Breaking
24 Mar 2026, Tue

അറിയാല്ലോ ഗൂഗിളാണ്! സിരിയിലേക്ക് ഇനി ജെമിനൈ; ആപ്പിളിനെ കാത്തിരിക്കുന്നത് നോക്കിയയുടെ വിധിയോ?

ടെക്‌നോളജി ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഗൂഗിളിന്റെ എഐ മോഡലായ ജെമിനൈ (Gemini) ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരിയിലേക്ക് എത്തുന്നു. നിർമിത ബുദ്ധി (AI) മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ആപ്പിളിന് സാധിക്കാതെ വന്നതോടെയാണ് ചിരവൈരികളായ ഗൂഗിളുമായി കൈകോർക്കാൻ കമ്പനി തീരുമാനിച്ചത്. ഈ ചരിത്രപരമായ ബഹുവർഷ സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

മരണം പരിഹരിക്കാം, ബയോടെക്നോളജിയിലൂടെ നിത്യ യൗവനം; വമ്പൻ നടപടികളുമായി ഇലോൺ മസ്ക്

ഗൂഗിളിന്റെ വമ്പൻ കുതിപ്പ്

പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ഗൂഗിൾ ആപ്പിളിനെ പിന്നിലാക്കി. ഗൂഗിളിന്റെ വിപണി മൂല്യം 4 ട്രില്യൺ ഡോളർ കടന്നതോടെ, ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ കമ്പനി എന്ന പദവിയിൽ നിന്ന് ആപ്പിൾ അൽപ്പനേരത്തേക്ക് പുറത്തായി. 2025 നവംബറിൽ പുറത്തിറങ്ങിയ ‘ജെമിനൈ 3’ മോഡലുകളാണ് എഐ മത്സരത്തിൽ ഓപ്പൺഎഐ പോലുള്ള എതിരാളികളെ പിന്നിലാക്കാൻ ഗൂഗിളിനെ സഹായിച്ചത്.

സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക

സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്…

ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?

MORE PREMIUM STORIES

എന്താണ് ‘പഴ്‌സണലൈസ്ഡ് സിരി’?

നിലവിലെ സാഹചര്യത്തിൽ മറ്റ് എഐ അസിസ്റ്റന്റുകളുമായി മത്സരിക്കാനുള്ള കരുത്ത് സിരിക്കില്ലെന്ന് ആപ്പിൾ തിരിച്ചറിയുന്നു. ഇതിന് പരിഹാരമായാണ് ‘പഴ്‌സണലൈസ്ഡ് സിരി’ എന്ന സംവിധാനം ആപ്പിൾ അവതരിപ്പിക്കുന്നത്.

∙iOS 26.4 വേർഷനിൽ പുതിയ സിരി ലഭ്യമായേക്കും. ആപ്പിളിന്റെ ഫൗണ്ടേഷൻ മോഡലുകൾ ഇനി ഗൂഗിൾ ജെമിനൈയുടെ കരുത്തിലാകും പ്രവർത്തിക്കുക. മാർച്ച് മാസത്തോടെ ഈ മാറ്റങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിയേക്കും.

Image Credit: husayno/Istock

ആപ്പിൾ ഇന്റലിജൻസും പ്രൈവസിയും

ഗൂഗിളിന്റെ സഹായം തേടുമ്പോഴും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ആപ്പിൾ ഉപകരണങ്ങളിലും പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിങിലും (Private Cloud Compute) കമ്പനിയുടെ സ്വന്തം എഐ ആയ ‘ആപ്പിൾ ഇന്റലിജൻസ്’ തന്നെയാകും മുൻഗണന നൽകുക. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കപ്പെടുമെന്നും കമ്പനി ഉറപ്പുനൽകുന്നു.

മാറ്റം വരുത്തിയത് ജെമിനൈ 3

ഗൂഗിള്‍ ജെമിനൈ 3 മോഡലുകളാണ് ഓപ്പണ്‍എഐ പോലത്തെ കമ്പനികള്‍ക്കൊപ്പമോ മുന്നിലോ എത്താന്‍ ഗൂഗിളിനെ സഹായിച്ചത്. ഇത് 2025 നവംബറിലാണ് പുറത്തിറക്കിയത്. ഗൂഗിള്‍ ക്ലൗഡിന്റെ കാര്യത്തിലും വമ്പന്‍ നേട്ടങ്ങള്‍ കൊയ്യുകയാണെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു.

അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!

ആപ്പിളിന്റെ തകർച്ചയോ തന്ത്രമോ?

സ്വന്തം എഐ വികസിപ്പിക്കുന്നതിന് പകരം ഗൂഗിളിനെ ആശ്രയിക്കുന്നത് ആപ്പിളിന്റെ പതനത്തിന് കാരണമാകുമോ എന്ന സംശയം ടെക് വിദഗ്ധർ ഉയർത്തുന്നുണ്ട്. ഒരുകാലത്ത് ഫോൺ വിപണി ഭരിച്ചിരുന്ന നോക്കിയയുടെ തകർച്ചയ്ക്ക് സമാനമായ അവസ്ഥയിലേക്ക് ആപ്പിൾ നീങ്ങുകയാണോ എന്നാണ് പ്രധാന ചോദ്യം. എന്നാൽ, കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാകും ആപ്പിൾ ഇത്തരമൊരു നീക്കത്തിന് മുതിർന്നതെന്ന വാദവും ശക്തമാണ്.

Image Credit: fireFX/shutterstock.com

എഐ ഗവേഷകർ ഗൂഗിളിലേക്ക്

ഗൂഗിളിന്റെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് മുൻപ് കമ്പനി വിട്ടുപോയ പ്രമുഖ എഐ ഗവേഷകർ തിരികെ എത്തുകയാണ്. മെറ്റ (Meta) പോലുള്ള കമ്പനികൾ വൻ തുക വാഗ്ദാനം ചെയ്യുമ്പോഴും, മികച്ച ഗവേഷണ സാഹചര്യങ്ങളാണ് ശാസ്ത്രജ്ഞരെ വീണ്ടും ഗൂഗിളിലേക്ക് ആകർഷിക്കുന്നത്. ഇതോടെ എഐ രംഗത്ത് ഗൂഗിൾ ഒരു ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യത തെളിയുകയാണ്.‌

By admin

Leave a Reply

Your email address will not be published. Required fields are marked *