Breaking
5 Feb 2026, Thu

സകലകലാവല്ലഭൻ ; 2025 ലെ എഐ ലോകം ഭരിക്കാൻ ജെമിനി 2.0 അവതരിപ്പിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ചാറ്റ്ബോട്ടായ ജെമിനിയുടെ പുതിയ മോഡല്‍ അവതകരിപ്പിച്ച് ഗൂഗിള്‍. ജെമിനി 2.0 ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ അനേകം ജോലികള്‍ അനായാസം കൈകാര്യം ചെയ്യുക ലക്ഷ്യമിട്ടാണ് ജെമിനി 2.0 നിര്‍മിച്ചിരിക്കുന്നത്. പുതിയ ജെമിനി മോഡല്‍ മികച്ച പ്രകടനവും വൈവിധ്യമാര്‍ന്ന ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതായാണ് ഗൂഗിളിന്റെ അവകാശവാദം. ജെമിനി 1.0 വിവരങ്ങള്‍ സംഘടിപ്പിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ളതാണെങ്കില്‍, ജെമിനി 2.0 അത് കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനായി ഉള്ളതാണെന്നാണ് ഗൂഗിള്‍ തലവന്‍ പറയുന്നത്. ഗൂഗിളിന്റെ ജെമിനി 2.0യ്ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കാനാകുമെന്നും ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

ജെമിനി 2.0യുടെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയാണ്. മള്‍ട്ടിമോഡല്‍ പ്രോസസ്സിംഗില്‍ വിപുലമായ കഴിവുകളും ഇതിനുണ്ട്. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡാറ്റാ തരങ്ങളില്‍ നിന്നുള്ള ഔട്ട്പുട്ടുകള്‍ വ്യാഖ്യാനിക്കാനും സൃഷ്ടിക്കാനും ഇതിന് സാധിക്കും. ഒരു ദശലക്ഷം ടോക്കണുകള്‍ വരെയുള്ള സിറ്റുവേഷനില്‍ വിന്‍ഡോ നിയന്ത്രിക്കാനുള്ള അതിന്റെ കഴിവാണ് മറ്റൊരു സവിശേഷത. ഉപയോക്താക്കള്‍ക്ക് വേണ്ടി മുന്‍കൈയെടുക്കാനും തീരുമാനങ്ങള്‍ എടുക്കാനും ചുമതലകള്‍ നിര്‍വഹിക്കാനും കഴിവുള്ള സംവിധാനങ്ങളെയാണ് ഏജന്റിക് എഐ സൂചിപ്പിക്കുന്നത്. ഇതാണ് ജെമിനിയുടെ പുതിയ വേര്‍ഷന്റെ പ്രധാന പ്രത്യേകത.

സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ജെമിനി 2.0 ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ എഐ സ്റ്റുഡിയോയിലൂടെ മോഡല്‍ പ്രിവ്യൂവില്‍ ലഭ്യമാണ്. വിശാലമായ റോള്‍ഔട്ടിന് മുമ്പ് വിശ്വസനീയമായ ടെസ്റ്റര്‍മാര്‍ മുഖേനയാണ് ജെമിനി 2.0യുടെ സവിശേഷതകള്‍ ഗൂഗിള്‍ വിലയിരുത്തുന്നത്.

Content retrieved from: https://malayalamexpress.in/archives/166229.

By admin

Leave a Reply

Your email address will not be published. Required fields are marked *