Breaking
2 Feb 2026, Mon

90 ദിവസം സമയം തരുമെന്ന് കേന്ദ്രം, സഞ്ചാർസാഥി ഇൻസ്റ്റാൾ ചെയ്യില്ലെന്ന് ആപ്പിൾ; ആപ്പിലാക്കുമോ?

സഞ്ചാർസാഥി ആപ് പ്രീ ഇൻസ്റ്റാൾ ചെയ്തു വേണം ഇനി ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകൾ വിൽക്കാൻ എന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന് ഐഫോൺ നിർമാതാവ് ആപ്പിൾ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്സ്. ആപ്പിൾ, സാംസങ്, ഷഓമി തുടങ്ങിയ കമ്പനികളോട് ആപ് 90 ദിവസത്തിനുള്ളിൽ നിർബന്ധമായും ഉൾക്കൊള്ളിച്ചിരിക്കണം എന്നായിരുന്നു കേന്ദ്ര നിർദ്ദേശം. മോഷ്ടിക്കപ്പെട്ട ഫോൺ എവിടെയെന്നു കണ്ടെത്തി നൽകാനും സൈബർ സുരക്ഷയ്ക്കുമായാണ് ആപ് എന്നാണ് കേന്ദ്ര നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ആപ്പിളിന് നൽകേണ്ട പെർമിഷനുകൾ കണ്ടാണ് ടെക് ലോകം ഞെട്ടിയത്.

കറാച്ചി കത്തിയെരിഞ്ഞ ആ രാത്രി; പാക്കിസ്ഥാനെ വിറപ്പിച്ച ‘ഓപ്പറേഷൻ ട്രൈഡന്റിന്റെ’ കഥ; നാവികസേനയുടെ യശസുയർത്തിയ പോരാട്ടം!

ആപ് ഒരിക്കലും ഡിസേബിൾ ചെയ്യാൻ സാധിക്കില്ല. അത് സദാ പ്രവർത്തിച്ചുകൊണ്ടിരിക്കും. രാജ്യത്തെ 730 ദശലക്ഷം സ്മാർട്ട്‌ഫോണുകളിലും സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആപ് വ്യക്തിവിവരങ്ങൾ ചോർത്തുമെന്ന് വിമർശകർ ആരോപിക്കുന്നു. കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ ഈ ആപ്പ് വേണ്ടവർ ഇൻസ്റ്റാൾ ചെയ്താൽ മതിയെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിലപാട് മയപ്പെടുത്തിയിരുന്നു. പക്ഷെ, ഇത് വാക്കാൽ മാത്രം നൽകിയിരിക്കുന്ന നിർദ്ദേശമാണെന്നും, നേരത്തെ കമ്പനികൾക്ക് നൽകിയ നിർദ്ദേശം അതുപോലെ നിൽക്കുന്നു എന്നും ഇതെഴുതുന്ന സമയത്തും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

സഞ്ചാർ സാഥി ആപ്പ് ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അത് വേണ്ടെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാം. പുറത്ത് അറിയിക്കാതെ ആപ്പിൾ അടക്കമുള്ള കമ്പനികൾക്ക് നൽകിയ കേന്ദ്ര നിർദ്ദേശമാണ് റോയിട്ടേഴ്സ് പുറത്തു വിട്ടത്. അതോടെ വിവാദം കൊഴുക്കുകയായിരുന്നു.

ലോകത്ത് ഒരു രാജ്യത്തും പാലിക്കുന്നില്ല, ഇന്ത്യയിലും ഇല്ലെന്ന് ആപ്പിൾ?

ലോകത്ത് ഒരു രാജ്യത്തും ഇത്തരത്തിലുള്ള നിർദ്ദേശം പാലിക്കുന്നില്ലെന്നും അതിനാൽ തന്നെ ഇന്ത്യയിലും പാലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ആപ്പിൾ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരുടെ സ്വകാര്യതയ്ക്ക് പരമാവധി സംരക്ഷണം നൽകുന്ന കമ്പനിയാണ് ആപ്പിൾ എന്ന് പറയുന്നു. കേന്ദ്രം പറയുന്നത് പാലിക്കേണ്ടിവന്നാൽ ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസിൽ ഒരു പറ്റം സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുത്തേക്കാമെന്നും അതിനാൽ തന്നെ കമ്പനി കേന്ദ്ര നിർദ്ദേശം അനുസരിക്കാനിടയില്ലെന്നും വിദഗ്ധർ പറയുന്നു. ചൈന പോലും ഇത്തരത്തിലുള്ള നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ലോകമെമ്പാടും വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഇതെന്ന് ചിലർ പറയുന്നു. മോഷ്ടിക്കപ്പെട്ട ഫോണുകൾ ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരമൊരു നിർദ്ദേശമിറക്കിയതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഡ്യൂപ്ലിക്കേറ്റു ചെയ്യുകയോ സ്പൂഫ് ചെയ്യലോ നടത്തിയ ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ചുളള തട്ടിപ്പിനു തടയിടാനും ഉദ്ദേശമുണ്ടെന്നും പറയപ്പെടുന്നു.

ആപ്പിൾ സ്വന്തമായി വികസിപ്പിച്ച ഐഓഎസിൻ്റെ ആപ്പ് സ്റ്റോറിന്റെ സമ്പൂർണ്ണ നിയന്ത്രണം കമ്പനിക്കു തന്നെയാണ്. കമ്പനി പ്രതിവർഷം നടത്തുന്ന 100 ബില്ല്യൺ ഡോളർ ബിസിനസിന് അത് നിർണ്ണായകമാണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് ആകട്ടെ ഓപ്പൺ-സോഴ്സ്ഡ് ആണ്. സാംസങും ഷഓമിയും തുടങ്ങി പല കമ്പനികളും അത് അടിസ്ഥാനമാക്കി ഫോണുകൾ പ്രവർത്തിപ്പിക്കുന്നു.

Image Credit: canva AI

ആപ്പിൾ എന്ത് ചെയ്യും?

കേന്ദ്ര നിലപാടിനെതിരെ കോടതിയിൽ പോകാനോ തുറന്ന നിലപാട് സ്വീകരിക്കാനോ ആപ്പിൾ ഉദ്ദേശിക്കുന്നില്ലെന്നും ഒരു റിപ്പോർട്ട് പറയുന്നു. തങ്ങൾക്ക് പറയാനുള്ളത് ഗവൺമെന്റിന് നേരിട്ട് എഴുതി നൽകും. അതേസമയം, ആപ്പിളിന് ഈ നിർദ്ദേശം പാലിക്കാനേ സാധിക്കില്ലെന്ന് സൈബർ വിദഗ്ധർ കരുതുന്നു.

ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡോട്ട്) ആണ് പുതിയ നിർദ്ദേശം കമ്പനികൾക്ക് നൽകിയത്. ഇതാകട്ടെ ടെലികമ്മ്യൂണിക്കേഷൻസ് സൈബർ സെക്യൂരിറ്റി അമെൻഡ്മെന്റ് റൂൾസ് 2025 (Telecommunication Cybersecurity Amendment Rules 2025) മുൻനിറുത്തിയായിരുന്നു.

സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ആപ്പ് നിർബന്ധമായും ഉപയോഗിക്കേണ്ടി വരുന്നതിനെ കടുത്ത രീതിയിൽ വിമർശിച്ച് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെ പ്രവർത്തിക്കണമെങ്കിൽ ഒഎസുകളിലെ സിസ്റ്റം ലെവൽ അല്ലെങ്കിൽ റൂട്ട് ലെവൽ അക്സസ് ലഭിക്കണം. അതായത് ആപ്പിളിന്റെയും ഗൂഗിളിന്റെയുമൊക്കെ സ്വന്തം ആപ്പുകൾ പ്രവർത്തിക്കുന്നതു പോലെ. അവ പോലും ഇപ്പോൾ അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കണം എന്നാണ് യൂറോപ്യൻ യൂണിയനും മറ്റും നിഷ്കർ‌ഷിക്കുന്നത്.

ആകാശത്ത് മിഗ് വിമാനങ്ങളുടെ ഇടിമുഴക്കം; കടലിനടിയിലെ ശത്രുവിനെ തിരഞ്ഞ് പി8ഐ, കോട്ടയായി വിക്രാന്ത്: ശംഖുമുഖത്ത് തീപാറും കാഴ്ചകൾ!

ഗവൺമെന്റ് നിർദ്ദേശിക്കുന്ന രീതിയിൽ സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അത് നിരന്തരം ഉപയോക്താക്കളെ നിരീക്ഷിച്ചേക്കാം. ഉപയോക്താവിൻ്റെ സമ്മതം അതിന് വേണ്ട. ഈ വർഷം ജനുവരിയിലാണ് ആപ് ആദ്യം പുറത്തിറക്കിയത്.

എന്തൊക്കെ നൽകണം?

ഫോൺ ഉപയോക്താവിന്റെ എസ്എംഎസുകൾ വായിക്കാനും എസ്എംഎസ് അയയ്ക്കാനും ആപ്പിന് അനുമതി നൽകണം. ആരെ വിളിച്ചു എന്നത് അറിയാൻ കോൾ ലോഗ് പരിശോധിക്കാം. ഇൻ്റർനെറ്റ് ഉപയോഗം പരിശോധിക്കാം. ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. ആരെയാണ് വിളിക്കുന്നത് എന്ന് പരിശോധിക്കാം. നെറ്റ്‌വർക്ക് സ്റ്റാറ്റസ് പരിശോധിക്കാം. എക്സ്റ്റേണൽ സ്റ്റോറേജിൽ റൈറ്റ് ചെയ്യാം. ക്യാമറാ പെർമിഷൻ നൽകണം. അത് ബാർകോഡ് സ്കാൻ ചെയ്ത് ഐഎംഇഐ പരിശോധിച്ച് മോഷ്ടിച്ച ഫോൺ ആണോ എന്നറിയാനാണത്രെ.

ട്രൂകോളർ സൊമാറ്റോ തുടങ്ങിയ ആപ്പുകളും പല പെർമിഷനുകളും ചോദിക്കും. എന്നാൽ, ഉപയോക്താവിന് അവയിൽ പലതും വിലക്കാം. എന്നാൽ, പ്രീ ഇൻസ്റ്റാൾ ചെയ്തെത്തുന്ന ഫോണുകളിൽ നിന്ന് അത് ഒഴിവാക്കാനാവില്ലാത്ത രീതിയിലായിരുന്നു കേന്ദ്രം അത് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നാണ് പറയുന്നത്. ആപ്പ് വേണമെന്നു പറയുന്ന പല പെർമിഷനുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാൻ സാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു.

കുട്ടികളിലെ ഓട്ടിസത്തിനു കാരണം വാക്സീനോ? ഇവ തമ്മിൽ ബന്ധമുണ്ടോ? സത്യാവസ്ഥ അറിയാം!

Health News

അതേസമയം, നിലവിൽ ഐഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ അതിന് ഓട്ടോമാറ്റിക്കായി റജിസ്ട്രേഷൻ മെസെജുകൾ അയയ്ക്കാനും മറ്റു സാധിക്കില്ല. ഫോൺ കോൾ നടത്താനും മാനേജ് ചെയ്യാനും എസ്എംഎസ് വായിക്കാനുമൊന്നും സാധിക്കില്ല. അപ്പോൾ പോലും ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളും, ഫയലുകളും പരിശോധിക്കാമെന്നും ക്യാമറ അക്സസ് ചെയ്യാമെന്നും പറയപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *