Breaking
7 Mar 2026, Sat

അനുകമ്പയും ക്ഷമയും കൂടുതലുള്ളത് വനിതകൾക്ക്: ഉമ തോമസ് എംഎൽഎ

കൊച്ചി ∙ ഐടി മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസിന്റെ ഐടി വിഭാഗത്തിന്റെ കീഴിലുള്ള ‘ടുഗെതർ ഫോർ ടെക് ലൈവ്സ്’ മൂവ്മെന്റിന്റെ നേതൃത്വത്തിൽ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയും കൂടിക്കാഴ്ചയും ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഐപിസി ഐടി വിഭാഗം സംസ്ഥാന മേധാവി ഫസലു റഹ്മാൻ അധ്യക്ഷനായ ചടങ്ങിൽ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ മുഖ്യപ്രഭാഷണം നടത്തി. ആബാസോഫ്റ്റ്‌ ടെക്നോളജീസ് ഡയറക്ടർ സഫീന, ഫെമിസേഫ് സഹസ്ഥാപക നൗറിൻ ആയിഷ, ഇമ്പാക്ട് ഇക്കോ ഇഎം ഡയറക്ടർ താരാ ടോജോ അലക്സ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

അനുകമ്പയും ക്ഷമയും കൂടുതൽ ഉള്ളത് വനിതകൾക്കാണെന്നും ആധുനിക കാലത്ത് തൊഴിലിടങ്ങളിൽ ഈ രണ്ട് സവിശേഷതകൾക്കും വലിയ പ്രാധാന്യമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. 1500ലധികം ജീവനക്കാരുള്ള ആബാസോഫ്റ്റിലും ടെക്നോളജിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് തുടങ്ങിയ സ്റ്റാർട്ടപ് സ്ഥാപനമായ ഫെമിസേഫിലും 50 ശതമാനത്തിലധികം ജീവനക്കാർ വനിതകളാണെന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് പാനലിസ്റ്റുകൾ പറഞ്ഞു. 71–ാം വയസ്സിൽ ബിരുദം നേടിയ മൂവാറ്റുപുഴ സ്വദേശി റഷീദാബാനുവിനെ ചടങ്ങിൽ ആദരിച്ചു. എഐപിസി ഫിനാൻസ് വിഭാഗം മേധാവി നോബി തോമസ്, എറണാകുളം ജില്ലാ സെക്രട്ടറി കബീർ ഹാറൂൺ തുടങ്ങിയവർ സംസാരിച്ചു. ടിഎഫ്ടിഎൽ മൂവ്മെന്റിന്റെ കോഓർഡിനേറ്റർമാരായി സിജു ജോർജ്, ആദിൽ അസീസ്, എൽദോസ് അമ്പാട്ട് എന്നിവരെ നിയമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *