Breaking
17 Mar 2026, Tue

ശക്തിമാനും രാമായണവും, ഒപ്പം സിനിമകളും 65 ടി.വി. ചാനലുകളും; പ്രസാര്‍ഭാരതിയുടെ ഒ.ടി.ടി. അവതരിപ്പിച്ചു

പ്രസാര്‍ഭാരതിയുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ‘വേവ്‌സ്(Waves)’ അവതരിപ്പിച്ചു. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഉദ്ഘാടനചടങ്ങിലാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ‘വേവ്‌സ്’ ഒ.ടി.ടി. അവതരിപ്പിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലുള്ള കണ്ടന്റുകള്‍ വേവ്‌സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

മുൻകാലങ്ങളിൽ ദൂരദര്‍ശനില്‍ സംപ്രേഷണംചെയ്തിരുന്ന രാമായണം, മഹാഭാരതം, ശക്തിമാന്‍, ഹം ലോദ് തുടങ്ങിയ ഹിറ്റ് സീരിയലുകളും സിനിമകളും ‘വേവ്‌സി’ലുണ്ടാകും. ഇതിനുപുറമേ വാര്‍ത്ത, ഡോക്യുമെന്ററി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഗെയിമിങ്, റേഡിയോ സ്ട്രീമിങ്, ലൈവ് ടി.വി, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

65-ലേറെ ലൈവ് ടി.വി. ചാനലുകളാണ് ‘വേവ്‌സി’ലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്ത്’, അയോധ്യയിലെ പ്രഭു ശ്രീറാം ലല്ല ആരതി തുടങ്ങിയ ലൈവ് ഇവന്റുകളും സംപ്രേഷണംചെയ്യും. നവംബര്‍ 22 മുതല്‍ യു.എസ്. പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ തത്സമയസംപ്രേഷണവുമുണ്ട്.

ഫൗജ, അര്‍മാന്‍ തുടങ്ങിയ സിനിമകളും ‘മങ്കി കിങ്; ദി ഹീറോ ഈസ് ബാക്ക്’ എന്ന ആനിമേഷന്‍ ചിത്രവും ‘വേവ്‌സി’ന്റെ ശേഖരത്തിലുണ്ട്. ഛോട്ടാഭീം, തെനാലിരാമന്‍, അക്ബര്‍ ബീര്‍ബല്‍, തുടങ്ങിയ ആനിമേഷന്‍ ചിത്രങ്ങളും ‘കൃഷ്ണ ജംപ്’, ‘ഫ്രൂട്ട് ഷെഫ്’, ‘രാം യോദ്ധാ’ തുടങ്ങിയ ഗെയിമുകളും ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്നും ഐ.ഒ.എസ്. ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍നിന്നും ‘വേവ്‌സ്’ ഡൗണ്‍ലോഡ് ചെയ്യാം.

Content retrieved from: https://www.mathrubhumi.com/technology/news/prasar-bharati-ott-waves-launched-1.10097251.

By admin

Leave a Reply

Your email address will not be published. Required fields are marked *