ടെഹ്റാൻ: ആപ്പിൾ ഐഫോൺ നിരോധനം നീക്കി ഇറാൻ. ഇതോടെ ഐഫോൺ 14, 15, 16 മോഡലുകൾ ഇറാനിൽ ലഭ്യമായിത്തുടങ്ങും.
2023ൽ ആണ് ഐഫോൺ പുതിയ മോഡലുകൾക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തിയത്. പുതിയ ഐഫോൺ മോഡലുകൾ രജിസ്റ്റർ ചെയ്യുന്നതിലെ പ്രശ്നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷൻ മന്ത്രി സതാർ ഹാഷെമി എക്സിൽ പറഞ്ഞു.
നിരോധനത്തിനു ശേഷവും ഐഫോൺ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാൻ തടസമില്ലായിരുന്നു.
Content retrieved from: https://malayalamexpress.in/archives/151092.