Breaking
30 Jan 2026, Fri

അപ്പോൾ ഇങ്ങനെയും കുഴി അടയ്‌ക്കാമല്ലേ! വൈറലായി ഇൻഡോറിലെ റോഡ് പണി– വിഡിയോ

ഇൻഡോർ∙ റോഡിൽ നിറഞ്ഞ കുഴികൾക്ക് മഴയെ കുറ്റംപറയുകയാണല്ലോ പലയിടത്തും രീതി. അടയ്‌ക്കും തോറും കുഴിയുടെ വലുപ്പം കൂടിവരുന്നതും കാണേണ്ടി വരും. എന്നാൽ മഴക്കാലത്ത് കുഴിയടക്കാൻ പ്രത്യേക മാർഗമുണ്ട്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ മധ്യപ്രദേശിലെ ഇൻഡോറിൽ റോഡിലെ കുഴിയടക്കലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ആൻസിയുടെ മരണം അ‍ജ്ഞാത വാഹനം ഇടിച്ചല്ല, സ്കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങളില്ല; കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കുന്നു

Latest News

‘ജെറ്റ് പ്രഷർ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡിലെ വെള്ളം നിറഞ്ഞ കുഴികൾ അടയ്‌ക്കുന്നത്. ഇതിനായുള്ള റോഡ് പണിക്ക് കോർപറേഷൻ മേയർ പുഷ്യമിത്ര ഭാർഗവ് നേതൃത്വം നൽകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രത്യേക യന്ത്ര സഹായത്തോടെ കുഴിയിലെ വെള്ളവും ഈർപ്പവുമെല്ലാം വലിച്ചെടുക്കും. ശേഷം കുഴി അടക്കാനുള്ള മിശ്രിതം അതിശക്തിയിൽ പമ്പു ചെയ്യും. ഇതോടെ കുഴി വീണ്ടുമുണ്ടാകാത്ത രീതിയിൽ പ്രശ്നത്തിനു പരിഹാരമാവുകയും ചെയ്യും.

മാലിന്യസംസ്‌കരണത്തില്‍ ലോകത്തിനു തന്നെ മാതൃകയായ ഇന്‍ഡോറിൽ മഴക്കാലത്ത് റോഡിലെ കുഴികൾ വലിയ തലവേദനയായിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരമായാണ് ജെറ്റ് പ്രഷർ ടെക്നോളജിയിലൂടെ കുഴിയടച്ചത്. മധ്യപ്രദേശിൽ ആദ്യമായാണ് ഈ രീതി നടപ്പാക്കുന്നത്.

Finally, a city in India using proper machinery to fix potholes. Indore shows how real work should be done. Truly a great city! 👏pic.twitter.com/EWgGdzbF6D
— Gems (@gemsofbabus_) September 1, 2025

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @gemsofbabus എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *