Breaking
5 Feb 2026, Thu

അമേരിക്കയുടെ ‘സൂപ്പർ വിമാനം’ എഫ്-35 വേണ്ട, റഷ്യയോടും ‘നോ’; ഇന്ത്യ റഫാലിൽ തന്നെ ഉറച്ചുനിൽക്കാനുള്ള ആ കാരണം?

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നിനാണ് കളമൊരുങ്ങുന്നത്. 114 യുദ്ധവിമാനങ്ങൾക്കായുള്ള മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) കരാറിൽ ഫ്രഞ്ച് നിർമ്മിത റഫാൽ തന്നെ മുന്നിലെത്തുമ്പോൾ അത് നൽകുന്നത് വ്യക്തമായ ചില നയതന്ത്ര, സൈനിക സന്ദേശങ്ങളാണ്.

അമേരിക്കയുടെ എഫ്-35, റഷ്യയുടെ സു-57 എന്നീ വമ്പൻമാരെ പിന്തള്ളി 3.25 ലക്ഷം കോടി രൂപയുടെ കരാറിലേക്ക് റഫാൽ എത്തുമ്പോൾ, ഇന്ത്യ ലക്ഷ്യമിടുന്നത് കേവലം വിമാനങ്ങൾ വാങ്ങുക മാത്രമല്ല, മറിച്ച് ഒരു സമ്പൂർണ്ണ വ്യോമയാന ആവാസവ്യവസ്ഥ നിർമ്മിക്കുക കൂടിയാണ്.ഈ മെഗാ ഡീലിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ സാങ്കേതിക കാരണങ്ങളിലേക്കും ഒരു പരിശോധന.

വീണ്ടും യുദ്ധഭീതി? നിരീക്ഷണത്തിനായി പറന്നുയർന്ന ആ ‘നിഗൂഢ വിമാനം’; മടങ്ങിയെത്തുന്ന അമേരിക്കൻ പടക്കപ്പലുകൾ

അമേരിക്കയെയും റഷ്യയെയും മറികടന്ന ‘ റഫാൽ’

സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

MORE PREMIUM STORIES

ലോകത്തെ ഏറ്റവും മികച്ച അഞ്ചാം തലമുറ പോർവിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ എഫ്-35 (F-35 Lightning II), റഷ്യയുടെ സുഖോയ്-57 എന്നിവ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചുനീട്ടപ്പെട്ടിരുന്നു. എന്നിട്ടും ഇന്ത്യ റഫാലിൽ തന്നെ ഉറച്ചുനിന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.

Lance Cpl. Tyler Harmon, CC0, via Wikimedia Commons

യുദ്ധവിമാനങ്ങൾ എത്രയുണ്ടെന്നതിനേക്കാൾ പ്രധാനം അവയിൽ എത്രയെണ്ണം ഏത് നിമിഷവും പറക്കാൻ തയ്യാറാണ് എന്നതാണ്. എഫ്-35 നെ അപേക്ഷിച്ച് റഫാലിന് ഏകദേശം 90 ശതമാനത്തോളം ‘സർവീസ് അവൈലബിലിറ്റി’ ഉണ്ടെന്നാണ് വിലയിരുത്തൽ. അറ്റകുറ്റപ്പണികൾക്കായി വെറുതെ കിടക്കുന്ന വിമാനങ്ങളേക്കാൾ, ഓപ്പറേഷണൽ റെഡിനസ് ഉള്ള വിമാനങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യം.

എഫ്-35 ന്റെ സാങ്കേതികവിദ്യ പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണ്. എന്നാൽ റഫാലിന്റെ കാര്യത്തിൽ, സോഴ്‌സ് കോഡുകൾ ഫ്രാൻസിന്റെ കൈവശമാണെങ്കിലും, ഇന്ത്യൻ നിർമ്മിത ആയുധങ്ങളും സംവിധാനങ്ങളും കൂട്ടിച്ചേർക്കാനുള്ള അനുമതി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഓപ്പറേഷണൽ സ്വാതന്ത്ര്യം നൽകുന്നു.

ആകാശം കാക്കാൻ റഫാൽ; വ്യോമസേന 114 വിമാനങ്ങൾ കൂടി വാങ്ങുന്നു, ചെലവ് 2 ലക്ഷം കോടി രൂപ

Latest News

ലക്ഷ്യം 80% ‘മേക്ക് ഇൻ ഇന്ത്യ’

മുൻകാല കരാറുകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സാങ്കേതികവിദ്യ കൈമാറ്റത്തിന് (ToT) വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

ഫ്ലൈ-എവേ കണ്ടീഷൻ: കരാർ പ്രകാരം 12 മുതൽ 18 വിമാനങ്ങൾ മാത്രമേ നേരിട്ട് ഫ്രാൻസിൽ നിന്ന് പറന്നെത്തൂ.

ഇന്ത്യൻ നിർമ്മാണം: ബാക്കിയുള്ളവ ഇന്ത്യയിൽ നിർമ്മിക്കും. തുടക്കത്തിൽ 30-60% വരെ തദ്ദേശീയ ഘടകങ്ങൾ ഉപയോഗിക്കാനാണ് പദ്ധതിയെങ്കിൽ, ഭാവിയിൽ ഇത് 80 ശതമാനമായി ഉയർത്താനാണ് ലക്ഷ്യം.

ടാറ്റയുടെ റോൾ: ടാറ്റ ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് ഈ നിർമ്മാണത്തിൽ നിർണ്ണായക പങ്കുണ്ടാകും.

Dmitry Pichugin (GFDL 1.2 or GFDL 1.2), via Wikimedia Commons

ഹൈദരാബാദിലെ ഹബ്ബ്: റഫാലിന്റെ എം-88 (M88) എഞ്ചിനുകൾക്കായി ഹൈദരാബാദിൽ ഒരു സമ്പൂർണ്ണ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം വരുന്നതോടെ ഏഷ്യയിലെ തന്നെ റഫാൽ ഹബ്ബായി ഇന്ത്യ മാറും.

‘ഓപ്പറേഷൻ സിന്ദൂരും’ തെളിയിക്കപ്പെട്ട കരുത്തും

ഒരു പരീക്ഷണത്തിന് മുതിരാതെ, യുദ്ധമുഖത്ത് കഴിവ് തെളിയിച്ച വിമാനം എന്ന ഖ്യാതി റഫാലിനുണ്ട്. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിൽ’ റഫാൽ വഹിച്ച പങ്ക് ചെറുതല്ല. അതിർത്തി കടക്കാതെ തന്നെ ദീർഘദൂര ലക്ഷ്യങ്ങൾ തകർക്കാൻ റഫാലിന് സാധിച്ചു എന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ചൈനയുടെ കൈവശമുള്ള പിഎൽ-15 (PL-15) മിസൈലുകളെ നേരിടാൻ റഫാലിലെ അത്യാധുനികമായ ‘സ്പെക്ട്ര’ (SPECTRA) ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടിന് കഴിയുമെന്നതും ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു.

നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ…ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട്

176 റഫാലുകൾ: ആകാശപ്പോരിന് പുതിയ സമവാക്യം

നിലവിലുള്ള 36 റഫാലുകൾ, നാവികസേനയ്ക്കായി ഓർഡർ ചെയ്ത 26 മറൈൻ റഫാലുകൾ, ഇപ്പോൾ ചർച്ചയിലുള്ള 114 എണ്ണം – ഇവയെല്ലാം ചേരുന്നതോടെ ഇന്ത്യയുടെ കൈവശം ആകെ 176 റഫാൽ വിമാനങ്ങളുണ്ടാകും.

പാക്കിസ്ഥാനും ചൈനയ്ക്കും പുറമെ ബംഗ്ലാദേശിൽ നിന്നും സുരക്ഷാ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ, വ്യോമസേന ലക്ഷ്യമിടുന്ന 42 സ്ക്വാഡ്രണുകൾ എന്ന മാജിക് സംഖ്യയിലേക്ക് എത്താൻ ഈ കരാർ അനിവാര്യമാണ്. തദ്ദേശീയ തേജസ് മാർക്ക് 1എ വിമാനങ്ങളുടെ നിർമാണ കാലതാമസവും, മിഗ്-21 പോലെയുള്ള പഴയ വിമാനങ്ങൾ പിൻവലിക്കുന്നതുമൂലമുണ്ടാകുന്ന വിടവ് നികത്താൻ റഫാൽ ഡീൽ അത്യന്താപേക്ഷിതമാണ്.

Dassault Rafale

Defence Sector

Latest News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *