Breaking
1 Feb 2026, Sun

50,000ലധികം ഉത്‌പന്നങ്ങള്‍ക്ക്‌ 50 മുതല്‍ 90 ശതമാനം വരെ വിലക്കുറവുമായി ഇന്‍സ്റ്റാമാര്‍ട്ടിന്റെ ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ സെയിലിന്‌ തുടക്കം

സ്‌മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും എയര്‍ഫ്രയറും സ്‌പീക്കറും കളിപ്പാട്ടങ്ങളും അടക്കം വിവിധ വിഭാഗങ്ങളിലായി 50,000ല്‍പ്പരം ഉത്‌പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത്‌ 10 മിനിട്ടിനുള്ളില്‍ നിങ്ങളുടെ വീട്ടിലെത്തും. അതും 50 മുതല്‍ 90 ശതമാനം വരെ വമ്പിച്ച വിലക്കുറവോടെ. ഉപഭോക്താക്കളുടെ കണ്ണ്‌ തള്ളിക്കുന്ന അടാര്‍ ഓഫറുകളുമായി ഇന്‍സ്റ്റാമാര്‍ട്ടിന്റെ ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ സെയിലിന്‌ സ്വിഗ്ഗി, ഇന്‌സ്‌റ്റാമാര്‍ട്ട്‌ ആപ്പുകളില്‍ ഇന്ന്‌ വൈകുന്നേരം നാലിന്‌ തുടക്കമാകും. പത്ത്‌ ദിവസം നീളുന്ന അതിശയകരമായ ഓഫറുകളും വിലക്കിഴിവുകളുമായാണ്‌ ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ 2025 എത്തുന്നത്‌.

വിവിധ വിഭാഗങ്ങളിലെ ഉത്‌പന്നങ്ങള്‍ക്ക്‌ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍, ഏവരും കാത്തിരിക്കുന്ന ഉത്‌പന്ന ലോഞ്ചുകള്‍, മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉത്സവകാല ഡീലുകള്‍ എന്നിവയെല്ലാം ഈ സെയിലിലൂടെ പത്ത്‌ മിനിട്ടില്‍ സ്വന്തമാക്കാം. ക്വിക്ക്‌ കൊമേഴ്‌സിന്റെ വേഗതയും സൗകര്യവും ഈ സീസണിലെ ഏറ്റവും വലിയ വിലക്കിഴിവുമായി കൈകോര്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക്‌ കിട്ടുന്നത്‌ കാത്തിരുന്ന ഉത്സവകാല ഡീലുകള്‍.

ആപ്പിള്‍, വണ്‍ പ്ലസ്‌, ജെബിഎല്‍, മാര്‍ഷല്‍, ലോറിയല്‍ പാരീസ്‌, ഡി ഡെകോര്‍, ബാര്‍ബി, ലെഗോ, ഡോവ്‌ എന്നിങ്ങനെ വന്‍കിട ബ്രാന്‍ഡുകളുടെ ഗുണമേന്മയേറിയ ഉത്‌പന്നങ്ങളാണ്‌ കുറഞ്ഞ വിലയില്‍ ഈ സെയിലിലൂടെ ലഭിക്കുക. ഓരോ മണിക്കൂറിലെയും ആവേശകരമായ വിലക്കുറവ്‌ ഡീലുകളും വൈകുന്നേരം അഞ്ച്‌ മുതല്‍ ഏഴ്‌ വരെ നീളുന്ന ഗോള്‍ഡന്‍ അവറുകളിലെ പരിമിത കാല ഡീലുമെല്ലാം ഉള്‍പ്പെടെ നിരവധി സവിശേഷതകളുമായിട്ടാണ്‌ ക്വിക്ക്‌ ഇന്ത്യന്‍ മൂവ്‌മെന്റ്‌ സെയില്‍ എത്തുന്നത്‌.ജിഎസ്‌ടി സേവിങ്ങുകള്‍ ഇന്ന്‌ മുതല്‍ തന്നെ അണ്‍ലോക്ക്‌ ചെയ്‌ത്‌ തുടങ്ങാനും ഉപഭോക്താക്കള്‍ക്ക്‌ ഈ സെയിലിലൂടെ കഴിയുന്നതാണ്‌.

മറ്റാര്‍ക്കും നല്‍കാനാവാത്ത വിലയിലും വേഗത്തിലും ആയിരക്കണക്കിന്‌ ഉത്‌പന്നങ്ങള്‍ ജനങ്ങളുടെ കൈയ്യിലെത്തിക്കാനുള്ള മെഗാ വില്‍പനയാണ്‌ ഇന്‍സ്റ്റാമാര്‍ട്ട്‌ ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ എന്ന്‌ വില്‍പന മേളയ്‌ക്ക്‌ തുടക്കം കുറിച്ച്‌ കൊണ്ട്‌ ഇന്‍സ്റ്റാമാര്‍ട്ട്‌ സിഇഒ അമിതേഷ്‌ ഝാ പറഞ്ഞു. തങ്ങളുടെ ഓഡറുകള്‍ ലഭിക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക്‌ ദിവസങ്ങള്‍ കാത്തിരിക്കേണ്ടെന്നും ഉത്സവകാല ഡീലുകളുടെ ആവേശം ഉടനെയുടനെ അനുഭവിക്കാന്‍ ഈ വില്‍പന വഴിയൊരുക്കുമെന്നും അമിതേഷ്‌ ചൂണ്ടിക്കാട്ടി. ജെഎസ്‌ടി സേവിങ്ങുകള്‍ അണ്‍ലോക്ക്‌ ചെയ്‌തു കൊണ്ട്‌ വില്‍പ ഇന്ന്‌ ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ വില്‍പനയുടെ ഭാഗമായ ചില അതിശയിപ്പിക്കുന്ന ഓഫറുകള്‍ ഇനി പറയുന്നു.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍ നോക്കുന്നവര്‍ക്ക്‌ ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ലെന്ന്‌ ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ സെയില്‍ ഓഫറുകള്‍ കണ്ടാല്‍ മനസ്സിലാകും. വണ്‍ പ്ലസ്‌ നോര്‍ഡ്‌ സിഇ4 ലൈറ്റിന്റെ വില 18,999 രൂപയില്‍ നിന്ന്‌ 16,999 വരെയും ഒപ്പോ K13x 5G ക്ക്‌ 16,999 രൂപയില്‍ നിന്ന്‌ 12,499 വരെയും പോകോ സി71 4 ജിബിറാം ആന്‍ഡ്‌ 65ജിബി സ്‌റ്റോറേജ്‌ ഫോണിന്‌ 8999ല്‍ നിന്ന്‌ 6299 രൂപ വരെയും ഈ ഇന്‍സ്റ്റാമാര്‍ട്ട്‌ കലക്കന്‍ സെയിലില്‍ വില കുറഞ്ഞിട്ടുണ്ട്‌.

ലാപ്‌ടോപ്പും ഇയര്‍ ബഡും സ്‌മാര്‍ട്ട്‌ വാച്ചുകളും

ഇതിലും ഞെട്ടിക്കുന്നതാണ്‌ ലാപ്‌ടോപിലെ വിലക്കുറവ്‌. ലെനോവോ ഐഡിയപാഡ്‌ സ്ലിം3 (i5, 16 GB RAM, 512 GB SSD) ലാപ്‌ടോപിന്‌ 70,790 രൂപയില്‍ നിന്ന്‌ 48,999 രൂപ വരെയും അസൂസ്‌ വിവോബുക്കിന്‌ (Ryzen 3, 512 GB SSD) 44,990 രൂപയില്‍ നിന്ന്‌ 29,999 രൂപ വരെയും ഓഫര്‍ വിലക്കുറവ്‌ ലഭിക്കുന്നതാണ്‌. 4990 രൂപ വിലയുള്ള ബോട്ട്‌ എയര്‍ഡ്രോപ്പ്‌ 311 പ്രോ വെറും 799 രൂപയ്‌ക്കും 2299 രൂപ വിലയുള്ള വണ്‍പ്ലസ്‌ നോര്‍ഡ്‌ ബഡ്‌സ്‌ 2ആര്‍ വെറും 1499 രൂപയ്‌ക്കും ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ സെയിലിലൂടെ ലഭിക്കുന്നതാണ്‌.

5999 രൂപ വിലയുള്ള നോയ്‌സ്‌ കാലിബര്‍ 3 ഗോ സ്‌മാര്‍ട്ട്‌ വാച്ചിന്‌ ഈ ഓഫര്‍ സെയിലില്‍ വെറും 899 രൂപയാണ്‌ വില. ജെബിഎല്‍ ഫ്‌ളിപ്പ്‌ 5 വയര്‍ലെസ്‌ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത്‌ സ്‌പീക്കര്‍ സ്‌പെഷ്യല്‍ വിലയായ 4999 രൂപയ്‌ക്കും പോര്‍ട്ടോണിക്‌സ്‌ കൊഞ്ച്‌ തേറ്റ സി വയേഡ്‌ ടൈപ്പ്‌ സി ഇയര്‍ഫോണ്‍സ്‌ വിത്ത്‌ മൈക്ക്‌ വെറും 199 രൂപയ്‌ക്കും ബോട്ട്‌ എനര്‍ജിഷ്‌റൂം പിബി400 20,000 എംഎഎച്ച്‌ പവര്‍ ബാങ്ക്‌ വെറും 1249 രൂപയ്‌ക്കും ഈ സെയിലില്‍ ലഭിക്കും.

അണിഞ്ഞൊരുങ്ങാന്‍ ഇനി എത്രയെളുപ്പം

ഗ്രൂമിങ്‌ ആന്‍ഡ്‌ പേര്‍സണല്‍ കെയര്‍ ഉത്‌പന്നങ്ങളിലും വന്‍ വിലക്കുറവുണ്ട്‌. ഫിലിപ്‌സിന്റെ 7 ഇന്‍ 1 മെന്‍സ്‌ ട്രിമ്മര്‍ കിറ്റ്‌ 1199 രൂപയ്‌ക്ക്‌ ഓഫറിലൂടെ ഈ സെയിലില്‍ സ്വന്തമാക്കാനാകും. പ്ലം ഗ്രീന്‍ ടീ പോര്‍ ക്ലന്‍സിങ്‌ ഫേസ്‌ വാഷ്‌ 50 ശതമാനം വിലക്കുറവിലും (99 രൂപ), ട്രെസം ഹെയര്‍ ഫാള്‍ ഡിഫന്‍സ്‌ ഷാംപൂ 60 ശതമാനം വിലക്കുറവിലും (371 രൂപ) ഡോവ്‌ ഹെയര്‍ ഫാള്‍ റെസ്‌ക്യൂ ഷാംപൂ 484 രൂപയ്‌ക്കും ഖാദി സാന്‍ഡല്‍വുഡ്‌ പാക്ക്‌ 79 രൂപയ്‌ക്കും ബോംബേ ഷേവിങ്‌ കമ്പനി ഡിസയര്‍ ഡിയോ സ്‌പ്രേ വെറും 49 രൂപയ്‌ക്കും ഇന്‍സ്റ്റാമാര്‍ട്ട്‌ ഓഫര്‍ സെയിലില്‍ വാങ്ങാവുന്നതാണ്‌.

വീടുകളിലേക്ക്‌ സാധനങ്ങള്‍ വാങ്ങിക്കൂട്ടാം

കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവില്‍ വീട്ടു സാധനങ്ങള്‍ വെറും 10 മിനിട്ടില്‍ വീട്ടിലെത്തുന്ന മാജിക്കും ഈ ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ സെയിലില്‍ അനുഭവിച്ചറിയാന്‍ സാധിക്കും. 4000 രൂപ വിലയുള്ള ലൈഫ്‌ ലോങ്‌ പ്രോ എല്‍എക്‌സ്‌ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വെറും 999 രൂപയ്‌ക്കും 5995 രൂപയുടെ പീജിയന്‍ ഹെല്‍ത്തിഫൈ ഡിജിറ്റല്‍ എയര്‍ ഫ്രയര്‍ വെറും 2599 രൂപയ്‌ക്കും ഈ സെയില്‍ വഴി വീട്ടിലെത്തിക്കാനാകും. പോര്‍ട്ടോണിക്‌സ്‌ ബീം 440 സ്‌മാര്‍ട്ട്‌ എല്‍ഇഡി പ്രോജക്ടറിന്‌ 4499 രൂപ മാത്രമാണ്‌ ഈ സെയിലില്‍ വില.

2849 രൂപ വില വരുന്ന ബെര്‍ജ്‌നര്‍ ട്രൈപ്രോ ട്രൈ-പ്ലൈ സ്റ്റെയ്‌ന്‍ലെസ്‌ സ്റ്റീല്‍ കഡായ്‌ വിത്ത്‌ ലിഡ്‌ 1099 രൂപയ്‌ക്കും ട്രമാന്റിന ഫ്രൈ പാന്‍ വെറും 599 രൂപയ്‌ക്കും സെല്ലോ ക്ലീനോ കോംപാക്ടോ സ്‌പിന്‍ മോപ്‌ 599 രൂപയ്‌ക്കും ഡി ഡെകോര്‍ ക്രെസ്‌റ്റ കളക്ഷന്‍ 145 ടിസി ഡബിള്‍ ബെഡ്‌ഷീറ്റ്‌ 699 രൂപയ്‌ക്കും മഹാരാജ വൈറ്റ്‌ ലൈന്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ 1299 രൂപയ്‌ക്കും ക്വിക്ക്‌ ഇന്ത്യ മൂവ്‌മെന്റ്‌ സെയിലില്‍ ലഭിക്കുന്നതാണ്‌.

കളിപ്പാട്ടങ്ങള്‍ക്കും ഇമ്മിണി ബല്യ വിലക്കുറവ്‌

സന്തോഷമെല്ലാം മുതിര്‍ന്നവര്‍ക്ക്‌ മാത്രം മതിയോ. ഇത്രയും വലിയൊരു ഓഫര്‍ സെയില്‍ നടക്കുമ്പോള്‍ നമ്മുടെ വീടുകളിലെ കുട്ടികള്‍ക്കും ആഘോഷിക്കാന്‍ എന്തെങ്കിലും വക വേണ്ടേ. ഇതിനാല്‍ എവിടെയും ലഭിക്കാത്ത ഓഫറുകളാണ്‌ ഇന്‍സ്റ്റാമാര്‍ട്ട്‌ ഇക്കാലയളവില്‍ കളിപ്പാട്ടങ്ങള്‍ക്കും നല്‍കുന്നത്‌.

ലെഗോയുടെ ടെക്‌നിക്‌ ഓഫ്‌-റോഡ്‌ റേസ്‌ ബഗ്ഗി കാര്‍ ടോയ്‌ക്ക്‌ 1000 രൂപയും ക്രിഡാങ്ക്‌ മോണ്‍സ്‌റ്റര്‍ ട്രക്കിന്‌ 49 രൂപയും ബാര്‍ബി ഫാഷന്‍ ഡോള്‍ വിത്ത്‌ ഡാര്‍ക്ക്‌ ബര്‍ഗുണ്ടി ഹെയര്‍ ആന്‍ഡ്‌ റിമൂവബിള്‍ പിങ്ക്‌ ഡ്രസ്‌ ആന്‍ഡ്‌ ഷൂസ്‌ വിത്ത്‌ ലോഗോ പ്രിന്റിന്‌ വെറും 199 രൂപയുമാണ്‌ ഓഫര്‍ വില.

വിവിധ ബാങ്കുകളും ഡിജിറ്റല്‍ വാലറ്റുകളുമായി ചേര്‍ന്ന്‌ കൂടുതല്‍ സേവിങ്ങുകള്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കാനും ഇന്‍സ്‌റ്റാമാര്‍ട്ട്‌ ശ്രമിക്കുന്നു. ആക്‌സിസ്‌, ഐസിഐസിഐ, ആര്‍ബിഎല്‍, ഐഡിഎഫ്‌സി, എയു ബാങ്ക്‌ കാര്‍ഡുകളിലൂടെ 10 ശതമാനം വിലക്കിഴിവ്‌ ഈ സെയിലില്‍ ലഭിക്കും. സ്വിഗ്ഗി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ അധികമായി ഒരു 10 ശതമാനം കാഷ്‌ബാക്ക്‌ കൂടി കിട്ടുന്നതാണ്‌. യുപിഐയിലെ ഫോണ്‍പേ ക്രെഡിറ്റ്‌ കാര്‍ഡില്‍ 100 രൂപ കാഷ്‌ബാക്ക്‌, ആമസോണ്‍ പേ വഴി 150 രൂപ കാഷ്‌ബാക്ക്‌, സിംപിള്‍ വഴി 50 രൂപ കാഷ്‌ബാക്ക്‌ മോബിക്വിക്ക്‌ വഴി ഉറപ്പായ 200 രൂപ കാഷ്‌ബാക്ക്‌ എന്നിങ്ങനെ നീളുന്നു ഈ വില്‍പനയിലെ വാലറ്റ്‌ ഡീലുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://www.swiggy.com/stores/instamart/campaign-collection

ഇന്‍സ്റ്റാമാര്‍ട്ടിനെ കുറിച്ച്‌

2020 ഓഗസ്‌റ്റില്‍ ആരംഭിച്ച ഇന്‍സ്റ്റാ മാര്‍ട്ട്‌ ഇന്ത്യയിലെ മുന്‍നിര ക്വിക്ക്‌ കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്‌. 125ലധികം നഗരങ്ങളില്‍ ലഭ്യമായ ഇന്‍സ്‌റ്റാമാര്‍ട്ട്‌ സ്വിഗ്ഗിയുടെ മേല്‍ത്തരം സാങ്കേതിക വിദ്യയും സമര്‍പ്പിത ഡെലിവറി ടീമുകളെയും ഉപയോഗിച്ചാണ്‌ വിവിധ വിഭാഗങ്ങളിലുള്ള ഉത്‌പന്നങ്ങള്‍ 10 മിനിട്ടില്‍ വീട്ടിലെത്തിക്കുന്നത്‌.(*ഓഫറുകള്‍ക്ക്‌ വ്യവസ്ഥകള്‍ ബാധകം.)

By admin

Leave a Reply

Your email address will not be published. Required fields are marked *