ന്യൂഡൽഹി ∙ ബിഹാറിലെ എൻഡിഎ സർക്കാരിനെതിരെ മുൻ കേന്ദ്രമന്ത്രി ആർ.കെ.സിങ് 62,000 കോടി രൂപയുടെ അഴിമതി ആരോപണമുയർത്തി. അദാനി പവറിൽ നിന്ന് യൂണിറ്റിന് 6.075 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ ബിഹാർ ഒപ്പിട്ട കരാറിനെതിരെയാണ് ആദ്യ 2 മോദി മന്ത്രിസഭകളിൽ ഊർജമന്ത്രിയായിരുന്ന ആർ.കെ.സിങ്ങിന്റെ വിമർശനം. ഇത് വളരെ ഉയർന്ന നിരക്കാണ്, യൂണിറ്റിന് 1.41 പൈസ അധികമാണ്. കരാർ സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. സിബിഐ അന്വേഷണം വേണം– സിങ് പറഞ്ഞു.
രാജകുമാരൻ കറങ്ങിനടക്കുന്നെന്നു മോദി, മോദി വ്യാജ ഡിഗ്രിക്കാരനെന്ന് രാഹുൽ; ആക്രമണം കടുപ്പിച്ച് നേതാക്കൾ
ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിക്കും ക്രിമിനൽ പശ്ചാത്തലമുള്ള ജെഡിയു സ്ഥാനാർഥി അനന്ത് സിങ്ങിനും വോട്ട് ചെയ്യരുതെന്ന് കഴിഞ്ഞദിവസം ആർ.കെ.സിങ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സമ്രാട്ട് ചൗധരിക്കും ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്‌സ്വാളിനും എതിരെ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ഉയർത്തിയ അഴിമതി ആരോപണത്തെ സിങ് അനുകൂലിച്ചതും ബിജെപി നേതാക്കളെ ഞെട്ടിച്ചിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @OfficeOfRKSingh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES

