അബുദാബി∙ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷത്തിനിടെ അബുദാബിയിലെ അൽ സലാം നാവിക താവളത്തിലെ വെയർഹൗസിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച നടന്ന ഈ ആക്രമണത്തിൽ രണ്ട് കണ്ടെയ്നറുകൾക്ക് തീപിടിച്ചെങ്കിലും പ്രത്യേക സംഘം അത് വിജയകരമായി അണച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇയിലെ ഇറാൻ ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ അപകടനില തരണം ചെയ്തു; പരുക്കേറ്റവരിൽ മലയാളിയും
ഒമാനെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണുകൾ: പ്രവാസിക്ക് പരുക്ക്; ആക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യം
ഈ ആക്രമണത്തെ യുഎഇ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ദേശീയ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മുൻഗണന നൽകുമെന്നും അതിർത്തികളും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് വിദേശികൾ മരിച്ചു. കൂടാതെ 58 പേർക്ക് പരുക്കേറ്റു. വ്യോമ പ്രതിരോധ സേന നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തകർത്തെങ്കിലും ചില ഡ്രോണുകൾ സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പതിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ADVERTISEMENT

