Breaking
5 Feb 2026, Thu

ഓപ്പറേഷൻ സിന്ദൂരിലും പഠിച്ചില്ലേ! വീണ്ടും അതിർത്തിയിൽ പാക് ഡ്രോണുകളുടെ വിളയാട്ടം; പ്രകോപനം എന്തിന്?

ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയ ആഘാതത്തിൽ നിന്ന് പാക്കിസ്ഥാന്‍ ഇനിയും മുക്തമായിട്ടില്ല. എന്നാൽ, അതിർത്തിയിൽ വീണ്ടും പ്രകോപനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിലെ പൂഞ്ച്, സാമ്പ സെക്ടറുകളിൽ പാക് ഡ്രോണുകൾ വട്ടമിട്ടു പറക്കുന്നത് അതിർത്തിയിൽ വലിയ ജാഗ്രതയ്ക്ക് കാരണമായിരിക്കുകയാണ്.

നട്ടുച്ചയ്ക്ക് ഭൂമി ഇരുട്ടിലാകും; വരുന്നത് വിസ്മയം, ഇത്തരമൊന്ന് ഇനി ഈ നൂറ്റാണ്ടിൽ കാണാന്‍ കഴിയില്ല!

രാത്രിയിലെ ആ ‘മിന്നാമിന്നികൾ’

ജനുവരി 15 വ്യാഴാഴ്ച രാത്രിയാണ് പൂഞ്ചിലും സാംബയിലെ രാംഗഡ് സെക്ടറിലും പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ നടന്ന യുദ്ധസമാനമായ സാഹചര്യത്തിൽ കണ്ട ‘കാമികാസെ’ (Kamikaze) അഥവാ ചാവേർ ഡ്രോണുകളല്ല ഇവ എന്നതാണ് ശ്രദ്ധേയം. ഇത്തവണ എത്തിയത് വലിപ്പത്തിൽ വളരെ ചെറിയ, ലൈറ്റുകൾ തെളിച്ചുകൊണ്ട് താഴ്ന്നു പറക്കുന്ന ഡ്രോണുകളാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.

ഭാർഗവീനിലയത്തെ ‘പൊളിച്ച’ നീലവെളിച്ചം, ‘മായാനദി’ വികൃതമായ അനുകരണം, ‘തുറമുഖം’ മികച്ചത്: കഥ കടമെടുക്കുന്നത് തെറ്റാണോ?

ഏഴഴകിൽ സംഘമായ് അവർ: ഉച്ചയ്ക്ക് തുടങ്ങി നൃത്തം അവസാനിച്ചത് പിറ്റേന്ന് പുലർച്ചെ! ഇതാ വേദിയിലെ വിസ്മയക്കാഴ്ചകൾ

പണയ നിയമം മാറുന്നു: സ്വർണം ഇനി പലിശ അടച്ച് പുതുക്കാൻ പറ്റില്ലേ? വെള്ളിയും പണയം വയ്ക്കാം; കിട്ടുന്ന തുകയിലും മാറ്റം വരികയാണോ?

MORE PREMIUM STORIES

എന്താണ് പാകിസ്ഥാന്റെ ലക്ഷ്യം?

പ്രതിരോധ വിദഗ്ധർ ഇതിനെ വിളിക്കുന്നത് ‘റിക്കണൈസൻസ് ഓപ്പറേഷൻ’എന്നാണ്. ലളിതമായി പറഞ്ഞാൽ, ഇന്ത്യൻ പ്രതിരോധ നിരയിലെ വിള്ളലുകൾ കണ്ടെത്താനുള്ള ഒരു പരീക്ഷണം. ഇതിനു പിന്നിൽ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളുണ്ടെന്ന് കരുതപ്പെടുന്നു:

റഡാറുകളെ പരീക്ഷിക്കൽ: ഇന്ത്യ ഏത് തരം റഡാർ സംവിധാനമാണ് ആക്ടിവേറ്റ് ചെയ്തിരിക്കുന്നത് എന്നും എത്ര വേഗത്തിൽ ഇന്ത്യ പ്രതികരിക്കുമെന്നും നിരീക്ഷിക്കുക.

നുഴഞ്ഞുകയറ്റത്തിന് പഴുതുകൾ കണ്ടെത്തൽ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരരെ കടത്തിവിടാൻ പറ്റിയ സുരക്ഷാ പഴുതുകൾ അതിർത്തിയിലുണ്ടോ എന്ന് പരിശോധിക്കൽ.

ആയുധ കൈമാറ്റം: ജനുവരി 9-ന് സാംബ സെക്ടറിൽ ഒരു ഡ്രോൺ വഴി പിസ്റ്റളുകളും ഗ്രനേഡുകളും താഴെയിട്ടതായി കണ്ടെത്തിയിരുന്നു. പ്രാദേശികമായ ഭീകരപ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ആയുധങ്ങളും ലഹരിമരുന്നും എത്തിക്കുക എന്നതും പാക് ലക്ഷ്യമാണ്.

‘എക്കോ’യിലെ ‘കുര്യച്ചൻ’! മനുഷ്യർ തെളിവുകൾ തേടി വലയുമ്പോൾ, മൃഗങ്ങൾക്ക് സത്യം അറിയാം; കാരണമെന്ത്?

ഇന്ത്യയുടെ മറുപടി: ‘ആന്റി-യൂഎഎസ്’ സജ്ജം

പാക് പ്രകോപനത്തിന് കനത്ത മറുപടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. ഡ്രോണുകൾ കണ്ടയുടൻ തന്നെ ആധുനിക ആന്റി-അൺമാൻഡ് ഏരിയൽ സിസ്റ്റം (Anti-UAS) പ്രവർത്തനക്ഷമമാക്കുകയും വെടിയുതിർക്കുകയും ചെയ്തു. “ഇന്ത്യൻ സൈന്യത്തിൽ എന്തെങ്കിലും അയവുണ്ടോ എന്ന് പരിശോധിക്കാനാണ് അവർ ശ്രമിച്ചത്, എന്നാൽ അവർക്ക് ലഭിച്ചത് നെഗറ്റീവ് മറുപടിയാണ്” – കരസേനാ മേധാവി പറഞ്ഞു.

ഭയക്കുന്നത് ഇന്ത്യയുടെ തിരിച്ചടിയെയോ?

ഇന്ത്യ എന്തെങ്കിലും കടുത്ത നടപടി സ്വീകരിക്കുമോ എന്ന ഭയം പാകിസ്ഥാനുണ്ട്. രാജസ്ഥാൻ അതിർത്തിയിലെ ജയ് സാൽമീറിലും ഡ്രോൺ സാന്നിധ്യം കണ്ടതോടെ സൈന്യവും കനത്ത ജാഗ്രതയിലാണ്.

വീഴ്ചകൾ ചവിട്ടുപടിയാക്കിയ ചരിത്രമാണ് ഐഎസ്ആർഒയുടേത്! പിഎസ്എൽവി വീണ്ടും ബഹിരാകാശത്ത് വിസ്മയങ്ങൾ തീർക്കും

മക്ക, മദീന ഹറം പള്ളികളിലെ തിരക്കിന് ‘സ്മാർട്’ നിയന്ത്രണം; എഐ ഉപയോഗത്തിൽ മാതൃക

‘ഓപ്പറേഷൻ സിന്ദൂർ’ തുടരുന്നു

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ചെറിയ നീക്കങ്ങളെപ്പോലും അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും ‘ഓൺഗോയിങ്’ ആണെന്നും അത് അവസാനിച്ചിട്ടില്ലെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. ഭാവിയിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ തെറ്റിനും അതിശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നിരീക്ഷണത്തിലാണെന്നും സൈനിക നടപടികൾക്ക് സൈന്യം മടിക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *