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
8. 18.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
9. 19.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
10. 19.45 ബെംഗളൂരു – എറണാകുളം (Multi Axle) – കോയമ്പത്തൂര്‍, പാലക്കാട് വഴി
11. 17.30 ബെംഗളൂരു – കൊല്ലം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 18.20 ബെംഗളൂരു – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂര്‍, പാലക്കാട് വഴി
13. 18.00 ബെംഗളൂരു – പുനലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 19.10 ബെംഗളൂരു – ചേര്‍ത്തല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 19.30 ബെംഗളൂരു – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 19.10 ബെംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
17. 19.50 ബെംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
18. 19.20 ബെംഗളൂരു – പാല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
19. 20.30 ബെംഗളൂരു – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
20. 21.45 ബെംഗളൂരു – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
21. 21.15 ബെംഗളൂരു – കണ്ണൂര്‍ (S/Dlx.) – ഇരിട്ടി, മട്ടന്നൂര്‍ വഴി
22. 22.00 ബെംഗളൂരു – പയ്യന്നൂര്‍ (S/Dlx.) – ചെറുപുഴ വഴി(alternative days)
23. 22.10 ബെംഗളൂരു – പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി(alternative days)
24. 21.40 ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
25. 19.30 ബെംഗളൂരു – തിരുവനന്തപുരം (Multi Axle) – നാഗര്‍കോവില്‍ വഴി
26. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍കോവില്‍ വഴി
27. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂര്‍ വഴി
ചോദ്യം: കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്പെഷൽ സർവീസുകൾ?
ഉത്തരം: 1. 20.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
6. 20.00 സുൽത്താൻബത്തേരി – ബെംഗളൂരു(SF) – മൈസൂര്‍ വഴി
7. 21.15 തൃശ്ശൂര്‍ – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
8. 19.00 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
9. 19.30 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
10. 20.00 എറണാകുളം – ബെംഗളൂരു (Multi Axle) – കോയമ്പത്തൂര്‍, സേലം വഴി
11. 18.00 കൊല്ലം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
12. 15.10 പുനലൂര്‍ – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
13. 17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
14. 17.30 ചേര്‍ത്തല – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
15. 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
16. 18.10 കോട്ടയം – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
17. 18.30 കോട്ടയം – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
18. 19.00 പാല – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
19. 20.10 കണ്ണൂര്‍ – ബെംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
20. 21.40 കണ്ണൂര്‍ – ബെംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
21. 21.30 കണ്ണൂര്‍ – ബെംഗളൂരു (S/Dlx.) – മട്ടന്നൂര്‍, ഇരിട്ടി വഴി
22. 20.15 പയ്യന്നൂര്‍ – ബെംഗളൂരു (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)
23. 20.25 പയ്യന്നൂര്‍ – ബെംഗളൂരു (S/Exp.) – ചെറുപുഴ, മൈസൂര്‍ വഴി(alternative days)
24. 18.40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx.) – ചെറുപുഴ, മൈസൂര്‍ വഴി
25. 18.00 തിരുവനന്തപുരം-ബെംഗളൂരു (Multi Axle) – നാഗര്‍കോവില്‍, മധുര വഴി
26. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍കോവില്‍ വഴി
27. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

