തിരുവനന്തപുരം ∙ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം ചിന്താശേഷിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും ഓർമശക്തിയെയും ദോഷകരമായി ബാധിക്കുന്നുവെന്നു യുവാക്കൾ. സംസ്ഥാന യുവജന കമ്മിഷൻ യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ 45.8% പേരാണ് ഈ തുറന്നുപറച്ചിൽ നടത്തിയത്.
രാത്രി വൈകിയുറങ്ങുന്ന ശീലം 86.3% യുവാക്കൾക്കുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം ഇതിനു പ്രധാന കാരണമാണ്. ജീവിത ശൈലിയിലെ മാറ്റങ്ങൾ 22.6% പുരുഷൻമാരും, സമ്മർദവുമായി ബന്ധപ്പെട്ട ഘടകങ്ങൾ 34.2% പുരുഷൻമാരും വൈകിയുറങ്ങാൻ കാരണമാകുന്നുവെന്നും സർവേയിൽ കണ്ടെത്തി.

