Breaking
19 Mar 2026, Thu

അരങ്ങിൽ കാലിടറി, പൊതുവേദിയിൽ തലകുത്തി വീണു: റഷ്യയുടെ എഐ റോബട്ടിന് പറ്റിയത്?

റഷ്യയുടെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പവർ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ട് ‘എയ്ഡോൾ’ (AIdol) മോസ്കോയിൽ നടന്ന പൊതു അരങ്ങേറ്റത്തിൽ തറയിൽ വീണത് സാങ്കേതിക ലോകത്തിന് വലിയ ചർച്ചയായിരിക്കുന്നു. റോബട് അതിന്റെ ആദ്യത്തെ ചുവടുകൾ വെച്ചയുടനെ ബാലൻസ് തെറ്റി മുന്നോട്ട് വീഴുകയായിരുന്നു. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നവംബർ 10ന് മോസ്കോയിലെ യാരോവിറ്റ് ഹാൾ കോൺഗ്രസ് സെന്ററിൽ നടന്ന ഒരു സാങ്കേതിക പ്രദർശനത്തിനിടെയാണ് സംഭവം. സംഗീതത്തിന്റെ അകമ്പടിയോടെയാണ് എയ്ഡോൾ സ്റ്റേജിലേക്ക് വന്നത്. റോബട് ശ്രദ്ധയോടെ കുറച്ച് ചുവടുകൾ വെക്കുകയും കാണികളെ നോക്കി കൈവീശുകയും ചെയ്ത ഉടൻ തന്നെ മുന്നോട്ട് തലകുത്തി വീഴുകയായിരുന്നു.

‘ചൈന’യാണെങ്കിലും മുട്ടാൻ നിക്കണ്ട, റേഞ്ച് റോവറിന്റെ റേഞ്ച് വേറെ

റോബട്ടിന്റെ ഭാഗങ്ങൾ തറയിൽ ചിതറിത്തെറിച്ചപ്പോൾ കാണികൾക്കിടയിൽനിന്ന് ഞെട്ടലും ചിരിയും ഉയർന്നു. വീണുപോയ താരത്തെ മറ്റുള്ളവരുടെ കാഴ്ചയിൽനിന്ന് മറയ്ക്കുന്നതിനായി ഉടൻതന്നെ സ്റ്റേജിലെ കർട്ടൻ താഴ്ത്തി.

കമ്പനിയുടെ സിഇഒ ഈ സംഭവത്തെ ഒരു പഠന പ്രക്രിയയായിട്ടാണ് വിശേഷിപ്പിച്ചത്. “ഇതൊരു തത്സമയ പഠനമാണ്. നല്ല തെറ്റുകൾ അറിവായി മാറുമ്പോൾ, മോശം തെറ്റുകൾ അനുഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

That Russian AI robot collapsed seconds after walking on stage…

Proof that even AI needs coffee before performing. ☕️😂 (the faces he pulls 😂🥴) pic.twitter.com/H5cdmitZK0
— Milly (@MillyCrypto_) November 13, 2025

എയ്ഡോൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും, ബാലൻസിങിലുണ്ടായ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും കമ്പനി അധികൃതർ വിശദീകരിച്ചു. തുടർന്ന്, റോബട്ടിന്റെ ബാലൻസ് സിസ്റ്റങ്ങളും നിയന്ത്രണ സോഫ്റ്റ്‌വെയറുകളും പരിശോധിക്കുന്നതിനായി എൻജിനീയർമാർ താൽക്കാലികമായി പൊതുവേദികളിൽനിന്ന് അതിനെ മാറ്റിയിരിക്കുകയാണ്. സാങ്കേതിക വികസനത്തിന്റെ പാതയിൽ ഇത്തരം വീഴ്ചകൾ സാധാരണമാണെങ്കിലും, റഷ്യയുടെ ഈ എഐ ഹ്യൂമനോയിഡിന്റെ അരങ്ങേറ്റം ടെക് ലോകത്തെ രസകരമായ ഒരു നിമിഷമായി മാറിയിരിക്കുകയാണ്.

English Summary:

AI Robot Failures are a common occurrence in technology development. This incident underscores the challenges in perfecting humanoid robots, highlighting the need for continuous refinement in balance and control systems.

Artificial Intelligence

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *