യുഎസ് സൈന്യത്തിനും സഖ്യകക്ഷികൾക്കും അത്യാധുനിക ഡ്രോണുകൾ എളുപ്പത്തിൽ സ്വന്തമാക്കാൻ ഓൺലൈൻ മാർക്കറ്റ്പ്ലേസ് വരുന്നു. ഇതിനായി അമേരിക്കൻ സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്നത് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണാണ്. ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസിന്റെ (AWS) സഹായത്തോടെയാണ് ആധുനിക യുദ്ധമുഖത്ത് സൈനികർക്ക് ഡ്രോൺ സാങ്കേതികവിദ്യ വേഗത്തിൽ ലഭ്യമാക്കുന്ന ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നത്.
What you should read next
ഭാരതത്തിന് ഇനി ‘ദിവ്യദൃഷ്ടി’; 35 സെ.മീ വലുപ്പമുള്ള വസ്തുക്കളെപ്പോലും തിരിച്ചറിയും! ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ കാവൽക്കാരൻ
എന്താണ് യുഎഎസ് (UAS) മാർക്കറ്റ്പ്ലേസ്?
ആമസോൺ വെബ് സർവീസസും യുഎസ് ആർമി എന്റർപ്രൈസ് ക്ലൗഡ് മാനേജ്മെന്റ് ഏജൻസിയും ചേർന്നാണ് ‘അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റംസ് (UAS) മാർക്കറ്റ്പ്ലേസ്’ വികസിപ്പിച്ചിരിക്കുന്നത്. യുഎസ് സൈനിക യൂണിറ്റുകൾ, സർക്കാർ ഏജൻസികൾ, സഖ്യരാഷ്ട്രങ്ങൾ എന്നിവർക്ക് ഡ്രോണുകൾ എളുപ്പത്തിൽ വാങ്ങാൻ ഈ ഓൺലൈൻ സ്റ്റോർ വഴി സാധിക്കും. വിവിധ കമ്പനികളുടെ ഡ്രോണുകൾ തമ്മിൽ താരതമ്യം ചെയ്യാനും, ഓർഡറുകൾ നൽകാനും, ഫീഡ്ബാക്ക് അറിയിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഈ പ്ലാറ്റ്‌ഫോമിലുണ്ട്.
ലക്ഷ്യം വേഗത്തിലുള്ള ആയുധ സംഭരണം
ADVERTISEMENT
അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ പരമ്പരാഗത ആയുധ സംഭരണ രീതികൾ വളരെ സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് ദീർഘകാലമായി വിമർശനങ്ങളുണ്ട്. ഇതിനൊരു പരിഹാരമായാണ് പുതിയ ഡിജിറ്റൽ സ്റ്റോർ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ സുതാര്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്ന ഈ പ്ലാറ്റ്‌ഫോം, വ്യവസായ രംഗത്തെ കൂടുതൽ കമ്പനികൾക്ക് അവസരം നൽകുന്നതിനൊപ്പം സൈനികർക്ക് ഏറ്റവും മികച്ച ഡ്രോണുകൾ അതിവേഗം ലഭ്യമാക്കാനും സഹായിക്കുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കുന്നു.
സൈനിക നേതൃത്വത്തിന്റെ പ്രതികരണം
ADVERTISEMENT
“പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നവരുമായി സഹകരിക്കുന്നതിലൂടെ കൂടുതൽ കരുത്തുറ്റ ഒരു പ്രതിരോധ വ്യവസായ അടിത്തറ കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സൈന്യത്തെ സജ്ജമാക്കുന്നതിനും ശത്രുക്കളെ പ്രതിരോധിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്,” എന്ന് യുഎസ് ആർമി അക്വിസിഷൻ മേധാവി ബ്രെന്റ് ഇൻഗ്രഹാം വ്യക്തമാക്കി.
What you should read next
സദ്ദാം പിടിക്കാൻ നോക്കിയ ‘സ്വർണ്ണക്കോട്ട’; ഇപ്പോൾ ട്രംപും! അമേരിക്കയുടെ അംഫിബിയസ് ലാൻഡിങിനെതിരെ ഇറാന്റെ വമ്പൻ തയാറെടുപ്പ്
മത്സരവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൈനികർക്ക് അവരുടെ ദൗത്യങ്ങൾക്ക് ആവശ്യമായ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണെന്ന് യുഎഎസ് പ്രോജക്ട് മാനേജർ കേണൽ ഡാനിയേൽ മെഡാഗ്ലിയ പറഞ്ഞു. വലിയ തോതിലും അതിവേഗത്തിലും സൈന്യത്തിന് കരുത്ത് പകരുക എന്നതാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ADVERTISEMENT

