രാജ്യത്തെ സാധാരണക്കാർക്കും ഡിജിറ്റൽ ലോകത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി റിലയൻസ് ജിയോ, 4ജി കീപാഡ് ഫോൺ ശ്രേണിയായ ജിയോ ഭാരത് കൂടുതൽ മെച്ചപ്പെടുത്തി. കുട്ടികൾക്കും, പ്രായമായവർക്കും, മറ്റ് ആശ്രിതർക്കും കൂടുതൽ സുരക്ഷയും എളുപ്പത്തിലുള്ള ഉപയോഗവും ഉറപ്പാക്കുന്ന പുതിയ ഫീച്ചറുകളുമായാണ് ജിയോ ഭാരത് എത്തുന്നത്. കേവലം 799 രൂപ മുതലാണ് ഫോണുകളുടെ വില ആരംഭിക്കുന്നത്. ജിയോ ഫോണുകളുടെ വിലയും വിവരങ്ങളും അറിയാം.
2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ
എല്ലാവർക്കും എപ്പോഴും കണക്ടിവിറ്റി
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഫീച്ചർ ഫോണുകൾ, ജിയോ സ്റ്റോറുകൾ, പ്രമുഖ മൊബൈൽ ഔട്ട്ലെറ്റുകൾ, ജിയോമാർട്ട്, ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകും. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകി, രാജ്യത്തെ ഓരോ വീട്ടിലും ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കുക എന്നതാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Trending Products
പുതിയ സുരക്ഷാ ഫീച്ചറുകൾ:
പുതിയ ജിയോഭാരത് ഫോണുകൾക്ക് സാധാരണ കീപാഡ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി നിരവധി സുരക്ഷാ ഫീച്ചറുകളുണ്ട്. ഇവ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകും.
ലൊക്കേഷൻ മോണിറ്ററിങ് (Location Monitoring): ഫോൺ എവിടെയാണെന്ന് എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കും. ഇത് കുട്ടികളെയും പ്രായമായവരെയും നിരീക്ഷിക്കാൻ രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കും.
ഉപയോഗം നിരീക്ഷിക്കൽ (Usage Monitor): ഫോണിന്റെ ഉപയോഗം നിരീക്ഷിക്കാൻ സാധിക്കും. ഇത് അനാവശ്യ കോളുകളോ സന്ദേശങ്ങളോ ഒഴിവാക്കാൻ ഉപകരിക്കും.
ഫോൺ ആരോഗ്യം (Phone Health): ഫോണിന്റെ പ്രവർത്തന നില നിരീക്ഷിക്കാനുള്ള സംവിധാനം.
ഏഴു ദിവസത്തെ ബാറ്ററി ബാക്കപ്പ്: ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി നിൽക്കുമെന്നത് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരുമെന്ന ആശങ്കയില്ലാതെ ഉപയോഗിക്കാം.
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമ്പോൾ, അതിൽ നിന്നുള്ള ശ്രദ്ധാ വ്യതിചലനം ഇല്ലാതെ കുട്ടികൾക്ക് പരസ്പരം ബന്ധപ്പെടാൻ ഈ ഫോൺ സഹായിക്കും. സ്മാർട്ട് ലൊക്കേഷൻ ട്രാക്കിങ്, കോൾ മാനേജ്മെൻ്റ് എന്നിവ വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം.
പ്രായമായ മാതാപിതാക്കൾക്ക് ലളിതമായ ഉപയോഗവും എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ജിയോ ഭാരത് നൽകുന്നു. കുടുംബാംഗങ്ങൾക്ക് അവരുടെ ആരോഗ്യ വിവരങ്ങളും, എവിടെയാണെന്നുള്ള ലൊക്കേഷൻ വിവരങ്ങളും അറിയാൻ സാധിക്കുന്നത് പ്രായമായവരെ കൂടുതൽ സുരക്ഷിതരാക്കും. ലളിതമായ ഉപയോഗക്ഷമതയും ആരോഗ്യ-ലൊക്കേഷൻ അപ്ഡേറ്റുകളും കുടുംബങ്ങൾക്ക് ആശ്വാസമേകും.
വെറും ഒരു ഗ്രാമിന്റെ വില 10,000,000 കോടി ഡോളറോ? ഡാൻ ബ്രൗൺ നോവലിലെ ആ ഭീകരരഹസ്യം വാഴപ്പഴത്തിനുള്ളിലും!
സുരക്ഷയും ലാളിത്യവും താങ്ങാനാവുന്ന വിലയിൽ:
പുതിയ ഹാൻഡ്സെറ്റുകൾക്ക് കണക്റ്റിവിറ്റി, സുരക്ഷ, ഉപയോഗക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്നു. വിശ്വസനീയമായ ആശയവിനിമയവും സംരക്ഷണവും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇത് ഏറെ പ്രയോജനകരമാണ്. തത്സമയ ലൊക്കേഷൻ ട്രാക്കിങ്, കോൾ, മെസ്സേജ് മാനേജ്മെൻ്റ്, ഉപയോഗ നിയന്ത്രണം തുടങ്ങിയ പ്രായോഗിക ഫീച്ചറുകളാൽ നിറഞ്ഞ ഈ ഫോണുകൾക്ക് അധിക മേൽനോട്ടവും എളുപ്പത്തിലുള്ള ലഭ്യതയും ആവശ്യമുള്ള ദുർബലരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

