Breaking
29 Jan 2026, Thu

9 എംഎം വെക്ടർ പിസ്റ്റലുമായി കാക്കുന്നവർ! അമിത വിയർപ്പുള്ളവർക്ക് പ്രവേശനമില്ല; വിദേശരാജ്യങ്ങളിലേക്ക് പുട്ടിന്റെ യാത്ര ഇങ്ങനെ

ഏതു രാജ്യത്തിലേക്ക് സന്ദർശനത്തിലെത്തിയാലും പഴുതടച്ച സുരക്ഷാവൃന്ദമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ളത്, ലോകത്തെ ഏറ്റവും സുരക്ഷിതനായ മനുഷ്യൻ എന്ന വിളിപ്പേരിൽ പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതിനു കാരണമിതാണ്. റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയുടെ കീഴിലെ പ്രസി‍ഡൻഷ്യൽ സെക്യൂരിറ്റി സർവീസാണ് പുട്ടിന്‌റെ സുരക്ഷാകാര്യങ്ങൾ നിർവഹിക്കുന്നത്. എസ്ബിപി എന്നറിയപ്പെടുന്നു ഈ സേന. പ്രസിഡന്റിന്റെ സുരക്ഷാ ഗ്രൂപ്പ് ഉൾപ്പെടെ അരലക്ഷത്തിലധികം അംഗങ്ങളുള്ള സേനയാണ് ഇത്.

ജിസിസിയിൽ പുതിയ സിവിൽ ഏവിയേഷൻ അതോറിറ്റി വരുന്നു

കുറേയേറെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ യൂണിറ്റിലേക്ക് ആളുകളെ എടുക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന സൈനികർക്ക് നല്ല ശാരീരിക ശേഷിയും മനോബലവും വേണം. തണുപ്പിനെ പ്രതിരോധിക്കാനും ചൂടിൽ അധികം വിയർക്കാതിരിക്കാനും ഇവർക്കു കഴിവുണ്ടാകണം.കയ്യിൽ പ്രത്യേക ബ്രീഫ്‌കേസുകളുമായാണ് ഇവരുടെ നടപ്പ്. പുട്ടിനെ സംരക്ഷിക്കാനുള്ള കവചമാണിത്. ബുള്ളറ്റ് പ്രൂഫ് കവചങ്ങളെപ്പോലും തുളച്ചു മുന്നോട്ടു പോകുന്ന 9 എംഎം വെക്ടർ പിസ്റ്റളുകളാണ് ഇവർ സാധാരണ ഉപയോഗിക്കുന്നത്.

ജിസിസിയിൽ പുതിയ സിവിൽ ഏവിയേഷൻ അതോറിറ്റി വരുന്നു

മാസങ്ങൾ മുൻപ് തന്നെ യാത്ര ഷെഡ്യൂൾ ചെയ്യും

പുട്ടിൻ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതു മാസങ്ങൾ മുൻപ് തന്നെ ഇവർ ഷെഡ്യൂൾ ചെയ്യും. ആ സ്ഥലത്ത് ഉടലെടുക്കാവുന്ന പ്രശ്‌നങ്ങൾ, കാലാവസ്ഥാമാറ്റങ്ങൾ എന്നിവയെല്ലാം ഇവർ നിരന്തരം പഠിച്ചുകൊണ്ടിരിക്കും. പുട്ടിൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ ജാമറുകൾ ഉപയോഗിച്ച് ഒരു പ്രത്യേക സുരക്ഷാമേഖല ഇവരുടെ ഇലക്ട്രോണിക് വിഭാഗം സൃഷ്ടിക്കും. ഇതിനുള്ളിൽ റിമോട്ടുകൾ പ്രവർത്തിപ്പിച്ച് ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ സാധിക്കുകയില്ല. പുട്ടിനു ചുറ്റും ഒരു നിശ്ചിത മേഖലയിലെ സെൽഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇവർ നിരന്തരം ശ്രദ്ധിക്കും.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൈനിക വേഷത്തിൽ പങ്കെടുത്തപ്പോൾ (Photo: @mfa_russia/X)

എകെ 47 ധരിച്ച എഫ്എസ്ഒ സൈനികർ തിങ്ങിനിറഞ്ഞ നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുട്ടിൻ പോകുന്നത്. വാനുകൾക്കുള്ളിൽ ആന്‌റി ടാങ്ക് ഗ്രനേഡ് ലോഞ്ചർ ഉൾപ്പെടെ ആയുധങ്ങളുമുണ്ടാകും. പൊതുവിടത്തിൽ പുട്ടിൻ ഇടപഴകുമ്പോൾ പല തലത്തിലായാണ് എഫ്എസ്ഒ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നിലയുറപ്പിക്കുക. അദ്ദേഹത്തിന്‌റെ തൊട്ടടുത്തു നിൽക്കുന്ന പഴ്‌സണൽ ബോഡിഗാർഡുകളാണ് ആദ്യ തലം, രണ്ടാമത്തെ തലത്തിലുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആളുകൾക്കിടയിൽ വേഷം മാറിയുണ്ടാകും. ഇതു കൂടാതെ ഒരു കൂട്ടം സ്‌നൈപ്പറുകൾ ദീർഘദൂര റേഞ്ച് റൈഫിളുകളുമായി ഉയരമുള്ള കെട്ടിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടാകും.

ജിസിസിയിൽ പുതിയ സിവിൽ ഏവിയേഷൻ അതോറിറ്റി വരുന്നു

ഔദ്യോഗിക ഭക്ഷണ പരിശോധകരുമുണ്ട്…

പുട്ടിന്റെ ബോഡിഗാർഡുമാർ 35 വയസ്സുവരെയെ സേവനത്തിലുണ്ടാകൂ. അതിനു ശേഷം ഇവരെ സൈന്യത്തിലേക്കോ മറ്റു സേനകളിലേക്കോ വിടും. പുതിയ ആളുകൾ നിയമിക്കപ്പെടുകയും ചെയ്യും. പ്രസിഡന്റുമായി നിരന്തര സമ്പർക്കം പുലർത്തുന്നതിനാൽ പിൽക്കാലത്ത് ഇവരൊക്കെ ഉയർന്ന തസ്തികയിൽ എത്തിയ ചരിത്രമുണ്ട്. പലരും മന്ത്രിമാരൊക്കെ ആയിട്ടുണ്ട്. വ്‌ലാഡിമിർ പുട്ടിന് ഔദ്യോഗികമായി ഭക്ഷണ പരിശോധകരുമുണ്ട്. ഇവർ പരിശോധിച്ച് ഉറപ്പുവരുത്തിയ ഭക്ഷണമാണ് അദ്ദേഹത്തിനു നൽകുന്നത്.

Vladimir Vladimirovich Putin

Defence Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *