Breaking
5 Feb 2026, Thu

യുഎഇയിൽ വൻ നിക്ഷേപത്തിന് ക്ലിയർ ടാക്സ് കമ്പനി; നികുതി സേവനങ്ങൾ എളുപ്പമാക്കാൻ എഐ

​ദുബായ് ∙ കമ്പനികളുടെ കണക്കുകൾ കൈകാര്യം ചെയ്യാനും ടാക്സ് ജോലികൾ പൂർത്തിയാക്കാനും സഹായിക്കുന്ന നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതിക കമ്പനിയായ ക്ലിയർ ടാക്സ് യുഎഇയിൽ 5 കോടി ഡോളർ നിക്ഷേപിക്കും. അടുത്ത വർഷം ജുലൈയിൽ ക്ലിയർ ടാക്സിന്റെ ആദ്യ ഘട്ട പ്രവർത്തനം ആരംഭിക്കും. ഇ – ഇൻവോയ്സ് സാങ്കേതിക സൗകര്യമാണ് ക്ലിയർ ടാക്സിന്റെ പ്രധാന ആകർഷണം. സൗദിയിൽ പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെയാണ് യുഎഇയിലും വൻ നിക്ഷേപവുമായി കമ്പനി എത്തുന്നത്.

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസം ദുഃഖാചരണം

‘ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ’: ഈ മേഖലയിലെ ഇന്ത്യക്കാർക്കും കമ്പനികൾക്കും ഇരുട്ടടി; യുഎസിൽ വരുന്നു ‘ഹയർ നിയമം’?

യുഎഇയിലെ നികുതി സംവിധാനങ്ങൾക്ക് അനുയോജ്യമായ സാങ്കേതിക സൗകര്യമാണ് ക്ലിയർ ടാക്സ് വികസിപ്പിച്ചത്. പൂർണമായും എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ, മനുഷ്യഇടപെടൽ പരിമിതപ്പെടും. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ രീതിയിലാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയതെന്ന് ക്ലിയർ ടാക്സ് സ്ഥാപകൻ അർചിത് ഗുപ്ത പറഞ്ഞു.

അക്കൗണ്ടിങ് സൊലൂഷന് പുറമെ ഡിജിറ്റൽ പേയ്മെന്റ്, അക്കൗണ്ട്സ് പേയബിൾസ്, റിസീവബിൾസ് എന്നിവയുടെ ഓട്ടമേഷൻ, സപ്ലൈ ചെയിൻ ഫിനാൻസിങ് സൊലൂഷൻ എന്നിവയ്ക്കും പ്രത്യേകം എഐ ആപ്ലിക്കേഷനുകൾ വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും മറ്റു കണക്കുകൾ സൂക്ഷിക്കുന്നതും ലളിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *