Breaking
5 Feb 2026, Thu

വിക്കിപീഡിയയിൽ ആദ്യം ‘ചമ്മന്തി’ അരച്ച മലയാളി ; 25–ാം വാർഷികത്തിൽ തിളങ്ങി നത ഹുസൈൻ

ഒരു തേങ്ങച്ചമ്മന്തിക്ക് വിക്കിപീഡിയയിൽ എന്ത് കാര്യം എന്ന് ചോദിക്കാൻ വരട്ടെ. വിജ്ഞാനത്തിന്റെ ലോകത്ത് വലിയൊരു വിപ്ലവത്തിന് തിരികൊളുത്താൻ ചിലപ്പോൾ ഒരു ‘ചമ്മന്തി’ മാത്രം മതിയാകും. 2010-ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു ഒന്നാം വർഷ വിദ്യാർഥിനി വിക്കിപീഡിയയിൽ ‘ചമ്മന്തി’ എന്ന് തിരയുന്നു. ഇംഗ്ലീഷിൽ ചട്‌നിയെക്കുറിച്ച് വിവരങ്ങളുണ്ടെങ്കിലും മലയാളത്തിൽ കാര്യമായൊന്നുമില്ല.

വീഴ്ചകൾ ചവിട്ടുപടിയാക്കിയ ചരിത്രമാണ് ഐഎസ്ആർഒയുടേത്! പിഎസ്എൽവി വീണ്ടും ബഹിരാകാശത്ത് വിസ്മയങ്ങൾ തീർക്കും

ആ നിമിഷം അവളിലെ എഴുത്തുകാരിയും വിജ്ഞാന അന്വേഷകയും ഉണർന്നു. അന്ന് ചമ്മന്തിയെക്കുറിച്ച് രണ്ട് ഖണ്ഡികകൾ എഴുതിത്തുടങ്ങിയ ആ പെൺകുട്ടി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഇരുപത്തഞ്ചാം വാർഷികത്തിൽ ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്- ഡോ. നത ഹുസൈൻ.

Image Credit: Christopher Schwarzkopf (WMDE) – Wikimedia Diversity Conference 2013, CC BY-SA 3.0

വിക്കിപീഡിയ എന്ന മഹാപ്രസ്ഥാനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ, വിക്കിമീഡിയ ഫൗണ്ടേഷൻ പുറത്തിറക്കുന്ന പ്രത്യേക ‘ഡോക്യുസീരീസിൽ’ (Docuseries) ഇടംപിടിച്ച ഏക ഇന്ത്യക്കാരി എന്ന അപൂർവ നേട്ടമാണ് നതയെ തേടിയെത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുത്ത എട്ടുപേരിൽ ഒരാളാണ് നത.

സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?

അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?

ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?

MORE PREMIUM STORIES

കഴിഞ്ഞ 15 വർഷമായി, വിക്കിപീഡിയയിലെ തിരുത്തലുകളിലൂടെയും എഴുത്തിലൂടെയും വിജ്ഞാനലോകത്ത് സജീവസാന്നിധ്യമാണ് ഇവർ. കോവിഡ് കാലത്ത് വ്യാജവാർത്തകൾക്കെതിരെ ശാസ്ത്രീയ വിവരങ്ങൾ കൊണ്ട് പ്രതിരോധം തീർത്ത നതയുടെ പോരാട്ടം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ ന്യൂറോ സയൻസിൽ പിഎച്ച്ഡി നേടിയ നത, തന്റെ വിക്കിപീഡിയ ജീവിതത്തെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ചമ്മന്തിയിൽ നിന്നാണ് തുടക്കം എന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണ് വിക്കിപീഡിയ എന്ന വലിയ ലോകത്തേക്ക് ആ യാത്ര എത്തിയത്?

2010-ലാണ് ഞാൻ ആദ്യമായി വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നത്. അന്ന് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ബ്ലോഗുകൾ വായിക്കുമായിരുന്നെങ്കിലും എഴുതാൻ വലിയ പേടിയായിരുന്നു. ഒരു ദിവസം ഒരു ബ്ലോഗ് പോസ്റ്റിന് വേണ്ടി ‘ചമ്മന്തി’ എന്നതിനെക്കുറിച്ച് മലയാളത്തിൽ തിരഞ്ഞു. നിരാശയായിരുന്നു ഫലം. ഇംഗ്ലീഷിൽ ചട്നി എന്നൊക്കെ പറഞ്ഞ് ലേഖനങ്ങളുണ്ടെങ്കിലും മലയാളത്തിൽ യാതൊരു വിവരങ്ങളുമില്ല. എനിക്ക് മലയാളം നന്നായി അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ പ്രാഥമികമായ കുറച്ച് വിവരങ്ങൾ വച്ച് ചമ്മന്തിയെക്കുറിച്ച് രണ്ട് പാരഗ്രാഫ് എഴുതി.

രണ്ടുദിവസം കഴിഞ്ഞ് ഞാൻ ആ ലേഖനത്തിലേക്ക് തിരിച്ചുപോയി നോക്കുമ്പോൾ അത്ഭുതപ്പെട്ടുപോയി. മറ്റു പലരും ചേർന്ന് ആ ലേഖനം വിപുലീകരിച്ചിരിക്കുന്നു, ചിത്രങ്ങൾ ചേർത്തിരിക്കുന്നു. ഞാൻ അരച്ച ചമ്മന്തിയുടെ രുചി കൂടിയതുപോലെ തോന്നി. ഒരുപാട് പേർ ചേർന്ന് ഒരു ലേഖനം എഴുതി അത് നല്ല നിലവാരത്തിലെത്തിക്കുന്നത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അങ്ങനെയാണ് വിക്കിപീഡിയയോടുള്ള എന്റെ പ്രണയം തുടങ്ങുന്നത്.

പാറ്റകളെ സൂക്ഷിക്കണം, ചിലപ്പോൾ ചാരന്മാരായേക്കും; സയൻസ് ഫിക്ഷനല്ല, ഭാവിയുടെ യുദ്ധമുറ

മെഡിക്കൽ വിദ്യാർഥിയായിരുന്നത് എത്രത്തോളം സഹായകമായി?

അതെ, പിന്നീട് ഞാൻ കൂടുതലും ശ്രദ്ധിച്ചത് മെഡിക്കൽ സംബന്ധമായ ലേഖനങ്ങൾ എഴുതാനാണ്. മലയാളം വിക്കിപീഡിയയിൽ അന്ന് പ്രാഥമികമായ അസുഖങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പോലും ലഭ്യമല്ലായിരുന്നു. മെഡിക്കൽ കോളേജിൽ അധ്യാപകർ പുതിയൊരു കാര്യം പഠിപ്പിച്ചാൽ ഞാൻ നേരെ വിക്കിപീഡിയയിൽ വന്ന് നോക്കും. അവിടെ വിവരങ്ങൾ ഇല്ലെങ്കിൽ കൃത്യമായ അവലംബം (Citation) വെച്ചിട്ട് എഴുതിച്ചേർക്കും. ഇതിലൂടെ എനിക്ക് മെഡിസിൻ പഠിക്കാനും കഴിഞ്ഞു, പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്കായി പങ്കുവയ്ക്കാനും സാധിച്ചു.

അപ്പോഴാണ് എനിക്ക് മനസ്സിലായത് വിക്കിപീഡിയയിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമേ ലേഖനങ്ങൾ എഴുതുന്നുള്ളൂ എന്ന്. കൂടുതൽ സ്ത്രീകളെ ഇവിടേക്ക് കൊണ്ടുവരാൻ ഞങ്ങൾ എഡിറ്റ്എതോൺ നടത്താറുണ്ടായിരുന്നു. ഒരു കോളജിലോ സ്കൂളിലോ പോയി വിക്കിപീഡിയയെക്കുറിച്ച് പറയുന്ന ആളുകളുടെ ഒരു കൂട്ടമാണ് എഡിറ്റ്എതോൺ.

വിക്കിപീഡിയ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവരോടൊപ്പം ലേഖനങ്ങൾ എഴുതാമെന്നും ഞങ്ങൾ അവരെ കാണിച്ചുകൊടുത്തിരുന്നു.

സ്വീഡനിലെ ജീവിതം വിക്കിപീഡിയ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിച്ചത്?

2016-ലാണ് ഞാൻ സ്വീഡനിലേക്ക് വരുന്നത്. ഇവിടെ പിഎച്ച്ഡി ചെയ്യാനാണ് എത്തിയത്. സത്യത്തിൽ വിക്കിപീഡിയയിലെ എന്റെ പ്രവർത്തനങ്ങളാണ് ഗവേഷണത്തോടുള്ള താൽപര്യം വർധിപ്പിച്ചത്. വിക്കിപീഡിയയിൽ എഴുതുമ്പോൾ പരിശോധിക്കാവുന്ന സ്രോതസ്സുകൾ, ജേണലുകൾ എന്നിവ ധാരാളം വായിക്കണം. തെളിവുകളെ അടിസ്ഥാനമാക്കി വേണം മെഡിക്കൽ ലേഖനങ്ങൾ എഴുതാൻ. ഈ ശീലം പിഎച്ച്ഡി പഠനത്തെ വളരെ എളുപ്പമാക്കി.

സ്വീഡനിൽ എത്തിയ ശേഷം ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകളുടെ ജീവചരിത്രങ്ങൾ, കേരളത്തിലെ പ്രധാന സംഭവങ്ങൾ (ശബരിമല സ്ത്രീപ്രവേശനം, നിപ വൈറസ്, നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയവ) എന്നിവയെക്കുറിച്ചെല്ലാം രാജ്യാന്തര സമൂഹം അറിയുന്നത് വിക്കിപീഡിയയിലൂടെയാണെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിച്ചു.

മലയാളത്തിൽ ഇതാദ്യം; കളർഫുൾ ഇടിയുമായി ‘ചത്താ പച്ച’ ട്രെയിലർ; ‘വാൾടർ’ ആയി മമ്മൂട്ടി?

കോവിഡ് കാലത്ത് വ്യാജവാർത്തകൾക്കെതിരെ വിക്കിപീഡിയയിൽ നടത്തിയ ഇടപെടലുകൾ ആഗോളശ്രദ്ധ നേടിയിരുന്നല്ലോ?

2020-ൽ കോവിഡ് വന്നപ്പോൾ ലോകം മുഴുവൻ ലോക്ക്ഡൗണിലായി. എന്നാൽ സ്വീഡനിൽ ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിലും എനിക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സമയം കിട്ടി. ഒരു ഡോക്ടർ എന്ന നിലയിൽ കോവിഡിനെക്കുറിച്ച് പഠിക്കാനും രോഗികളെ ബോധവൽക്കരിക്കാനും ഞാൻ ആഗ്രഹിച്ചു. ആ സമയത്താണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും മറ്റും മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും വ്യാപകമായി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

‘ വ്യാജവാർത്തകളെ പ്രതിരോധിക്കാൻ വിക്കിപീഡിയയെ ആയുധമാക്കി’

ഈ വ്യാജവാർത്തകളെ പ്രതിരോധിക്കാൻ ഞാൻ വിക്കിപീഡിയയെ ആയുധമാക്കി. കോവിഡിനെതിരെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികിത്സാരീതികളുടെ ഒരു ലിസ്റ്റ് ഞാൻ വിക്കിപീഡിയയിൽ തയാറാക്കി. ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള മരുന്നുകൾ കോവിഡിന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി എഴുതി. പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ളവർ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ പോലും വിക്കിപീഡിയയിൽ ശരിയായ വിവരങ്ങൾ നൽകാൻ കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ആ ലേഖനങ്ങൾ വായിച്ചത്.

എഐ (AI) യുഗത്തിൽ വിക്കിപീഡിയയുടെ പ്രസക്തി എന്താണ്?

ഇന്ന് നമ്മൾ ചാറ്റ്ജിപിറ്റിയോടോ (ChatGPT) ജെമിനിയോടോ (Gemini) സംശയങ്ങൾ ചോദിക്കുമ്പോൾ അവ മറുപടി നൽകുന്നത് വിക്കിപീഡിയ പോലുള്ള വലിയ ഡാറ്റാബേസുകളിൽ നിന്ന് പഠിച്ചുകൊണ്ടാണ്. ഈ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ വിശ്വസനീയമായ വിവരങ്ങൾ വേണം. അത് നൽകുന്നത് വിക്കിപീഡിയയാണ്. എഐ പലപ്പോഴും തെറ്റായ വിവരങ്ങൾ (Hallucinations) നൽകാൻ സാധ്യതയുണ്ട്. എന്നാൽ വിക്കിപീഡിയയിൽ മനുഷ്യരായ എഡിറ്റർമാർ വിവരങ്ങൾ പരിശോധിക്കുകയും ഉറവിടങ്ങൾ നൽകുകയും ചെയ്യുന്നു. അതിനാൽ, ജനറേറ്റീവ് എഐയുടെ കാലത്തും വിക്കിപീഡിയയുടെ പ്രാധാന്യം വർധിക്കുകയേയുള്ളൂ.

വിക്കിപീഡിയ എത്രത്തോളം വിശ്വസനീയമാണ്? പലപ്പോഴും ആർക്കും തിരുത്താമെന്നത് ഒരു ന്യൂനതയായി പറയാറുണ്ടല്ലോ?

വിക്കിപീഡിയയിലെ വിവരങ്ങൾ പരിശോധിക്കാവുന്ന റഫറൻസുകളെ അടിസ്ഥാനമാക്കിയാണ് നൽകുന്നത്. 2012-ൽ നടന്ന ഒരു പഠനത്തിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയോളം തന്നെ കൃത്യത വിക്കിപീഡിയക്കുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടുതൽ ആളുകൾ വായിക്കുന്ന ലേഖനങ്ങളിൽ തെറ്റുകൾ വന്നാൽ അത് പെട്ടെന്ന് തന്നെ തിരുത്തപ്പെടും. വിക്കിപീഡിയയുടെ ഏറ്റവും വലിയ ശക്തി അതിന്റെ കമ്മ്യൂണിറ്റിയും പരിശോധനാക്ഷമത (Verifiability) എന്ന നയവുമാണ്. നമ്മൾ ഏതൊരു വിവരത്തിനും കൃത്യമായ സ്രോതസ്സ് നൽകേണ്ടതുണ്ട്.

വിക്കിപീഡിയയിലെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച്?

വിക്കിപീഡിയയുടെ അടിസ്ഥാന തത്വങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും സാങ്കേതികമായി ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ മൊബൈലിലൂടെ എഡിറ്റ് ചെയ്യാം, ‘കണ്ടന്റ് ട്രാൻസ്ലേഷൻ’ ടൂൾ ഉപയോഗിച്ച് എളുപ്പത്തിൽ മൊഴിമാറ്റം നടത്താം. ഓൺലൈൻ കൂട്ടായ്മകൾക്ക് പുറമെ ഇപ്പോൾ ഓഫ്‌ലൈൻ മീറ്റപ്പുകളും (ഉദാഹരണത്തിന് തൃശ്ശൂരിൽ നടന്നത്) സജീവമാണ്.

എന്താണ് വിക്കിപീഡിയയിൽ തുടരാൻ താങ്കളെ പ്രേരിപ്പിക്കുന്നത്?

എന്റെ ബ്ലോഗിൽ എഴുതിയാൽ പത്തോ ഇരുപതോ പേർ വായിക്കുമായിരിക്കും. എന്നാൽ വിക്കിപീഡിയയിൽ എഴുതുമ്പോൾ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ആ അറിവ് എത്തുന്നത്. ആളുകൾക്ക് എളുപ്പത്തിൽ ശരിയായ വിവരങ്ങൾ ലഭിക്കണം, അതാണ് എനിക്ക് വേണ്ടത്. ആ അറിവ് അവരുടെ ജീവിതത്തിൽ ഉപകരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ…ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട്

വിക്കിപീഡിയയുടെ 25-ാം വാർഷികത്തിൽ ഒരു ‘ഡോക്യുസീരീസ്’ താരം

വിക്കിപീഡിയയുടെ ഇരുപത്തഞ്ചാം ജന്മദിനത്തോട അനുബന്ധിച്ച് വിക്കിമീഡിയ ഫൗണ്ടേഷൻ പുറത്തിറക്കുന്ന ആഗോള ഡോക്യുസീരീസിൽ നത ഹുസൈൻ ഇടംപിടിച്ചത് ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ്. എട്ട് ആഗോള വോളന്റിയർമാരിൽ ഒരാളായാണ് നതയെ തിരഞ്ഞെടുത്തത്. കോവിഡ് മഹാമാരിയുടെ സമയത്ത് കൃത്യമായ മെഡിക്കൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ നത വഹിച്ച നിർണായക പങ്കാളിത്തമുൾപ്പെടെ കണക്കിലെടുത്താണ് ഈ ആദരം.

2020-ൽ കോവിഡ്-19 നെക്കുറിച്ച് 30-ഓളം ലേഖനങ്ങൾ എഴുതുകയും, വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിക്കുകയും ചെയ്ത നതയുടെ പ്രവർത്തനം “ഇൻഫോഡെമിക്” (വിവര മഹാമാരി) തടയാൻ സഹായിച്ചു. ഈ സേവനങ്ങളെ മാനിച്ച് 2020-ലെ ‘വിമൻ ഇൻ ഓപ്പൺ സോഴ്സ് അക്കാദമിക് അവാർഡ്’ നതയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രത്യേക പരാമർശവും ഇവരെ തേടിയെത്തി.

ഇന്ത്യയിൽ നിന്നുള്ള വിക്കിപീഡിയ കണ്ടന്റുകൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്. പ്രതിമാസം 800 ദശലക്ഷം പേജ് കാഴ്ചകളുമായി വിക്കിപീഡിയ ഉപയോഗത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഈ വലിയ മുന്നേറ്റത്തിൽ, കൃത്യതയാർന്ന ശാസ്ത്രീയ വിവരങ്ങളിലൂടെയും മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലെ ഇടപെടലുകളിലൂടെയും ഡോ. നത ഹുസൈനെപ്പോലെയുള്ളവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

Technology News

Covid 19 Third Wave

Artificial Intelligence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *