ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതിയിൽ ഗുരുതര അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പദ്ധതികളിലെ 94.53% ഗുണഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്നും 96% പേരുടെയും മൊബൈൽ നമ്പറുകൾ വ്യാജമാണെന്നും സിഎജി റിപ്പോർട്ട് ഉദ്ധരിച്ചു കോൺഗ്രസ് നേതാവ് കണ്ണൻ ഗോപിനാഥൻ ആരോപിച്ചു.
‘പുറത്തിറങ്ങരുത്; പ്രശ്നങ്ങളിൽപ്പെടരുത്, ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്’: വിക്രം മിസ്രി
പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) ഫണ്ട് വിതരണത്തെക്കുറിച്ചു സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. ഗുണഭോക്താക്കളെ ചേർത്തതിലും നിയമനത്തിലും അഴിമതി നടന്നു. 2015 മുതൽ 2022 വരെയുള്ള സിഎജി റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണ്. കേരളത്തിലെ ഒരു കമ്പനിയിൽ നടന്ന ഓഡിറ്റിൽ നിയമനം പോലും നടന്നിട്ടില്ലെന്നു വ്യക്തമായി. പദ്ധതിക്കു കീഴിലെ 61 ലക്ഷം പരിശീലകരെക്കുറിച്ചുള്ള വിവരങ്ങൾ അപൂർണമാണ്. വ്യാപകമായ ഡേറ്റ കൃത്രിമത്വം, സാമ്പത്തിക ദുരുപയോഗം, അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയവയുമുണ്ടെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

