ഉപയോക്താക്കളുടെ ഇഷ്ടാനുസൃതം പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ പിതിയ ബൗൺസിങ് ‘ത്രീ ഡോട്സ്’ ഇൻഡിക്കേറ്റർ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ആഗോളതലത്തില്‍ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാകും.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ത്രീ ഡോട്ട് ഇൻഡിക്കേറ്റർ കാണാനാകും. എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ഡിഫോൾട്ടായി ലഭ്യമാകുമെന്നാണ് വിവരം. ഉപയോക്താക്കൾ ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ടൈപ്പു ചെയ്യുകയാണെങ്കിൽ, അവരുടെ പ്രൈഫൈൽ ചിത്രത്തോടൊപ്പം ത്രീ ഡോട് ഇൻഡിക്കേറ്റർ സ്ക്രീനിന്റെ താഴെയായി കാണാനാകും.
പ്രതിമാസം 500 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികൂടിയാണ് ഇന്ത്യ. വാട്സ്ആപ്പ് ചാനലിൽ പ്രവേശിക്കാനും, ചാനലിൽ ജോയിൻ ചെയ്യാനും ഉപയോക്താക്കളെ അുനവധിക്കുന്ന ക്യുആർ കോഡ് സംവിധാനം വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നരുന്നു.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് വാട്സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ലഭ്യമാണ്. ക്യാമറ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന ഉപയോക്താക്കളെ ചാനലിലേക്ക് റീഡയറക്ടുചെയ്യും. ഇതിലൂടെ ഉപയോക്താക്കൾക്ക് ചാനലിൽ പ്രവേശിക്കാനും ആവശ്യമെങ്കിൽ ചാനലിൽ ജോയിൻ ചെയ്യാനും കഴിയും.
Content retrieved from: https://malayalam.indianexpress.com/tech/whatsapp-rolls-out-dancing-three-dots-indicator-to-show-when-someone-is-typing-7780191.