Breaking
31 Jan 2026, Sat

കൂളായി പഠിക്കാം; ‘കൂൾ റൂഫ് ’ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

ചെന്നൈ ∙ ചൂടുകാലത്ത് ക്ലാസ് മുറികളിൽ വിദ്യാർഥികൾ കടുത്ത ഉഷ്ണത്തിൽ വലയുന്നതിന് അറുതി വരുത്താൻ ‘കൂൾ റൂഫ്’ പദ്ധതിയുമായി തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ്. ഏതാനും മാസങ്ങളൊഴികെ മിക്ക ദിവസങ്ങളിലും ചൂട് അനുഭവപ്പെടുന്ന സംസ്ഥാനത്ത് ആവിഷ്കരിച്ച പദ്ധതി വിദ്യാഭ്യാസ നിലവാരം ഉയർത്താനും കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെയും വിലയിരുത്തൽ.

അമ്പത്തൂർ സ്കൂൾ മാതൃക

അമ്പത്തൂർ പെരുന്തലൈവർ കാമരാജർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് കൂൾ റൂഫ് പദ്ധതി വ്യാപിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന‍് ക്ലാസ് മുറികളിലെ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞതായി അധികൃതർ പറഞ്ഞു. സീലിങ്ങിലെ ചൂട് 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. പ്രവൃത്തി സമയത്ത് ക്ലാസുകളിൽ 32 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടിരുന്ന താപനില 27 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞതായും ഫാനുകളുടെ ഉപയോഗം കുറഞ്ഞതായും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

ചൂടു കൂടുന്നത് പഠനത്തെ ബാധിക്കുമെന്ന് വിദഗ്ധർ

താപനില 30 ഡിഗ്രിക്കു മുകളിലാകുന്നത് പഠിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് പഠനം. ചൂടും ഹീറ്റ് സ്ട്രസും ഏകാഗ്രത കുറയാനും പ്രകടനം മോശമാകാനും കാരണമാകും. പരീക്ഷകളിലെ മാർക്കിനെ പോലും ഉയർന്ന താപനില പ്രതികൂലമായി ബാധിക്കും. പരിസ്ഥിതി വകുപ്പുമായി ചേർന്ന്, ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 38 ജില്ലകളിലെ 300 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

വീട്ടിൽ ചെടി വളർത്തി പണമുണ്ടാക്കാം, കിട്ടും മോഹവില, തൈകൾക്ക് 1500 രൂപ വരെ; പരിചരണവും ലളിതം: എങ്ങനെ ചെയ്യാം ഈ കൃഷി?

‘ആ വിഡിയോ ആത്മഹത്യയിലേക്ക് നയിക്കും, കാരണമുണ്ട്’: പൊതു ഇടത്തിലെ വിഡിയോ കുരുക്കാകുന്നത് എപ്പോൾ? ഷിംജിതയ്ക്കെതിരെ കേസ് നിലനിൽക്കുമോ?

ആരോഗ്യസംരക്ഷണത്തിന് ഇങ്ങനെ വേണം നടക്കാൻ; ഈ ജോലികൾ ചെയ്യുന്നവർ ദിവസവും രാത്രി കാലിൽ തൈലം പുരട്ടണം; കാലിലുണ്ട് ‘രണ്ടാംഹൃദയം’

MORE PREMIUM STORIES

സ്കൂളുകൾ കാലാവസ്ഥാ സംരക്ഷണ രംഗത്തെ മാതൃകകളാകും. തുടർന്ന് മറ്റു സ്കൂളുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. അധ്യാപകർക്കുള്ള പ്രത്യേക പരിശീലന പരിപാടികളും വിദ്യാർഥികൾക്കു പരിസ്ഥിതി ക്യാംപുകളും സംസ്ഥാന തലത്തിൽ ‘സൂഴൽ അറിവോ’ പരിസ്ഥിതി ക്വിസും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ചുടുകുറഞ്ഞ ക്ലാസ് മുറികളും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ലഭിക്കുന്ന വിദ്യാർഥികളായിരിക്കും പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കൾ. 4000 അധ്യാപകർക്കു പരിശീലനം നൽകി ‘കാലാവസ്ഥാ അംബാസഡർ’മാരായി മാറ്റും. വൈദ്യുതിയുടെ ആവശ്യവും ഉഷ്ണതരംഗ സാധ്യതയും കുറയുന്നത് സമൂഹത്തിനു ഗുണകരമാകുമെന്ന് പരിസ്ഥിതി വകുപ്പ് അധികൃതർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *